ആകർഷണം തലോടൽ ചുംബനം [ആൽബി] 143

9)സോഷ്യൽ അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::

ഇത് ശാരീരിക ആകർഷണത്തിന് സമാനമാണ്,ലളിതവുമാണ്.

സാമൂഹ്യ ആകർഷണം എന്നത് അവ ഇഷ്ടപ്പെടുന്നവർക്കിടയിൽ,
സാമൂഹികമായി ചിന്തിക്കുന്ന ആളുകൾക്കിടയിൽ കണ്ടുവരുന്ന ഒന്നാണ്.

സാമൂഹിക ഒത്തുചേരലുകളിൽ ജനപ്രീതി നേടിയവരും ഒപ്പം നിങ്ങൾ സാമിപ്യമാഗ്രഹിക്കുന്ന ആളുകളും ഉണ്ടാകുന്നത് സാമൂഹിക ആകർഷണത്തിന്റെ ഭാഗമാണ്.

സാമൂഹികമായി ആകർഷിക്കപ്പെടുന്നവർ ജീവിതത്തിന്റെ വിവിധ മേഖലകളിൽ കൂടുതലായി ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

10)പ്രൊട്ടക്റ്റീവ് അട്രാക്ഷൻ
:::::::::::::::::::::::::::::::::::::::::::::::::::::::

ഒരു കുട്ടി,വളർത്തുമൃഗങ്ങൾ അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റൊരു വ്യക്തി എന്നിങ്ങനെയുള്ളവരിൽ ഒരു വ്യക്തിക്ക് തോന്നുന്ന ആകർഷണമാണിത്.

സംരക്ഷിത ആകർഷണം തോന്നുന്ന ആളുകൾ സഹായം ആവശ്യമുള്ള ആളുകളാവും.

ആവശ്യമുള്ള ഒരാളെ സഹായിക്കാൻ തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉപേക്ഷിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരിൽ ആകർഷകത്വം സൃഷ്ടിക്കുന്നു.

ലെറ്റ് മീ കൺക്ലൂഡ്
::::::::::::::::::::::::::::::::::::::
ആകർഷണങ്ങളെ ശ്രദ്ധാപൂർവ്വം നോക്കിക്കാണുക.
ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചേക്കാം.

നമ്മളാരും ഒരേ രീതിയിൽ
പെരുമാറുന്നവരല്ല.നമ്മളാരും ഒരേ കാര്യത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുമല്ല.

വൈകാരികമോ ബുദ്ധിപരമോ
അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ,വ്യക്തമായ ഒന്ന് (ലൈംഗിക ആകർഷണം)ഒഴികെ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ
അത് തികച്ചും സ്വാഭാവികം മാത്രമാണ്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

14 Comments

Add a Comment
  1. ശരിക്കും റിസർച്ച് ചെയ്ത് എഴുതിയ ആർട്ടിക്കിൾ. കഥകൾക്കപ്പുറം ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് പ്രയോജനപ്രദമാണ്.
    നന്നായി എഴുതിയിരിക്കുന്നു ആൽബി അഭിനന്ദനങ്ങൾ….

    1. ചേച്ചി…….

      വായിച്ചത് ഓർമ്മയില് നിന്നും എടുത്തെഴുതി എന്നേയുള്ളൂ. ഇതുപോലെ ഇടക്ക് ഇടാം, കുട്ടൻ ഡോക്ടർക്ക് വിരോധമില്ലെങ്കിൽ.
      വിലയേറിയ വാക്കുകൾക്ക് നന്ദി.

      വീണ്ടും കാണാം
      സ്നേഹപൂർവ്വം
      ആൽബി

  2. പൊളിച്ച് ?

    1. താങ്ക് യു

  3. salute for the effort. ❤️

    1. താങ്ക് യു

  4. കൊള്ളാം ആൽബി ബ്രോ ??

    1. താങ്ക് യു ബ്രൊ

  5. ഞാനറിയുന്ന അല്‍ബി ഒരു ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് അല്ല….
    ബാക്കി വായിച്ച് കഴിഞ്ഞിട്ട്…

    1. തീർച്ചയായും ക്ലിനിക്കൽ സൈക്കാട്രിസ്റ്റ് അല്ല
      മറിച്ച് ഒരു സാധാരണക്കാരൻ മാത്രം.

      കാത്തിരിക്കുന്നു വിലയേറിയ അഭിപ്രായം

  6. ഇത് മൊത്തം വായിച്ചു തീർക്കുന്നവന് അവാർഡ് വല്ലതും കൊടുക്കേണ്ടി വരും

    1. കൊടുക്കുന്നുണ്ട്.എന്താ നിനക്കും വേണോ

      1. വായിച്ചവർക്ക് കൊടുത്താൽ മതി??????????

        1. വോ….. ആയിക്കോട്ടെ

Leave a Reply

Your email address will not be published. Required fields are marked *