ഞങ്ങടെ കല്യാണത്തിന് ഇച്ചായന്റെ ചേച്ചിയുടെ വീട്ടിലാണ് മണവറ ഒരുക്കിയിരുന്നത്. കല്യാണം കഴിഞ്ഞ് ഒരു മാസം അവിടെയായിരുന്നു ഞങ്ങടെ താമസം. അതുകഴിഞ്ഞ് എന്നെയും കൂട്ടിയാണ് ഇച്ചായന്‍ ഡെല്‍ഹിയില്‍ തിരിച്ചുവന്നത്.
ഇച്ചായന്റെ ചേച്ചി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രിന്‍സിപ്പലാണ്. അവരുടെ ഭർത്താവ് കോളേജ് പ്രഫസറും. അവര്‍ക്ക് നാല് ആണ്‍കുട്ടികൾ മാത്രമാണ്, പെണ്‍മക്കളില്ല. അടുത്തടുത്ത കുട്ടികൾ തമ്മില്‍ 3 വർഷത്തിന്റെ ഗ്യാപ്പുണ്ട്. ലാസ്റ്റ് കുട്ടിയാണ് നമ്മുടെ ഈ ബിബിൻ. ബിബിന് ഇപ്പൊ 22 വയസ്സായി, അവന്റെ മൂന്ന് ചേട്ടന്മാർക്ക് വയസ്സ് 31, 28, 25.
ബിബിൻ ഇപ്പൊ കെമിക്കല്‍ എൻജിനിയറിങ് പഠിക്കുകയാണ്. ഞങ്ങടെ കൂടെ ഡെല്‍ഹിയിലാണ് അവന്റെ താമസവും പഠിത്തവുമെല്ലാം.
ബിബിൻ ഒരു ബുദ്ധി ജീവിയാണ്. ഞാൻ കല്യാണം കഴിച്ച് ചെല്ലുമ്പോ ബിബിന് വെറും 11 വയസ്സ്. പക്ഷേ ആ പ്രായത്തിലെ അവന്‍ വെറും പുസ്തകപ്പുഴുവല്ല, ഉയർന്ന ഐ ക്യു ആണ് അവനുള്ളത്. കൂടാതെ അവന് ഫോട്ടോഗ്രാഫിക് മെമ്മറിയുമാണ്, എല്ലാം കൂടി അവന്റെ കഴിവുകൾ വളരെ ഉയർന്ന തലത്തിലായിരുന്നു. അവന്റെ ചുറുചുറുക്കും, ഏതു വിഷയത്തെ കുറിച്ചുള്ള അവന്റെ പാണ്ഡിത്യവുമെല്ലാം നേരിട്ടറിഞ്ഞ് മനസിലായപ്പൊ ആദ്യ ദിവസത്തില്‍ തന്നെ ഞാൻ അന്തംവിട്ടുപോയി എന്നതാണ് സത്യം.
ഫിസിക്സും കെമിസ്ട്രിയും എന്റെ ഇഷ്ട്ട സബ്ജക്ട് ആണെന്ന് അറിഞ്ഞപ്പൊ അവന് വല്ലാത്ത സന്തോഷമായി. ഉടനെ ചില തിയറികളെ ചൊല്ലി അവന്‍ എന്നോട് നടത്തിയ ചർച്ചയും, ചോദ്യം ചെയ്യലും, പാണ്ഡിത്യത്തോടുള്ള വിശദീകരണങ്ങളും, എന്നോട് നടത്തിയ തർക്കവും കേട്ട് അവന്റെ മുന്നില്‍ ഞാൻ ഒന്നുമല്ലന്ന് ബോധ്യമായി. ഞാൻ ശെരിക്കും ഫ്ലാറ്റായിപോയി. ആ പ്രായത്തിലെ അവന്റെ അപാര ബുദ്ധി എന്നെ ഭ്രമിപ്പിച്ചു. അങ്ങനെ ആ വീട്ടില്‍ ചെന്ന് കേറിയ വെറും രണ്ട് ദിവസം കൊണ്ട് അവനോട് എനിക്ക് ഭയങ്കര മതിപ്പും ഇഷ്ട്ടവും അടുപ്പവും ബഹുമാനവും തോന്നിത്തുടങ്ങി. ദിനംപ്രതി അതൊക്കെ കൂടുകയും ചെയ്യുന്നുണ്ടായിരുന്നു. ബിബിൻ കാന്തം പോലെയാണ്.. ആരും അവനിലേക്ക് അടുത്ത് പോകും. പക്ഷേ കാന്തത്തിന്റെ മറുവശം പോലെയാണ് ബിബിൻ… അത്ര പെട്ടന്ന് ആരെയും അവന്‍ അടുപ്പിക്കാറില്ല.
അടിപൊളി ആയിരുന്നു. ഇതിനൊരു രണ്ടാം വരവ് ഉണ്ടായാൽ നല്ലതായിരുന്നു
അടിപൊളി സ്റ്റോറി വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി bro
അടിപൊളി bro
Thank you bro
സൂപ്പർ
Thank you
സൂപ്പർ സ്റ്റോറി കുറേ കാലത്തിനു ശേഷം ഒരു വെറൈറ്റി തീമിൽ ഒരു കഥ വായിച്ചു
നല്ല അഭിപ്രായത്തിന് വളരെ നന്ദി bro
Adipoli set sathanam


Thank you