നമ്പിയ ഉമ്പിക്കുന്ന ജാതി ജന്തു’ ഭുവനൻ എന്നോട് പറഞ്ഞു. ‘കണ്ടാലും പറയും’ ഞാൻ എട്ടു പിടിച്ചു. ‘ഇപ്പൊ എന്തിനാ ഓടിയെ?’ ഞാൻ ചോദിച്ചു. ‘അത് എൻ്റെ ഒരു ഡയലിംഗ്സ്. അതൊന്നു തീരുമാനം ആക്കാൻ. ഞാൻ എൻ്റെ തന്തേടെ മോൻ തന്നെ ആണെന്ന് അയാളൊന്നു അറിയണോല്ലോ?’ ‘എന്താ പരിപാടി?’ ഞാൻ ആകാംഷയോടെ ചോദിച്ചു. ‘അതൊക്കെ ഇൻഡ്’. അവൻ മറുപടി നൽകി. ഞങ്ങൾ കാത്തിരുന്ന് പതുകെ അടി ആരംഭിച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോ ഗേറ്റിൽ ഒരനക്കം കേട്ടു. ബിനുച്ചേട്ടൻ ആവും എന്ന് ഞാൻ മനസിലാക്കി. ‘സിന്നയ്യ ? സിന്നയ്യ ?’ ബിനു നീട്ടി വിളിച്ചു. ‘എന്നെ?’ ഭുവൻ റൂമിലിരുന്ന് വിളികേട്ടു. ‘ ചിന്നയ്യ? നീയാ എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി. ‘ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു’ എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി ചിരിച്ചു.
കഴിഞ്ഞ കൊല്ലം കണക്കു ക്‌ളാസിൽ മാഷെ സൈൻ തീറ്റ കോസ് തീറ്റ എന്ന് പറഞ്ഞപ്പോൾ ‘സാറിനേ എന്തിനാ ഞങ്ങൾ ഇങ്ങനെ തീറ്റ തന്നു പോറ്റുന്നെ?’ എന്നും പറഞ് കൂടെ ഇരുന്ന എനിക്കും അടിവാങ്ങി തന്നു പൊറത്തു നിർത്തിച്ച മൊതല്,
ദാ ഇവിടെ രണ്ടെണ്ണം അടിച്ചു തേവര് കളിക്കുന്നു. എൻ്റെ പരിഹാസം ഞാൻ ഉള്ളിൽ അടക്കി ചിരിച്ചു. വളരെ വിനയ കുനിയനായി ബിനുചേട്ടൻ അകത്തേക്ക് കയറി. കൂടെ ഒരു സ്ത്രീയും.
‘അഹ്, വണക്കം. നല്ല ഇരിക്കിയാ?’ ഭുവനൻ ആ സ്ത്രീയോട് ചോദിച്ചു. ‘നല്ലതിരിക്കെയാ അയ്യാ അനാ …’ അവർ പറഞ്ഞു ബുദ്ധിമുട്ടി. ‘അയ്യാ അവർക്കിട്ടെ പൈസ ഇല്ല്യ !’ ബിനുച്ചേട്ടൻ ചാടി കേറി പറഞ്ഞു. ‘അയ്യോ?’ ഭുവൻ അലറി. ഓ തന്തയേക്കാൾ പെരിയ നടിക്കാൻ ഡാ – ഞാൻ മനസ്സിൽ പറഞ്ഞു. ‘അമ്മ അത് കാശ് യെൻ അമ്മ ഇരന്ത് പോണതുക്കു മുന്നാടി തന്ത മാല അടമാനം പണ്ണി കൊടുത്തത് ‘ അവൻ പറഞ്ഞു. ‘അയ്യാ ?’ അവർ നിസ്സഹായതയോടെ ഭുവനേ നോക്കി.

Plz continue
Thudaranam bro❤️❤️
തുടരണം
Super❤
കഥ മുടങ്ങാതെ വായിക്കാറുണ്ട് , എനിക്ക് ഇഷ്ടപ്പെടുന്ന ശൈലിയിലാണ് തൻ്റെ എഴുത്ത് . തുടരുന്നതും കഥ നിർത്തുന്നതും തൻ്റെ സൗകര്യം അല്ലേൽ സ്വാതന്ത്ര്യം! ഇതുതന്നെ എഴുതാൻ ഈയുള്ളവൻ പെട്ടപാട് എനിക്ക് മാത്രം അറിയാം അതുകോണ്ട് ഞാൻ ഒന്നിനും നിർബന്ധിക്കില്ല എല്ലാം യുക്തി അനുസരിച്ചു ആവാം. Support-UM സ്നേഹവും ഇല്ലാ എന്നു മാത്രം കരുതരുത്
എന്ന് സ്വന്തം,
വിനോദൻ❤️