മൂന്നു സ്ത്രീകൾ 2 [Vishwas] 119

 

ഒരു നാൾ ഭക്ഷണം കഴിച്ച് വേഗം സ്കൂളിൽ പോവുമ്പോൾ പതിവുപോലെ ചേച്ചിയെ നോക്കി, കാണുന്നില്ല. പെട്ടെന്ന് ആണ് ഞാൻ അത് ശ്രദ്ധിച്ചത് തുറന്നിരിക്കുന്ന വാതിലിന്റെ നടുക്കായി രണ്ടു കാലുകൾ മാത്രം കിടക്കുന്നു. പൊതുവെ ആ ഭാഗത്തു വീടുകൾ അധികം ഉണ്ടെങ്കിലും ആരും പുറത്തിറങ്ങാറില്ല. അടുത്തുള്ളവർ എല്ലാം സമ്പന്നർ ആണ്. അങ്ങോട്ട്‌ പോവാൻ പേടി ഉണ്ടായിരുന്നെങ്കിലും ഞാൻ പതിയെ വാതിലിന്റെ അങ്ങോട്ട്‌ നടന്നു. ചേച്ചി ബോധം കെട്ടാണ് കിടക്കുന്നതെന്ന് കണ്ട മാത്രയിൽ തന്നെ മനസിലായി. അതിന്റെ സൂചനയാവണ്ണം മേലോട്ട് പൊങ്ങി കിടക്കുന്നു. ചെറുതായി വയറും കാണുന്നു.

 

ഞാൻ : ചേച്ചി…ചേച്ചി…….., അവർ ഉണരുന്നില്ല. ഞാൻ അവരെ വീടിന്റെ ഉള്ളിലേക്ക് കൊണ്ടു പോയി. ഭയത്തോട് കൂടി അവരുടെ നെഞ്ചത്ത് കൈ വെച്ച് നോക്കി. ജീവൻ ഉണ്ടെന്ന് മനസിലായി. മുറികൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ വെള്ളം വെച്ചിരിക്കുന്നത് ഓക്കെ കാണാൻ പറ്റി. മുഖത്ത് വെള്ളം തെളിച്ചു. പതിയെ ബോധം തെളിഞ്ഞു.

 

ഒന്നും അറിയാത്ത പോലെ അവർ എൻ്റെ മുഖത്ത് നോക്കി.

 

ഞാൻ : (മുഖത്ത് അല്പ്പം തെളിച്ചം വരുത്തി ) ഞാൻ വരുമ്പോൾ ചേച്ചി ബോധം ഇല്ലാതെ കിടക്കുവായിരുന്നു. ആരെ വിളിക്കണമെന്ന് അറിഞ്ഞില്ല, അതാ… ഞാൻ വന്നത്.

ചേച്ചിയുടെ മുഖത്ത് ഒരു മാറ്റവും വന്നില്ല. നല്ല ഷീണം ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ ചുറ്റും നോക്കി, മൊക്കിൽ കിടക്കുന്ന പുൽ പായ അപ്പോഴാ.. ശ്രദ്ധയിപ്പെട്ടത്. അവ എടുത്ത് നിലത്ത് വിരിച്ചു. ചേച്ചി പാതിയെ അതിൽ കിടന്നു.

 

അടുപ്പ് കൂട്ടി തീയിട്ടു, കണ്ടാൽ ചായ പാത്രം എന്ന് തോന്നിയ പാത്രത്തിൽ ചായ വെക്കവേ…

ചേച്ചി : എനിക്ക് വെള്ളം വേണം?

ഞാൻ : ഓ… ഞാനത് മറന്നു, സോറി…. ?

വേഗം വെള്ളം എടുത്ത് കൊടുത്തു. ചേച്ചി കുടിച്ച ശേഷം ചെമ്പ് ഗ്ലാസ്‌ എൻ്റെ കൈയിൽ തന്നു. പിന്നെ ഞാൻ അടുപ്പത്ത് ചെയുന്നത് നോക്കി ചേച്ചി ഇരുന്നു. ചായ ആയി, ശേഷം ചേച്ചിക്ക് ചായ കൊടുത്തു.

The Author

2 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ ????.
    നല്ല അവതരണം…
    തുടരൂ ????

    1. 😊👍🏻

Leave a Reply

Your email address will not be published. Required fields are marked *