പരസ്യമായി പ്രകടിപ്പിക്കുവാനുള്ള ഇഷ്ട്ടക്കുറവ്
വൈകാരികമായിട്ടുള്ള ചില
ആകർഷണങ്ങൾ
നിങ്ങളുടെ നിഴലിൽ തുടരാൻ
കാരണമാകുന്നു.
“നിങ്ങളുടെ മനസ്സിൽ ഒരു പ്രതികരണത്തിന് കാരണമാകുന്ന വ്യക്തിയെയോ
വസ്തുവിനെയോ കാണുമ്പോൾ, അതിനെ കൈവശം വക്കാനോ സ്പർശിക്കാനോ നിങ്ങളുടെ മനസ്സിൽ തോന്നലെടുക്കും.
അതിനെയാണ് ആഗ്രഹം എന്ന് പറയുക.”
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹം നിങ്ങളെ പ്രേരിപ്പിക്കുന്നു.അത് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്
നിങ്ങൾക്ക് തോന്നുന്നു.അതാണ് ആകർഷണത്തിന്റെ മറ്റൊരു വശം.
വസ്‌തുക്കൾ,മനുഷ്യർ,
സംഭവങ്ങൾ, ചുറ്റുപാടുകൾ തുടങ്ങി നിരവധിയായ കാര്യങ്ങൾ നിങ്ങളെ ആകർഷിക്കും.
കൂടുതൽ വ്യത്യസ്തമായ കാര്യങ്ങൾ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുമ്പോൾ നിങ്ങൾക്ക് തീർച്ചയായും ശക്തമായ ഒരു ആകർഷണം അനുഭവപ്പെടുകയും നിങ്ങളുടെ മനസ്സിൽ സംഭവിക്കുന്നതിനോട് നിങ്ങളുടെ ശരീരം പ്രതികരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം മോഹത്തോട് പ്രതികരിക്കുകയാണവിടെ ചെയ്യുക.
ശാരീരികവും ലൈംഗികവുമായ ആകർഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം
പ്രണയത്തിന് നിലനിൽക്കാനാവില്ല എന്ന വസ്തുതയും വിസ്മരിക്കരുത്.
ഒരാളെക്കുറിച്ച് നിങ്ങളാദ്യം ശ്രദ്ധിക്കുന്നതും ഇതായിരിക്കാം.
ആളുകളുമായി ഒത്തുചേരുന്ന വേളയിൽ നിങ്ങൾ കാഴ്ച്ചയിൽ എങ്ങനെ എന്നത് ശരിക്കും ഒരു വലിയ പങ്ക്
വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യകരവും ദീർഘവുമായ ബന്ധത്തിൽ പ്രാധാന്യമുള്ളത് ഒരിക്കലും കാഴ്ച്ചയിലെ ആകർഷണീയതയല്ല.ഒരു വ്യക്തി എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ബന്ധത്തിൽ
നിലനിൽക്കാനുമാവില്ല.
പ്രായമാകുമ്പോൾ ഭംഗി മങ്ങുന്നു.
ഒരു വ്യക്തിയിലേക്ക് നിങ്ങളെ ആകർഷിക്കുന്ന മറ്റെന്തെങ്കിലും നിങ്ങൾക്കില്ലെങ്കിൽ,ഒപ്പം മങ്ങുക സ്നേഹമായിരിക്കും.
ശാരീരികമായ ആകർഷണം ഏറ്റവും പ്രചാരമുള്ള ഒന്നാണ്,കാരണം ആദ്യം നിങ്ങൾ അനുഭവിക്കുന്നതും ശ്രദ്ധിക്കുന്നതും അതാണ്.മറ്റെല്ലാ ആകർഷണങ്ങളും വരുന്നത് നിങ്ങൾക്കൊപ്പമുള്ള വ്യക്തിയെ ശരിക്കും മനസ്സിലാക്കിയതിനുശേഷം മാത്രമാണ് താനും.
ഞാനിവിടെ ആകർഷണങ്ങളിലെ വ്യത്യസ്തയെക്കുറിച്ച് സംസാരിക്കാനാഗ്രഹിക്കുന്നു.
ശരിക്കും റിസർച്ച് ചെയ്ത് എഴുതിയ ആർട്ടിക്കിൾ. കഥകൾക്കപ്പുറം ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് പ്രയോജനപ്രദമാണ്.
നന്നായി എഴുതിയിരിക്കുന്നു ആൽബി അഭിനന്ദനങ്ങൾ….
ചേച്ചി…….
വായിച്ചത് ഓർമ്മയില് നിന്നും എടുത്തെഴുതി എന്നേയുള്ളൂ. ഇതുപോലെ ഇടക്ക് ഇടാം, കുട്ടൻ ഡോക്ടർക്ക് വിരോധമില്ലെങ്കിൽ.
വിലയേറിയ വാക്കുകൾക്ക് നന്ദി.
വീണ്ടും കാണാം
സ്നേഹപൂർവ്വം
ആൽബി
പൊളിച്ച് ?
താങ്ക് യു
salute for the effort. ❤️
താങ്ക് യു
കൊള്ളാം ആൽബി ബ്രോ ??
താങ്ക് യു ബ്രൊ
ഞാനറിയുന്ന അല്‍ബി ഒരു ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് അല്ല….
ബാക്കി വായിച്ച് കഴിഞ്ഞിട്ട്…
തീർച്ചയായും ക്ലിനിക്കൽ സൈക്കാട്രിസ്റ്റ് അല്ല
മറിച്ച് ഒരു സാധാരണക്കാരൻ മാത്രം.
കാത്തിരിക്കുന്നു വിലയേറിയ അഭിപ്രായം
ഇത് മൊത്തം വായിച്ചു തീർക്കുന്നവന് അവാർഡ് വല്ലതും കൊടുക്കേണ്ടി വരും
കൊടുക്കുന്നുണ്ട്.എന്താ നിനക്കും വേണോ
വായിച്ചവർക്ക് കൊടുത്താൽ മതി??????????
വോ….. ആയിക്കോട്ടെ