””മാഡം .. ഫ്രഷാകുന്നുണ്ടോ ?”” ആ പയ്യൻ എഴുന്നേറ്റു നിന്നവളെ നോക്കി ചോദിച്ചു .
“‘ഹ്മ്മ് … സമയം നാലാകുന്നുവല്ലേ . ഇനിയെവിടെയും നിർത്തില്ലല്ലോ ബസ് . ഒന്ന് ഫ്രഷായി വരാം “‘ വിധുബാല കൂടെയിറങ്ങി .
“‘അവിടെയാണ് ടോയ്‌ലെറ്റ് ..മാഡം പോയി വന്നോളൂ “”
“‘ രണ്ട് ചായ “” ആ പയ്യൻ ചായക്കോർഡർ ചെയ്തപ്പോൾ വസുന്ധര ഫ്രഷാവാൻ ടോയ്‌ലെറ്റിലേക്ക് നടന്നിരുന്നു .
“”ഒരു ചായ “”
“”മാഡത്തിന് കൂടിയാണ് ചായ “‘ ഫ്രഷായി തിരികെ വന്ന്, ചായക്കടയുടെ മുന്നിലെ കൗണ്ടറിലേക്ക് നടന്നപ്പോൾ വിധുബാലയെ അവൻ പുറകിൽ നിന്ന് വിളിച്ചു .
“‘ഓ ..താങ്ക്സ് .”” അവൾ പച്ചപ്പ് നിറഞ്ഞ പുറത്തേക്ക് നോക്കിക്കൊണ്ട് ചായ കുടിക്കാൻ തുടങ്ങി .
“‘എന്താ പേര് ? പഠിക്കുവാണോ ?”’ വിധു ചായ മൊത്തിക്കുടിച്ചുകൊണ്ടവനെ നോക്കി .
“”‘ റോജി . റോജി ജോർജ്ജ്. ഇപ്പൊ പഠിക്കുന്നില്ല . ഒരു സബ്ജെക്റ്റ് കൂടി എഴുതിയെടുക്കാനുണ്ടായിരുന്നു . അതിനു വേണ്ടിയാണ് ബാംഗ്ലൂർ വന്നത് “” . റോജി അവളെ നോക്കി പുഞ്ചിരിച്ചു .
“” ഹഹ ..എത്ര സപ്ലിയുണ്ട് . പഠിക്കേണ്ട സമയത്ത് പഠിക്കണ്ടേ റോജി “” വിധു അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“‘ ഇതൊരെണ്ണമേ ഉള്ളൂ മാഡം . ബാക്കിയെല്ലാം കിട്ടി , നല്ല മാർക്കുമുണ്ട് , ഈ എക്സാം എഴുതാൻ പറ്റിയില്ല , അന്നാണ് അമ്മച്ചി “‘ റോജിയുടെ മുഖം ഇരുണ്ടു
“‘ ഓ ….സോറി …ഞാനോർത്തു …അയ്യേ ..എന്തായിത് ? കരയുവാ ? ആൺകുട്ടികളിങ്ങനെ കരയുവാൻ പാടുണ്ടോ ?”’ റോജിയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞപ്പോൾ വിധു മുന്നോട്ടാഞ്ഞവന്റെ കയ്യിൽ മുറുകെ പിടിച്ചു .
“” ഹേയ് …സോറി മാഡം . സോറി .. “‘അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി .
“” ആൺകുട്ടികളും ചില സമയത്ത് കരഞ്ഞു പോകും മാഡം . ജീവിതത്തിൽ കൂടെ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പിച്ചവർ , ജീവിക്കാനുള്ള പ്രേരണ തന്നവർ , ഉടയവർ ഒക്കെ കൺമറയുമ്പോൾ …ഞങ്ങൾക്കും വികാര വിചാരങ്ങൾ ഇല്ലേ ?”’
“‘ഹഹ ..ഉണ്ട് … പക്ഷെ ഈ റെസ്റ്റോറന്റിൽ വെച്ചു വേണോ കരച്ചിൽ ?
. നാട്ടിൽ എവിടെയാണ് റോജീടെ വീട്
?”’
“‘ ഹെറേഞ്ചിലാണ് . “‘
“‘അമ്മയല്ലാതെ വേറെയാരാണ് റോജിയുടെ വീട്ടിൽ ?”’
“‘ആരുമില്ല മാഡം …അച്ഛൻ ചെറുപ്പത്തിലേ മരിച്ചു . അമ്മയായിരുന്നുവെല്ലാം . ”’
”’ ബന്ധുക്കൾ ? ”
“‘ ഉണ്ട് കുറെയേറെ . ബാധ്യതയാവുമെന്ന് കരുതിയാവും അരുമടുക്കാറില്ല . ഇനി വല്ല ജോലിയും കിട്ടിയാലറിയാം “‘ റോജി ചിരിച്ചു .
തന്നെപ്പോലൊരുവൻ , ആൾക്കൂട്ടത്തിൽ തനിയെ …എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെടുന്നോരവസ്ഥയാണ് അനാഥത്വത്തേക്കാൾ ഭയാനകം !!
വിധുവോർത്തു
“‘ അപ്പോൾ ജോലിയൊന്നുമില്ലേ ? ചിലവിനൊക്കെയുള്ള പണം ?””
Smitha chechiye kurich valla arivum undo
Taalam tettya tarattinte bakki undavumo
രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.
തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…
ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…
ഹൃദയപൂർവ്വം
ജോ
എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..
നന്ദി …
രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.
സുഖം മൈക്കിളാശാൻ ,
താങ്കൾക്കും സുഖമെന്ന് കരുതുന്നു ..
നന്ദി ..
എന്റെ കഥ എഴുതുമോ?
ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
പലതും ഫാന്റസികൾ , നുണക്കഥകൾ ..
ഇനിയില്ലങ്ങനെയൊന്ന് ..
നന്ദി …
നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.
പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന് മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ് രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട് അസൂയയാണ്.
ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.
ഋഷി
മുനിവര്യാ ..
ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
പലതും പ്രസിദ്ധീകരിക്കാനല്ല .
ഇതും അതിലൊരു തുടക്കമായിരുന്നു .
ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .
പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .
ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ
ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!
പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.
സസ്നേഹം
ലൂസിഫർ
നന്ദി ലൂസിഫർ ബ്രോ ..
നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .
ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
എഴുതുക … കാത്തിരിക്കുന്നു .
പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .
-രാജാ
രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.
തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..
നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്
താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.
You are forever The King.