ആദി ദി ടൈം ട്രാവലർ [ചാണക്യൻ] 296

ആദി – ദി ടൈം ട്രാവലർ

Aadhi The Time Traveller | Author : Chanakyan

 

വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു.

എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ  ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം ചെയ്തു.

“ഗുഡ് മോർണിംഗ്. വെൽകം ടു വിഷൻ ലാബ്സ് ”

മധുരമായ ശബ്ദത്തിൽ കൈകൾ കൂപ്പി കൊണ്ടു റോബോട്ട് സുന്ദരി അവരെ വരവേറ്റു.

റിതികയുടെയും അവനിജയുടെയും ബോഡി മൊത്തം സ്കാൻ ചെയ്ത ശേഷം റോബോ സുന്ദരി അവരെ ഉള്ളിലേക്ക് കടത്തി വിട്ടു.

ലിഫ്റ്റിലേക്ക് കയറിയ അവർ മൂന്നാമത്തെ ഫ്ലോറിലേക്ക് ഉള്ള ബട്ടൺ അമർത്തി. നിമിഷങ്ങൾക്കുള്ളിൽ ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു മൂന്നാമത്തെ ഫ്ലോറിലേക്ക് എത്തിച്ചേർന്നു.

ലിഫ്റ്റിന്റെ വാതിൽ പാളികൾ തുറന്നതും അവർക്കുവേണ്ടി രണ്ടു യുവാക്കൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

“ഹായ് അസ്‌ലം, ഹായ് അങ്കിത്”

അവനിജ കൈകൾ വീശിക്കൊണ്ട് അവർക്കു നേരെ നടന്നടുത്തു. ആദ്യം അസ്‌ലത്തെ കെട്ടിപ്പിടിച്ച ശേഷം അവനിജ അങ്കിതിനെ ഇറുകി കെട്ടിപിടിച്ചു.

ഈ സമയം അവനിജയുടെ പുറകിൽ നിന്നു റിതിക അവരെ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“എന്തേ വരാൻ ലേറ്റ് ആയെ ? ”

അസ്‌ലം കുണ്ഠിതപ്പെട്ടു.

“സ്ഥിരം ക്ലീഷേ തന്നെ ഇവളുടെ ഒടുക്കത്തെ മേക്കപ്പ് ”

അവനിജ റിതികയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു.

റിതിക ചമ്മലോടെ അവനിജയുടെ കയ്യിൽ നുള്ളി പറിച്ചു.

“ആാാഹ്”

വേദനയോടെ അവനിജ നുള്ള് കിട്ടിയ ഭാഗത്തു അമർത്തി തിരുമ്മി. അങ്കിത് ഇതൊക്കെ കണ്ടു ചിരിയോടെ നിന്നു.

“അതേയ് ചേട്ടന്മാരെ… ഇതാണ് നമ്മുടെ പുതിയ കൊളീഗ് . പേര് റിതിക . ട്രിവാൻഡ്രത്തിൽ നിന്നും വരുന്നു. 25 വയസ്സ്. കമ്മിറ്റഡ് ആണ്. അതുകൊണ്ട് വെറുത ലൈൻ അടിക്കാനോ വായിനോക്കാനോ മെനക്കെടണ്ട കേട്ടോ ”

അവനിജ ഒരു താക്കീത് എന്നപോലെ പറഞ്ഞു.

അവളുടെ വർത്തമാനം കേട്ട് റിതികയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അവൾ കണ്ണുരുട്ടികൊണ്ട് അവനിജയെ നോക്കി.

“ഞാൻ ഒരു മുൻ‌കൂർ ജാമ്യം എടുത്തതല്ലേ മാഡം.. നീ ക്ഷമിക്ക് ”

അവനിജ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

“റിതിക ഇത് കേട്ട് പേടിക്കണ്ട…. അവൾ അങ്ങനാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും.”

72 Comments

Add a Comment
  1. മൈര് മാധവൻ

    അടുത്ത പാർട്ട്‌ വേഗം ഇറക്കണേ ?കട്ട വെയ്റ്റിംഗ്. അടിപൊളി കഥയാണ്

  2. മൈര് മാധവൻ

    അടുത്ത പാർട്ട്‌ വേഗം ഇറക്കണേ ?കട്ട വെയ്റ്റിംഗ്

  3. ithum kalaki chanakya nintethayi kathirikkan 2 adar items randinum vendi waiting aanu ketto

    1. ചാണക്യൻ

      santaclose ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ആ കാത്തിരിപ്പ് തന്നാണ് എനിക്കും എന്റെ കഥക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം….
      അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ… നന്ദി മുത്തേ ?

  4. സ്ലീവാച്ചൻ

    ടൈം ട്രാവൽ ഒരുപാട് സാധ്യതകൾ ഉള്ള പ്ലോട്ട് ആണ്. വായിക്കുന്നയാൾക്ക് അതിൻ്റെ എക്സ്ട്രീം ലെവലിൽ ഫീൽ ചെയ്യിക്കാൻ കഴിയട്ടെ. പാസ്റ്റിലെ ചില ദു:ഖങ്ങൾ, പ്രത്യേകിച്ച് വാസുകി(ഭാര്യ അത് തന്നെയാണെന്ന് ഞാൻ കരുതുന്നു)യുടെ മരാന്നു തടയാനൊക്കെയായിരിക്കും ആദി ശ്രമിക്കുന്നത്. ഈ ട്രാജഡി എല്ലാം മാറി ഹാപ്പി മൂഡ് വരട്ടെ
    Best Wishes
    By
    Sleevachan

    1. ചാണക്യൻ

      സ്ലീവാച്ചൻ ബ്രോ…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ.. ഒത്തിരി സന്തോഷം തോന്നുന്നു… ബ്രോ പറഞ്ഞ പോലെ നല്ല പ്ലോട്ട് ആയോണ്ട് വളരെ സൂക്ഷിച്ചാണ് ഞാൻ കൈ കാര്യം ചെയുന്നത്..എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ നല്ലൊരു കഥ എഴുതാൻ ഞാൻ പരമാവധി ശ്രമിക്കാട്ടോ .. നന്ദി ബ്രോ ?

      1. സ്ലീവാച്ചൻ

        ????

Leave a Reply

Your email address will not be published. Required fields are marked *