ആജൽ എന്ന അമ്മു [അർച്ചന അർജുൻ] 276

എന്തിഷ്ടമായിരുന്നു അവളെ….തന്റെ പ്രാണന്റെ പാതി……പ്രീഡിഗ്രി കാലത്തെ റാഗിങ്ങിനു ഇടയിൽ കണ്ട കുസൃതി നിറഞ്ഞ ആ കണ്ണുകളോടു തോന്നിയ ആരാധന പ്രണയത്തിലേക്ക് വഴിമാറിയതെപ്പോഴാണെന്നു അറിയില്ല.. നോക്കി നോക്കി ഒടുവിലിങ്ങോട്ടും ഗ്രീൻ സിഗ്നൽ കിട്ടിയെന്നു അറിയവായപ്പോ മുതൽ ഭൂമിയിലേ ആയിരുന്നില്ലെന്ന് പറയാം…..

 

പ്രണയിച്ചും കലഹിച്ചും 1 വർഷം കഴിഞ്ഞുപോയത് അറിഞ്ഞില്ല….

ഒടുവിലൊരു രാത്രിയിലെ ” നമുക്ക് പിരിയാം…..ഇത് ശെരിയാവില്ല” എന്നൊരു

മെസ്സേജ് മാത്രം ഇട്ടുകൊണ്ട് ഒരു സ്വപ്നമെന്ന പോലെ അതവസാനിച്ചു…. കാര്യം എന്തെന്ന് പോലും മനസിലാവാതിരുന്ന എനിക്ക് ഒടുവിൽ ഒരു സുഹൃത്ത്‌ വഴിയാണ് അവൾ എന്തായിരുന്നു എന്ന് ഞാൻ അറിഞ്ഞത്….എണ്ണമില്ലാത്ത അവളുടെ പ്രണയത്തിന്റെയും വഴിവിട്ട ബന്ധത്തിന്റെയും കണക്കുകളായിരുന്നു അവൻ എനിക്ക് മുന്നിൽ നിരത്തിയത്….കൂട്ടുകാർ ഒക്കെയും അവൾക്കിട്ട് പണിയാൻ പറഞ്ഞപ്പോഴും മറുപടി ആയിട്ട്

“അവൾ സന്തോഷമായി ഇരിക്കട്ടെ”

എന്നു മാത്രമാണ്….അതങ്ങനെ ആകട്ടെ എന്നുമാത്രമായിരുന്നു താൻ പ്രാർത്ഥിച്ചതും….അവളെ അത്രയേറെ ഇഷ്ടമായിരുന്നതുകൊണ്ടായിരുന്നു അത്.. ഇന്ന് വരെ വെറുത്തിട്ടുമില്ല ശപിച്ചിട്ടുമില്ല…

 

പിന്നെ അവൾ കല്യാണം അറിയിച്ചപ്പോൾ പോകാതിരിക്കാൻ തീരുമാനിച്ചു….അത് കാണാൻ ഉള്ള ശക്തി ഒന്നും ഇല്ല…വർഷം 3 4 കടന്നു പോയെങ്കിലും ആ ഇഷ്ടവും അവളുടെ സ്ഥാനവും മറ്റാർക്കും ഞാൻ കൊടുത്തിട്ടില്ല…..എന്നെ വളരെ വെടിപ്പായി അവൾ തേച്ചെങ്കിലും അവളോട് എന്തുകൊണ്ട് വെറുപ്പോ ഇഷ്ടക്കുറവോ തോന്നുന്നില്ല എന്ന് ഞാൻ തന്നെ ആലോചിച്ചു ഇരുന്നിട്ടുണ്ട്….

 

പിന്നെന്തിനു പോയി എന്നു നിങ്ങൾ ചിന്തിച്ചുകാണും…..അതിന് കാരണം അവളാണ് ആജൽ….

പേരിനൊരു ഹിന്ദി ടച്ച്‌ ഉണ്ടെങ്കിലും തനി മലയാളി ആണ് കക്ഷി….

 

ആജൽ ശെരിക്കും എന്റെ സീനിയർ ആണ്…എന്നെക്കാൾ ഒരു 3 വയസിനു മൂത്തതാണ് കക്ഷി… എൽ കെ ജി വർഷവും +2 കഴിഞ്ഞ് വെറുതെ വീട്ടിൽ നിന്ന് ഒരു വർഷവും കളഞ്ഞു കുളിച്ചു ഒടുവിൽ ഡിഗ്രിയും പൂർത്തിയാക്കി ആണ് ഇങ്ങോട്ട് വന്നത്…. ഇപ്പൊ ഇവിടെ

എം എ മൂന്നാം വർഷം പഠിക്കുന്നു….

 

ശെരിക്കും എന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഒരേ ഒരാൾ… എന്റെ അമ്മ പോലും അവൾക്ക് മുന്നിൽ തോൽക്കും എന്റെ കാര്യത്തിൽ….

പിന്നെ ഈ സീനിയർ കക്ഷി എങ്ങനെ എന്റെ ലൈഫിൽ  വന്നു പെട്ടു എന്നു ചോദിച്ചാൽ അതിന് കാരണം കോളേജ് ഡേ ആണ്…

The Author

20 Comments

Add a Comment
  1. Ezhuthenam… Ille thattikalayum… Nannayittundu bro

  2. തുടരണം , പേജ് കൂട്ടണം

  3. അടിപൊളി തുടക്കം നല്ല വരികൾ. അടുത്തത് കുറച്ചു കൂടി നീട്ടി എഴുതണേ ??

  4. നല്ല തുടക്കം
    ധൈര്യമായി എഴുതിക്കോ

  5. നല്ല തുടക്കം അധികം കമ്പിയൊന്നും വേണ്ട പ്രണയം എത്ര വേണേലും കൂട്ടിക്കോ കമ്പി വായിക്കാൻ വേറെ കുറെ ഉണ്ട് അതാ

  6. അർച്ചന അർജുൻ

    MA 3 സേം ആണ് കേട്ടോ

  7. കണ്ണൂക്കാരൻ

    നല്ല തുടക്കം… തുടരുക

  8. എന്താണ് ഹരി അക്ഷര പിശകിയിരിക്കുമെന്നേ … അർച്ചനേ ഒന്നു ശ്രന്ദിക്കണേ.. തുടക്കം നൈസ്

  9. Nalla fell und Bai Baki kudi azhuthu

  10. Nalla fell und Bai Baki kudi azhuthu

  11. നല്ല തുടക്കം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നല്ലൊരു ജീവിത കഥയാകും എന്ന് പ്രതീക്ഷിക്കുന്നു കട്ട support ഉണ്ടാകും ധൈര്യമായിമുന്നോട്ട് എഴുതണം ok ?☺️☺️☺️?????

  12. നല്ല ഫീൽ, പേജ് കൂട്ടി എഴുതി തുടങ്ങു.

  13. കഥ തുടക്കം കൊള്ളാം. അതിനാൽ തുടരുക. പിന്നെ M A രണ്ടു വർഷം ആണ്. May be third cemestor.
    Regards.

  14. വളരെ പക്വതയോടെ എഴുതി. അവസാന നീർ തുള്ളികളിൽ നിന്നും ഒരു യർത്തെഴുനേൽപ്പ് കാണുന്നു. പോരട്ടെ…. പ്രണയമായി പെയ്തിതിറങ്ങട്ടെ… ജ്വാലയായി ആളി കത്തട്ടെ…. പ്രണയം പ്രണയ മയം.
    സൂപ്പർ… പേജ് കൂട്ടികൊള്ളു.
    സ്നേഹത്തോടെ
    ഭീം

  15. വെട്ടിച്ചിറ ഡൈമൺ

    M A മൂന്നാം വർഷം ?

    1. ഞാനും അത് ചോദിക്കാനിരുന്നതാ. ഞാനും M A ആണ്. ഇപ്പോൾ നാല് സെമസ്റ്റർ ആണല്ലോ. അതുകൊണ്ട് മൂന്നാം സെമസ്റ്റർ ആവും.

  16. Nice start

    1. വേട്ടക്കാരൻ

      തുടക്കം കൊള്ളാം,വളരെനല്ല അവതരണശൈലി.സൂപ്പർ ഇങ്ങോട്ടുപോരട്ടെ..

  17. ഇതിൽ ലെസ്ബിയൻ ഉണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *