രാവിലെയും വൈകിട്ടും 2 hr ട്യൂഷൻ 🥴.പതിയെ ഞാൻ ആ സത്യം മനസിലാക്കി എന്നെ കൊണ്ട് ഇതൊന്നും പഠിച്ചു തീർക്കാൻ കഴിയില്ല.എന്നാലും ഡെയിലി ക്ലാസ്സിൽ പോകാൻ തുടങ്ങി ഒരേ ഒരു ലക്ഷ്യം വായിനോട്ടം.
ട്യൂഷനിൽ bio science പഠിപ്പിക്കുന്നത് കൊണ്ട് തന്നെ മറ്റു സ്‌കൂളുകളിൽ നിന്നും ശെരിക്കും കുട്ടികൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിൽ ഒരാൾ സ്‌കൂളു മാറി വന്നു.പേര് അൻസിൽ അവൻ ഞങ്ങളുടെ മാനേജ് മെന്റിന്റ തന്നെ അപ്പുറത്തുള്ള സ്കുളിൽ ആയിരുന്നു 10 വരെ പഠിച്ചത്.
പ്ലസ് വണ്ണിൽ അഡ്മിഷൻ കിട്ടിയത് മറ്റൊരിടത് ആയിപോയി അവൻ അങ്ങനെ അവിടുന്ന് ടിസി വാങ്ങി വന്നതായിരുന്നു. ഞാൻ അവനുമായി നന്നേ അടുത്തു അവനും എന്റെ അതെ ട്യൂഷനിൽ ജോയിൻ ചെയ്തു.
ഓ ഞാൻ എന്നെ പറ്റി വിശദമായി പറഞ്ഞില്ല ശരീരത്തിന് ഒത്ത നീളം.നന്നേ വെളുത്തിട്ടില്ല എന്നൽ കറുത്തിട്ടും അല്ല. വീട്ടിൽ അമ്മ സുനിത പാപ്പാ ജോൺ ഡേവിസ് പിന്നെ പെങ്ങൾ ദിയ ജോൺ ഞാനും അവളും തമ്മിൽ ആറു വയസിന്റെ വെത്യാസം ഒണ്ട്.
അമ്മയുടെയും പപ്പയുടെയും ഒരു love മാരേഗ് ആയിരുന്നു വീട്ടുകാരുടെ എതിർപ്പുകളെ മറികടന്നുള്ള വിവാഗം.പക്ഷെ ഞാൻ ജനിച്ചതോടു കൂടെ അവർ എല്ലാരും ഓക്കേ ആയി.പപ്പയുടെയോ അമ്മയുടെയോ വീട്ടുകാരുടെ ഒരു എതിർപ്പും കൂടാതെ ഞങ്ങൾ ക്രിസ്ത്യൻസ് ആയി ജീവിക്കുന്നു.
എന്റെ ക്ലാസുകൾ സാധരണ പോലെ പോയി പരീക്ഷകളും മൊട്ട വാങ്ങലും എല്ലാം ആയി.അങ്ങനെ ഇരിക്കെ ഞാൻ അൻസിലിനെ ശ്രെദ്ധിക്കാൻ തുടങ്ങി അവൻ ബയോ സയൻസ് സീ ബാച്ചിലെ ഒരു പെണ്ണുമായി നല്ല സംസാരം. ഞാൻ എന്റെ കൂടെ ഉള്ള മറ്റൊരു സുഹൃത്തിനോടു കാര്യം തിരക്കി.
എന്ത് computer സയൻസ് പഠിച്ചാൽ ഹാക്കർ ആകാൻ കഴിയുമെന്നോ…
ഇത് പുതിയ അറിവാണല്ലോ 😄