ആദി പോകാനായി തിരിഞ്ഞു
“പോകല്ലേ മാഷേ.. മാഷിന്റെ പേര് പോലും പറഞ്ഞില്ലല്ലോ എന്നോട്.. ഒന്നുമില്ലെല്ലും ഞാൻ ഇവിടെ വരെ ലിഫ്റ്റ് തന്നതല്ലേ ? ”
കുസൃതി ചിരിയോടെ അവൾ പറഞ്ഞു
ആദി അത് കേട്ടതും അല്പം ധൈര്യം സംഭരിച്ചു നിന്നു. പൊതുവെ പെൺകുട്ടികളോട് ഇടപഴകി അവനു അത്ര പരിചയമില്ലായിരുന്നു. ഒരു പെൺ സുഹൃത്ത് പോലും അവനനുണ്ടായിരുന്നില്ല .ആദ്യമായാണ് ഒരു പെൺകുട്ടിയോട് ഇത്രയ്ക്കും അവൻ അടുത്തിടപഴകുന്നത്.
“എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ് ടീച്ചർ ആണ്.
“ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . ”
വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി.
“രാവിലെ രണ്ടെണ്ണം അടിക്കാത്തോണ്ടാവും ഈ വിറയൽ അല്ലേ ? ”
അവന്റെ കയ്യിലെ വിറയൽ അനുഭവിച്ചറിഞ്ഞതും വാസുകി അവനെ കള്ള ചിരിയോടെ നോക്കി. ആദി ഒന്നും മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.
“ഹോ നിങ്ങൾ അസ്സൽ ഒരു നിഷ്കു ആണല്ലേ മാഷേ? ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ ”
ഞാൻ നിഷ്കു ഒന്നുമല്ല. ഞാൻ പൊതുവെ ഇങ്ങനാ”
ആദി എങ്ങനൊക്കെയോ മറുപടി പറഞ്ഞു.
അവനു അവളെ എങ്ങനെങ്കിലും അവിടുന്ന് പറഞ്ഞു വിടണമെന്നുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ സ്റ്റാഫ് റൂമിൽ അതൊരു ടോക്ക് ആകുമോ എന്ന് അവൻ ഭയന്നിരുന്നു.
അപ്പോഴാണ് സ്കൂൾ കോംബൗണ്ടിൽ ഉള്ള വിപുലമായ പച്ചക്കറി തോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് സാകൂതം നോക്കി.
പല തരം പച്ചക്കറികൾ അവിടെ കൃഷി ചെയ്ത് വിളയിച്ചിരുന്നു. കൂടാതെ ഔഷധ ചെടികളും കറിവേപ്പും മറ്റും സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു.
“ഇത് കൊള്ളാല്ലോ ഈ തോട്ടം. ഇതാരുടെ വകയാ? ”
പച്ചക്കറി തോട്ടത്തിൽ നിന്നും കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.
“എന്റെ കീഴിലാ അതിന്റെ ഡ്യൂട്ടി. ഞാനും എന്റെ പിള്ളേരും കൂടി ചെയ്തതാ.”
“വൗ ഇറ്റ്സ് അമേസിങ്”
വാസുകി ഉത്സാഹത്തോടെ അവനോട് പറഞ്ഞു. അതുകേട്ടതും ആദി നെഞ്ചു വിരിച്ചു നിന്നു.
“Ok ആദി മാഷേ… പിന്നെ കാണാം. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ.. ബൈ ”
അവനു നേരെ കൈ വീശി കാണിച്ചു വാസുകി സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.ആദിയെ നോക്കി പുഞ്ചിരിച്ച ശേഷം അവൾ അവനെ മറി കടന്നുപോയി.വാസുകി വിദൂരതയിലേക്ക് മറയുന്നവരെ നോക്കിക്കൊണ്ട് ആദിയും.
(തുടരും)
Nb : ലോക്ക് ഡൗണിന്റെ സമയത്ത് കുറെ ടൈം ട്രാവൽ പടം കുത്തിയിരുന്ന് കണ്ടു… ആ ഒരു പ്രാന്തിൽ ഇരുന്ന് എഴുതിയതാ.. ?ഒരു കുഞ്ഞു കഥയാ കേട്ടോ… ?നല്ലതാണേൽ തുടരാം… അക്കിലിസ് മുത്തേ വാസുകി എന്ന പേര് ഞാൻ അടിച്ചു മാറ്റിയിട്ടുണ്ട് കേട്ടോ.. ???
അപ്പൊ സൈറ്റിലെ എല്ലാ വായനക്കാർക്കും adv ചാണക്യന്റെ വക ഹാപ്പി ക്രിസ്മസ്.
സ്നേഹത്തോടെ ചാണക്യൻ…. !!!
അടുത്ത പാർട്ട് വേഗം ഇറക്കണേ ?കട്ട വെയ്റ്റിംഗ്. അടിപൊളി കഥയാണ്
അടുത്ത പാർട്ട് വേഗം ഇറക്കണേ ?കട്ട വെയ്റ്റിംഗ്
ithum kalaki chanakya nintethayi kathirikkan 2 adar items randinum vendi waiting aanu ketto
santaclose ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ആ കാത്തിരിപ്പ് തന്നാണ് എനിക്കും എന്റെ കഥക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം….
അടുത്ത പാർട്ട് എഴുതി കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാട്ടോ… നന്ദി മുത്തേ ?
ടൈം ട്രാവൽ ഒരുപാട് സാധ്യതകൾ ഉള്ള പ്ലോട്ട് ആണ്. വായിക്കുന്നയാൾക്ക് അതിൻ്റെ എക്സ്ട്രീം ലെവലിൽ ഫീൽ ചെയ്യിക്കാൻ കഴിയട്ടെ. പാസ്റ്റിലെ ചില ദു:ഖങ്ങൾ, പ്രത്യേകിച്ച് വാസുകി(ഭാര്യ അത് തന്നെയാണെന്ന് ഞാൻ കരുതുന്നു)യുടെ മരാന്നു തടയാനൊക്കെയായിരിക്കും ആദി ശ്രമിക്കുന്നത്. ഈ ട്രാജഡി എല്ലാം മാറി ഹാപ്പി മൂഡ് വരട്ടെ
Best Wishes
By
Sleevachan
സ്ലീവാച്ചൻ ബ്രോ…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ.. ഒത്തിരി സന്തോഷം തോന്നുന്നു… ബ്രോ പറഞ്ഞ പോലെ നല്ല പ്ലോട്ട് ആയോണ്ട് വളരെ സൂക്ഷിച്ചാണ് ഞാൻ കൈ കാര്യം ചെയുന്നത്..എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ നല്ലൊരു കഥ എഴുതാൻ ഞാൻ പരമാവധി ശ്രമിക്കാട്ടോ .. നന്ദി ബ്രോ ?
????