ആനന്ദയാനം [തൃശ്ശൂർക്കാരൻ] 177

ഒരു വിഷുക്കാലത്തു, എന്റെ മൊബൈലിൽ അമ്മുവിന് വേണ്ടി വന്ന വിഷു ആശംസയിലൂടെ ആണ് ഞാൻ അഖിലയെ പരിചയപെടുന്നത്. അമ്മുന്റെ ഏറ്റവും അടുത്ത കൂട്ടുകാരി പക്ഷെ ഒരിക്കലും അവൾ അഖിലയുടെ പേര് പറയുന്നത് കേട്ടിട്ടില്ല.

അമ്മു ഏതാടി അഖില? ഇത് അഖില തന്നെ ആണോ അതോ അഖിലോ?

അമ്മുനെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വെറുതെ ചോദിച്ചു.

അതെ എന്റെ മറ്റൊന്നാ. ഞാൻ പേര് മാറ്റി മെസ്സേജ് അയക്കാൻ പറഞ്ഞതാ.. ചേട്ടന് വല്ല വട്ടുമുണ്ടോ. ഗേൾസ് കോളേജിൽ ചേർക്കുമ്പോ വേണ്ട വേണ്ട എന്ന് എത്ര തവണ പറഞ്ഞതാ.. അമ്മയും മോനും കേട്ടോ ഇപ്പൊ അനുഭവിക്കുന്നതോ ഞാനും. വായനോക്കാൻ ഒരു നല്ല സാറ് പോലും ഇല്ലാണ്ടായല്ലോ എന്റെ കൃഷ്ണാ.

അവളുടെ ആത്മഗതം കേട്ട് എനിക്ക് ചിരി പൊട്ടി..

നിന്റെ ഈ കോഴി സ്വഭാവം ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഗേൾസിൽ കൊണ്ടാക്കിയത് നീ അനുഭവിക്കടി..

അവളുടെ തലയിൽ കിഴുക്കി ഞാൻ ഓടി അവിടെ നിന്നാ ചിലപ്പോ പെണ്ണ് ഒലക്കക്കു അടിക്കും.

പാവം പെങ്കൊച് ആശംസകൾ അയച്ചിട്ട് മറുപടി കൊടുത്തില്ലെങ്കിൽ മോശമല്ലേ ഒരു മെസ്സേജിന് പകരം ഒരു നാലെണ്ണം തിരിച്ചയച്ചു ഞാൻ മാതൃക പുരുഷോത്തമനായി.

ചേട്ടാ… ചേട്ടാ… അമ്മുന്റെ അലർച്ച കേട്ടിട്ടാണ് രാവിലെ കണ്ണ് തുറന്നത്.

ഇന്ന് എന്താണാവോ മരണം പെണ്ണിന് എന്റെ മെക്കട്ടു കയറാൻ എന്നാലോചിച്ചു കിടക്കുമ്പോഴാണ് അമ്മു ചാടി തുള്ളി റൂമിലേക്ക് കയറി വന്നത്.

തെണ്ടി നീ അഖിലേക്ക് മെസ്സേജ് അയച്ചോ?

അവൾ നല്ല കലിപ്പിലാണ്…

ആ അയച്ചു.. അവള് നമുക്ക് അയച്ചോണ്ടല്ലേ ഞാൻ തിരിച്ചയച്ചെ.

അവളുടെ ഒരു കൈ അകലത്തിൽ നിന്ന് ഞാൻ പതുക്കെ പറഞ്ഞു.

അതിനവൾ ഒരു മെസ്സേജ് അല്ലെ അയച്ചുള്ളു ചേട്ടനോടാരാ അതിനു പകരം നാലെണ്ണം തിരിച്ചയക്കാൻ തിരിച്ചയക്കാൻ പറഞ്ഞെ?

പെട്ട് ആ പെണ്ണ് വള്ളി പുള്ളി തെറ്റാതെ എല്ലാം അവളോട്‌ എഴുന്നള്ളിച്ചിട്ടുണ്ട്..

അത് എനിക്ക് മെസ്സേജ് ഫ്രീ ആയതോണ്ട്. പിന്നെ ഞാൻ ഫ്രീ ആയപ്പോ വെറുതെ. മെസ്സേജ് അയച്ചത് നല്ലതല്ലേ അല്ലെ.

ഞാൻ ചെറുതായി കിടന്നുരുണ്ടു…

എന്റെ മോൻ ആ കാട്ടില് കണ്ടു അത്രയ്ക്ക് പനിക്കണ്ട. അവളുടെ ചേട്ടൻ ആള് പിശകാ. മോൻ മോന്റെ ഹോസ്പിറ്റലിൽ ഒരു ബെഡ് ബുക്ക് ചെയ്തിട്ട് അവൾക്ക് മെസ്സേജ് അയച്ചാ മതി.

അതും പറഞ്ഞവൾ അടുക്കളയിലോട്ടു പോയി…

നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടെടി ഉണ്ടക്കണ്ണി… മൊബൈൽ എടുത്തു മെസ്സേജ് ടൈപ്പ് ചെയ്തു കൊണ്ട് ഞാൻ പതുക്കെ പറഞ്ഞു

12 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…. നല്ല തുടക്കം.

    ????

  2. കഥ കൊള്ളാം, പേജ് കൂട്ടി എഴുതു, ഇങ്ങനെ 3/4 പേജ് എഴുതി വായനക്കാരെ നിരാശരാക്കണോ

  3. Sambavam kidukkum mmm ponnotte ponnotte ☺️☺️??

    1. തൃശ്ശൂക്കാരൻ

      നന്ദി സഹോ

  4. പേരില്‍ ഒരു സംശയം. ആനന്ദയാനം / Aananda Daayakam ഇതില്‍ ഏതാണ് ശരി? ഒരു പേരിലെന്തിരിക്കുന്നു; ഏതായാലും കഥ നന്നാവുമെന്ന് തോന്നുന്നു. Waiting ………………

    1. തൃശ്ശൂർക്കാരൻ

      തുടക്കക്കാരന്റേതായ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. നിർദ്ദേശങ്ങൽക്കും അഭിപ്രായങ്ങൾക്കും നന്ദി

  5. Pagukal kooti adutha bagam varate.

    1. തൃശ്ശൂർക്കാരൻ

      തീർച്ചയായും. തുടക്കക്കാരന്റെതായ കുറച്ചു ബുദ്ധിമുട്ടുണ്ട്.

  6. പേജ് കൂട്ടി അടുത്തത് പെട്ടന്ന് പോരട്ടെ

    1. തൃശ്ശൂർക്കാരൻ

      ഉറപ്പായിട്ടും… തുടക്കമാണ് സഹോ അതിന്റെ കുറച്ചു ബുദ്ധിമുട്ടുണ്ട്.

  7. Page kootti ezhuthan shramikane
    Waiting for nxt part

    1. തൃശ്ശൂർക്കാരൻ

      തുടക്കം ആണ് സഹോ. തീർച്ചയായും കൂടുതൽ പേജുകൾ ഉൾപെടുത്താൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *