ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ] 305

അവൻ പറഞ്ഞത് ആഴത്തിൽ എന്റെയുള്ളിൽ പതിഞ്ഞു……അതിപ്പോ അങ്ങനെ ആവണമല്ലോ പെണ്ണ് എന്റെയല്ലേ………
അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും ഞാൻ എല്ലാം മൂളികേൾക്കുക മാത്രം ചെയ്തു….. അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലോട്ടു പോയി…..ഒന്ന് ഫ്രഷ് ആയി വന്നു…..

അവൻ പറഞ്ഞ കാര്യങ്ങൾ ചിന്തിച് നോക്കിയപ്പോൾ ഒരേ സമയം സംശയവും അതിയായ സന്തോഷവും തോന്നി…..
സംശയം തോന്നിയതെന്തെന്നാൽ യൂണിവേഴ്സിറ്റി പഠിക്കുന്ന അവൻ എന്തിനു ഇങ്ങോട്ട് വന്നു ?   എന്തിനു അമ്മുവിനെ തന്നെ പ്രണയിച്ചു….?
ഇനി സന്തോഷം വന്നതെന്തിനാണെന്നു നിങ്ങൾക്ക് അറിയാല്ലോ……അതെ അതുതന്നെ ന്റെ പെണ്ണിനെ എനിക്ക് തന്നെ കിട്ടും…..
എന്റെ സന്തോഷം ഒരു സൈഡ് ആക്കി മൈൻഡിൽ അവൻ വന്ന അന്നുമുതൽ ഉള്ള സീൻസ് ഞാനൊന്നു റീവൈൻഡ് അടിച്ചു നോക്കി…….
പലതവണ ആലോചിച്ചപ്പോൾ ഒരു കാര്യം മനസിലായി…..അവൻ ഒരിക്കലും പോസ്സസീവ് ആയതുകൊണ്ടല്ല എന്നേം അമ്മുനേം സംസാരിക്കാൻ അനുവദിക്കാത്തത്ത്………… യെസ് അവൻ ഞങ്ങളെ അകറ്റാൻ ചെയ്തതാണത്…….അതായത് ഞാനുംഅമ്മുവും ക്ലോസ് ആവുന്നത് തടയാൻ ഉള്ള പണി……..ഒരു കാര്യം കൂടി മനസിലായി അവനു പിന്നിൽ ആരോ കളിക്കുന്നുണ്ട്……..അതും ഞങ്ങൾ അടുക്കരുതെന്നു അതിയായി ആഗ്രഹിക്കുന്ന ആരോ ഒരാൾ……
ഏതായാലും ഒന്ന് ഞാൻ ഉറപ്പിച്ചു…..അവനെ വാച്ച് ചെയ്യണം…….എന്തെങ്കിലും ക്ലൂ കിട്ടത്തിരിക്കില്ല ഒപ്പം എന്റെ സോഴ്സ് ഉപയോഗിച്ചുള്ള അന്വേഷണവും………ഒരേ സമയം നായകനും പ്രതിനായകനും ആവണം……ഹ്മ്മ്…….

ഞാൻ ഉടനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സജി ചേട്ടനെ വിളിച്ചു യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായിരുന്ന വിശാഖ് എന്ന പയ്യന്റെ ഫുൾ ഡീറ്റെയിൽസ് വേണം എന്നു പറഞ്ഞു…..ലവൻ ആൾ റൈറ്റ് അല്ല എന്നുകൂടി പറയാൻ മറന്നില്ല കേട്ടോ…. ചേട്ടൻ നാളെത്തന്നെ ഫുൾ ഹിസ്റ്ററി അയക്കാം എന്ന് പറഞ്ഞു വെച്ചു……….

അന്ന് ഞാൻ കുടിച്ചില്ല ഏറെ നാളുകൾക്കു ശേഷം സുഖമായി ഞാൻ  ഉറങ്ങി…..പിറ്റേന്ന് എഴുന്നേറ്റ് പതിവ് തെറ്റിക്കാതെ തന്നെ എല്ലാം ചെയ്ത് കോളേജിൽ പോകാൻ ഇറങ്ങി…..പക്ഷെ അന്ന് വളരെ നേരത്തെ ആയിരുന്നു എന്ന് മാത്രം…..ഭയങ്കര എനർജി ഉള്ളപോലെ എനിക്ക് അന്ന് ഫീൽ ചെയ്തു കേട്ടോ… ഉണ്ടാവണമല്ലോ ട്വിസ്റ്റ്‌ അല്ലെ മൊത്തം……

ഞാൻ നേരെ വിട്ടത് കോളേജിലേക്കായിരുന്നില്ല അമ്മുവിന്റെ വീട്ടിലേക്ക് ആയിരുന്നു…..ഒരുപാട് നാളുകൾക്കു ശേഷമാണു……ബൈക്ക് നിർത്തി പാർക്ക്‌ ചെയ്തു നേരെ നടന്നു വരാന്തയിൽ കയറി…….പപ്പാ അപ്പോഴേക്കും ജോലിക്ക് പോയിരുന്നു…….മമ്മി അപ്പോഴേക്കും വരാന്തയിലേക്ക് വന്നു……..

”  വാ സാറെ ആരാന്ന് അറിയാല്ലോ അല്ലെ ഭാഗ്യം ഈ വഴി മറന്നില്ലല്ലോ……”

മമ്മിക്ക് ഞാൻ അങ്ങോട്ട് ചെല്ലാത്തതിൽ ഉള്ള കലിപ്പാണ്……

20 Comments

Add a Comment
  1. Adipoli bro continue

  2. ബ്രോ പേജ് കൂട്ടി പരമാവധി വലിച്ച് നീട്ടി എഴുതുക എങ്കിലേ വായിക്കാൻ ഒരു സുഖമുള്ളൂ

  3. Machan pwoli❤️
    Ippo kurch thrilling ayind
    Nxt part vegm id

  4. ഇഷ്ടായി
    ഇൗ ഭാഗം പെട്ടന്ന് തിർന്നു എന്നൊരു തോന്നൽ
    അടുത്ത പാർട്ട് പോരട്ടെ
    ? Kuttusan

  5. Innanu compleate partsum vayichathu.
    Ende bucket lisitil orennam koodi.
    Nannayitundu ketto
    MJ paranjapole “arjun or archana” keep going
    With all the support

    Nithin

  6. അർച്ചന ഓർ അർജുൻ കഥ സൂപ്പറായിട്ടുണ്ട് .. കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച് ചെറിയോര്
    മിസ്സിംഗ് .. വായിച്ചതും തീർന്നതും ഒന്നും അറിഞ്ഞില്ല കിടു സാധനം.

  7. നാടോടി

    നന്നായി പോകുന്നു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. പ്രൊഫസർ

    കഥ വളരെ നന്നായി തന്നെ പോകുന്നു കേട്ടോ… പിന്നെ എനിക്ക് പറയാനുള്ളത് കഥയെക്കുറിച്ചല്ല, നിങ്ങള്ക്ക് ഞങ്ങളുടെ അഭിപ്രായവും സ്‌പോർട്ടും എത്ര ആവശ്യമാണോ അതുപോലെ തന്നെയാണ് നിങ്ങളോട് അഭിപ്രായം പറയുന്ന ഞങ്ങളുടെയും കാര്യവും ഞങ്ങൾ പറയുന്ന അഭിയരായം നിങ്ങൾ കാണുന്നുണ്ട് എന്നെങ്കിലും ഞങ്ങൾ അറിയണ്ടേ അതുകൊണ്ട് കിട്ടുന്ന കമന്റ്സ് നു എല്ലാം റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക…
    പറഞ്ഞതെല്ലാം ഒരു കുറ്റമായി കാണണ്ട , ഒരു സുഹൃത്തിന്റെ അഭിപ്രായം ആയി കണ്ടാൽ മതി
    ♥️പ്രൊഫസർ

    1. theerchayayum sahoooo ❤️❤️

  9. A-ha!!!!
    Twist kalakki monne. Enthayalum thakarthu ???????????????

    Waiting for next part

    Shazz

  10. Ammu vine aaa narikku virtu kodukkaruthu….??? katta waiting 4 nxt part….

  11. Sahooo…. Sangathi angdu kozhukkatte, charadu valikkunnavanum thullunnavanum ellam thanikonam purathedukkatte mmde nayakante tharipp mattaaaan…..

  12. Dear Arjun, countdown കഴിഞ്ഞു. അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ. കട്ട വെയ്റ്റിംഗ് ആണു. അമ്മുവിനെ എത്രയും പെട്ടെന്ന് രക്ഷിക്കണം. Waiting for the next part.
    Thanks and regards.

  13. നല്ലത് പ്രതീക്ഷിക്കുന്നു

  14. കാത്തിരുന്ന കഥയാരുന്നു. പക്ഷേ, എന്തുപറ്റി പേജ് കുറഞ്ഞു പോയല്ലോ? കുറച്ചുകൂടെ പ്രതീക്ഷിച്ചു… നെഗറ്റീവ് ആയി എടുക്കല്ലേ…??

    1. അർച്ചനഅർജുൻ

      Oru flow vende bro ezhuthan athondanu….. enthengilum okke valichvari ezhuthiyal flow pokum athonda

  15. Machanz …..
    ഇന്നാണ് കഥ മുഴുവൻ വായിക്കുന്നത്. നന്നായിട്ടുണ്ട് Page കുറവല്ലേ കുറച്ചു കടുതൽ സന്തർഭങ്ങൾ ഒത്തിണക്കു നന്നായി തുടരട്ട
    Iam waiting

  16. വടക്കൻ

    സുഹൃത്തേ…

    മിനിമം ഒരു 15 പേജ് ഇല്ലണ്ട് ഇനി ഇൗ വഴി കണ്ട് പോകരുത്. മനുഷ്യൻ ഒന്ന് ഉണർന്നു വരുമ്പോഴേക്കും കഥ കഴിഞ്ഞു….

  17. കൊറച്ചുംകൂടി പേജ് കൂട്ടിയെഴുതമയിരിന്നൂ

  18. Bro വളരെ നന്നായിട്ടുണ്ട്
    വൈകാതെ അടുത്തത് പോന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *