എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ] 270

”പതിനഞ്ചു സ്ഥലമുണ്ട് മാഡം , അതിലൊരു കൊച്ചുവീടും . രാവിലെ പത്രമിടാൻ , പോകും .പിന്നെ കിട്ടുന്ന ജോലിയൊക്കെ ചെയ്യും , ഒറ്റയാൻ തടിയല്ലേ .. മൂന്നുനേരം കഴിക്കണം , ഉറങ്ങണം ..ആരേയും ബോധിപ്പിക്കാനില്ലല്ലോ “”

“‘ഹമ് …എന്നുവെച്ചു ജീവിതം ലക്ഷ്യമില്ലാതെ തീർക്കരുത് . ഇനിയും പഠിക്കണം . ഒരു ജോലി നേടണം. ””

”അതിനാണ് പരിശ്രമിക്കുന്നത് “‘ റോജി ചിരിച്ചുകൊണ്ട് എണീറ്റ് കാഷ് കൊടുക്കാനായി കൗണ്ടറിലേക്ക് നീങ്ങി .

””’ പോരുന്നുണ്ടോ ഞങ്ങടെ നാട്ടിലേക്ക് . ഒത്തിരി നാളായില്ലേ നാട്ടിൽ . ഹൈറേഞ്ചിൽ മാഡം വന്നിട്ടില്ലല്ലോ . എന്നിട്ട് വേണേൽ മാഡത്തിന്റെ നാട്ടിൽ പോകാം “”

ബസ് അവസാന സ്റ്റോപ്പ് ആയപ്പോഴേക്കും അവർ പരിചയപ്പെട്ടിരുന്നു .

“‘ എന്നെക്കൊണ്ട് റോജിക്ക് ബുദ്ധിമുട്ടാകില്ലല്ലോ “‘

“‘ഹേയ് ..എനിക്കെന്ത് ബുദ്ധിമുട്ട് . ഈ ഏകാന്തതക്കൊരു കുറവ് ഉണ്ടാകുകയല്ലേ ഉള്ളൂ . “” റോജി ചിരിച്ചു .

“” ഇവിടുന്ന് ബസിന് രണ്ട് മണിക്കൂർ . അടിവാരത്ത് ബൈക്കിരിപ്പുണ്ട് . അവിടുന്നും രണ്ട്മണിക്കൂർ യാത്രയുണ്ട് കേട്ടോ ?”’

“‘നോ പ്രോബ്ലം റോജി …കുറെ നാളായില്ലേ നാട്ടിൽ . എനിക്കിഷ്ടമാണ് പ്രകൃതിഭംഗി കണ്ടുള്ള ഈ യാത്ര “”

“‘മാഡം ബാംഗ്ലൂരിൽ എന്ത് ജോലിയാണെന്നാണ് പറഞ്ഞെ ?”’

“” ഞാനൊരു ഐറ്റി കമ്പനിയിൽ ആയിരുന്നു . വല്ലാത്ത മുരടിപ്പ് . ഇപ്പൊ ഇതൊരു ടൂർ പോലെ “”

“‘ഹ്മ്മ് … മാഡം ഇരിക്ക് . ഞാനൊരു കുപ്പി വെള്ളം മേടിച്ചു വരാം “” സ്റ്റാൻഡിൽ നാട്ടിലേക്കുള്ള അടുത്ത ബസിൽ കയറിയിരുന്നിട്ട് റോജി പറഞ്ഞു

റോജി പുറത്തേക്ക് നടന്നതും വിധു തന്റെ ഫോണെടുത്തു .

“‘ ശങ്കരൻ ചേട്ടാ . മാഡം എന്റെ കൂടെ നാട്ടിലേക്ക് വരുന്നു . ഇനിയെന്താണ് ?””

“‘ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ മോനേ . പാവമാണ് . ജീവിതത്തിൽ കുറെ കയ്പ്നീരുകൾ . നോക്കിക്കോണം കേട്ടോ “”

“‘ ചേട്ടനൊന്നു കൊണ്ടും വിഷമിക്കണ്ട . മാഡം സേഫ് ആയിരിക്കും . മാഡം എന്ത് ജോലിയാണെന്നാണ് പറഞ്ഞെ ?”’

“‘ വിധു ഐറ്റി കമ്പനിയിലാ . ഞാൻ ഇവിടുത്തെ ഡ്രൈവറാ . എനിക്ക് വളരെ അടുപ്പമുള്ളതാണ് വിധുക്കുഞ്ഞിന്റെ കുടുംബം ?””

“‘അവരുടെ ഫാമിലി ….ചേട്ടാ ..ഹലോ ..ഹലോ .”‘ അപ്പോഴേക്കും ഫോൺ കട്ടായിരുന്നു

റോജി തിരിച്ചു വരുന്നത് കണ്ടപ്പോൾ വിധു തന്റെ മൊബൈൽ ബാഗിലേക്കിട്ടു .
അതിൽ ശങ്കരേട്ടന്റെ പേര് തെളിയുന്നത് അവൻ ശ്രദ്ധിച്ചു .

“‘ഉറക്കം ശെരിയായായില്ലേൽ ഉറങ്ങിക്കോ കേട്ടോ മാഡം “”‘ ബസ് പുറപ്പെട്ടപ്പോൾ റോജി പറഞ്ഞു

“‘ ഹ്മ്മ് … നല്ല ക്ഷീണമുണ്ട് റോജീ “‘

സീറ്റിലേക്ക് തല ചായ്ച്ചുറങ്ങാൻ തുടങ്ങിയ വിധു അൽപം കഴിഞ്ഞപ്പോൾ അവന്റെ തോളിലേക്ക് ചാരി കിടന്നുറങ്ങാൻ തുടങ്ങി .

“‘ ഊണ് കഴിച്ചിട്ട് പോകാം . രാത്രിയിലേക്ക് മിക്കവാറും കഞ്ഞിയാവും . മാഡത്തിന് അത് മതിയോ ?”’ ബസ് അടിവാരത്തെത്തിയിരുന്നു

”എനിക്കെന്തായാലും മതി റോജി .. ഈ മാഡം വിളി ഭയങ്കര ബോറാട്ടോ ”

“‘എങ്കിൽ ചേച്ചീന്ന് വിളിക്കട്ടെ .?”” റോജി ബസിൽ നിന്നിറങ്ങി വിധുവിനെയും കൂട്ടിക്കൊണ്ടൊരു റെസ്റ്റോറന്റിലേക്ക് കയറി .

The Author

81 Comments

Add a Comment
  1. Smitha chechiye kurich valla arivum undo

  2. Taalam tettya tarattinte bakki undavumo

  3. രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

  4. മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.

    തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…

    ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…

    ഹൃദയപൂർവ്വം

    ജോ

    1. മന്ദൻ രാജാ

      എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
      താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..

      നന്ദി …

  5. Dark Knight മൈക്കിളാശാൻ

    രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.

    1. മന്ദൻ രാജാ

      സുഖം മൈക്കിളാശാൻ ,
      താങ്കൾക്കും സുഖമെന്ന് കരുതുന്നു ..

      നന്ദി ..

  6. ലിൻഡ മേരി ക്രോസ്സി

    എന്റെ കഥ എഴുതുമോ?

    1. മന്ദൻ രാജാ

      ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
      പലതും ഫാന്റസികൾ , നുണക്കഥകൾ ..

      ഇനിയില്ലങ്ങനെയൊന്ന് ..

      നന്ദി …

  7. നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്‌…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.

    പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന്‌ മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ്‌ രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട്‌ അസൂയയാണ്‌.

    ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.

    ഋഷി

    1. മന്ദൻ രാജാ

      മുനിവര്യാ ..

      ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
      പലതും പ്രസിദ്ധീകരിക്കാനല്ല .

      ഇതും അതിലൊരു തുടക്കമായിരുന്നു .

      ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .

      പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .

      ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ

  8. ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!

    പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.

    സസ്നേഹം
    ലൂസിഫർ

    1. മന്ദൻ രാജാ

      നന്ദി ലൂസിഫർ ബ്രോ ..
      നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
      റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .

      ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
      എഴുതുക … കാത്തിരിക്കുന്നു .

      പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
      ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .

      -രാജാ

      1. രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.

        1. മന്ദൻ രാജാ

          തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
          ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
          തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..

          നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്

          1. താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.

            You are forever The King.

Leave a Reply

Your email address will not be published. Required fields are marked *