സ്കൂളിൽ പോവാൻ നടന്നു. ഇന്ന് ചേച്ചി എന്നോട് സംസാരിക്കുമോ? എന്നൊക്കെ വിചാരിച്ചു നടന്നു. അവരുടെ വീടിന്റെ പടി എത്തിയപ്പോൾ എനിക്ക് കാര്യം മനസിലായി. എനിക്ക് ചേച്ചിയെ നഷ്ടമായെന്ന്. വാതിൽ എന്നും ഇല്ലാത്ത രീതിയിൽ അടഞ്ഞിരിക്കുന്നു. അകത്ത് ആരും ഇല്ല. അവർ എങ്ങോട്ടോ പോയിരിക്കുന്നു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. അങ്ങ് സ്കൂളിൽ പോയി. വൈകുന്നേരം തിരിച്ച് വരുമ്പോഴും വീട് അടഞ്ഞു കിടക്കുന്നു.
രണ്ടാമത്തെ ദിവസവും വീട് അടഞ്ഞിരുന്നു. എന്നോട് അവൾക്ക് ദേഷ്യം ആയി. ഇനി വരാൻ പോവുന്നില്ല.
(4 ദിവസങ്ങൾക്ക് ശേഷം വാതിൽ തുറക്കപ്പെട്ടു)
എന്നാൽ ചേച്ചി ഉണ്ടായില്ല, അവരുടെ അമ്മ മാത്രം ഉണ്ട്. രണ്ടാമത്തെ ദിവസവും അമ്മയെ മാത്രമേ… കണ്ടുള്ളു. അങ്ങനെ ഒരു മാസം കടന്നു പോയി. പതിയെ വീട്ടിലോട്ടുള്ള എൻ്റെ നോട്ടവും ഇല്ലാതായി. ഒരുനാൾ രാവിലെ സ്കൂളിൽ പോവുമ്പോൾ യഥാർച്ഛികമായി പിറകിൽ നിന്നും ഒരു വിളി, നിഷാന്തേ…….
ഞാൻ : ഓ… വന്നോ, ഇത്ര നാൾ എവിടെ ആയിരുന്നു.
ചേച്ചി : അമ്മമ്മ മരിച്ചു. അപ്പൊ അവിടെ ആയിരുന്നു. നിനക്ക് സുഖമല്ലേ…? എന്നോട് ദേഷ്യമാണോ?
ഞാൻ : എന്തിന് ? അതിനു നമ്മൾ തമ്മിൽ എന്താ ഉള്ളത്. എനിക്ക് സമയമായി ഞാൻ പോവുന്നു.
ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നും ഇറങ്ങി. അവൾക്ക് നല്ല വിഷമായിട്ടുണ്ട്, എന്നാലും സാരമില്ല ഞാൻ ആർക്കും ഭാരമാവുന്നില്ല. ഇനി 4 എക്സാം കൂടി ഉണ്ട് അതു കഴിഞ്ഞാൽ പത്താം ക്ലാസ്സ് കഴിയും. അതു കഴിഞ്ഞാൽ ആരെയും കാണണ്ട കാര്യവുമില്ല.
സ്വയം പിറുപിറുത്ത് നടന്നു. പരീക്ഷ കഴിഞ്ഞു വരുമ്പോൾ അവിടെ ചേച്ചി എനിക്കായി കത്തിരിക്കുന്ന പോലെ തോന്നിയെങ്കിലും ഒന്നും ഗൗനിക്കാതെ അങ്ങ് നടന്നു.
ചേച്ചി : നിഷാന്ത്…( ഞാൻ മുഖത്ത് നോക്കി ) ഇങ്ങോട്ട് വാ…. എനിക്ക് സംസാരിക്കണം.
ഞാൻ : ( വീടിന്റെ ഉള്ളിൽ ) എന്താ കാര്യം?
ചേച്ചി : നീ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ എനിക്ക് എന്തോ പോലെയുണ്ട്.
സൂപ്പർ ????.
നല്ല അവതരണം…
തുടരൂ ????
😊👍🏻