ആനന്ദം 1 [ആയിഷ] 255

” ബിനീഷേട്ടാ. ദോശ ഞാൻ ചുട്ടോളാം, നാളെത്തൊട്ട് നമുക്ക് വീട്ടിൽത്തന്നെ പാചകം ചെയ്‌ത്‌ കഴിച്ചാലോ. പിന്നെയീ പുറത്തെ ഫുഡും അത്ര ഹെൽത്തിയല്ലല്ലോ’

അവന്റെ ചോദ്യം കേട്ട് ബിനീഷേട്ടൻ വീണ്ടും ചിരിച്ചു.

“ഇതൊക്കെ നാടുമാറി നിൽക്കുമ്പോഴുള്ള ആദ്യത്തെ ആവേശ മാടാ. നാളെത്തൊട്ട് നീ പഠിക്കാൻ പോയി തുടങ്ങുവല്ലേ. തിരക്കുള്ള ബസ്സിലും ട്രെയിനിലുമൊക്കെ കേറി ഊപ്പാട് വരുമ്പോൾ അത് താനേ മാറിക്കോളും’

റാം പിന്നെ ഒന്നും പറയാൻ പോയില്ല.

ഫ്ലാറ്റിൽ തിരിച്ചെത്തിയതും എന്തൊക്കെയോ ഓൺലൈൻ ജോലികൾ ചെയ്യാനുണ്ടെന്നും പറഞ്ഞ് ബിനീഷേട്ടൻ അയാളുടെ മുറിയിലേക്ക് കയറി. റാം തന്റെ മുറിയിൽനിന്നും ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. ഒരു കസേരയെടുത്ത് അവിടെയിടാമെന്ന് വിചാരിച്ചപ്പോൾ അവിടെ ഒരു കസേര മുൻപേ കിടപ്പുണ്ട്. ചിലപ്പോൾ ആ മുറിയിൽ താമസിക്കുന്ന കിരണിന് ബാൽക്കണിയിൽ വന്നിരിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുമെന്ന് അവൻ ഊഹിച്ചു.

റൂമിൽ മൊത്തം അർത്ഥം മനസ്സിലാകാത്ത തരത്തിലുള്ള എന്തൊ ക്കയോ ഇംഗ്ലിഷ് വാചകങ്ങൾ എഴുതി ഒട്ടിച്ചുവച്ചിരിക്കുന്നതും റൂമിൽ കിടന്നിരുന്ന ഫ്രീക്കൻ വസ്ത്രങ്ങളും കണ്ടപ്പോൾ മുതൽ കിരണി നൊപ്പം ഒരേ മുറിയിൽ തനിക്ക് അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന ചോദ്യമായിരുന്നു റാമിൻ്റെ മനസ്സിൽ. അഥവാ അവന് ബുദ്ധിമുട്ടാ ണെന്ന് തോന്നിയാൽ കിടപ്പ് ഹാളിലേക്ക് മാറ്റാമെന്ന് റാം മനസ്സി ലോർത്തു.

ബാൽക്കണിയിൽ പോയിരുന്നതിനുശേഷം ഫോണെടുത്ത് വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചപ്പോൾ അത് പ്രവർത്തിക്കുന്നില്ല എന്ന വന് മനസ്സിലായി. ഉടൻതന്നെ അയൽവീട്ടിൽ വിളിച്ച് താൻ ചെന്നൈ യിൽ എത്തിയ വിവരം അമ്മയെ ധരിപ്പിക്കുവാൻ അറിയിച്ചു. പ്രകൃതി സ്നേഹിയും ആരോഗ്യകാര്യത്തിൽ അവിശ്വസനീയമായ തരത്തിൽ ശ്രദ്ധിക്കുന്നതുമായ അവൻ്റെ അച്ഛൻ അരവിന്ദൻ വീട്ടിൽ ആരും മൊബൈൽഫോൺ ഉപയോഗിക്കാൻ സമ്മതിച്ചിരുന്നില്ല. ആവശ്യമു ള്ളപ്പോൾമാത്രം ഓണാക്കി ഉപയോഗിക്കണം എന്ന വ്യവസ്ഥയിലാണ്

ചെന്നൈയിലേക്ക് പോരുമ്പോൾ റാമിന് അച്ഛൻ ഒരു മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുന്നതുപോലും. അതും സിനിമാപഠനം എന്നൊക്കെ പറഞ്ഞ് കെഞ്ചിയപ്പോൾ മാത്രമാണ് ക്യാമറയുള്ള അത്യാ വശ്യം നല്ലൊരു ഫോൺ വാങ്ങിക്കൊടുത്തതും. പാരമ്പര്യമായി പ്രക്യ തിയെയും മണ്ണിനെയും അമിതമായി സ്നേഹിക്കുന്ന ഒരു നാടൻ കുടുംബമായിരുന്നു റാമിൻ്റേത്. അവൻ്റെ അച്ഛൻ നാലേക്കറോളം വരുന്ന സ്ഥലത്ത് പലതരം പച്ചക്കറികളും പഴവർഗ്ഗങ്ങളുമുൾപ്പെടെ നെല്ലുവരെ കൃഷിചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾ കഴി ഞ്ഞുള്ള ഭക്ഷ്യവസ്തു‌ക്കൾ വിൽക്കും. ജൈവപച്ചക്കറികളും പഴ ങ്ങളും വാങ്ങാൻ റാമിൻ്റെ വീട്ടിലേക്ക് എന്നും അനവധി ആളുകൾ വന്നെത്തിക്കൊണ്ടിരുന്നു. ചെറുപ്പത്തിൽ റാമിന് അച്ഛനോട് ഭയങ്കര മായ വെറുപ്പായിരുന്നു. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛന്റെ ചെയ്ത‌തികളും പറയുന്ന കാര്യങ്ങളും അവനെ കൂടുതൽ ഇരുത്തി ചിന്തിപ്പിച്ചു. താനും കുടുംബവും അനുഭവിക്കുന്ന മനശ്ശാ ന്തിയും കലർപ്പില്ലാത്ത അന്നവും സമൂഹത്തിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളുടെയും സ്വപ്‌നമാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ അച്ഛൻ അവന്റെ റോൾമോഡലായി മാറി. ആ അച്ഛനെ കണ്ട് വളർന്നതിനാൽ അവനിലും ചില പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടായി. അങ്ങനെയൊരു ലക്ഷ്യമായിരുന്നു സിനിമാപഠനവും പുസ്‌തകമെഴുത്തും പുസ്‌തകമെ ഴുത്തിനെ അച്ഛൻ പൂർണ്ണമായും പിന്തുണച്ചു പക്ഷേ, സിനിമാപഠനം അയാൾക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. അച്ഛനെ പറഞ്ഞ് സമ്മതിപ്പി ക്കാനായി അമ്മയും അനുജത്തിയും അവൻ്റെയൊപ്പം കൂടി. ഒടുവിൽ ഒരുവർഷത്തെ ഫിലിം ഡിപ്ലോമ കോഴ്‌സ് ചെയ്യുവാൻ അവനെ അച്ഛൻ അനുവദിച്ചു.

The Author

kambistories.com

www.kkstories.com

13 Comments

Add a Comment
  1. നല്ല ഒരു നോവൽ അടിച്ചു മാറ്റി കമ്പി ആക്കിയല്ലോ ?

  2. ചാക്കോച്ചൻ

    റാം c/o ആനന്ദി അത് പോലെ അടിച്ചു മാറ്റി അല്ലെ

  3. Akhil p dharmajante Ram co anandhi noval copy aduchu vachekkunnu

  4. മികച്ചൊരു തുടക്കം തന്നെ ആയിരുന്നു ബ്രോ
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    കളികൾ പാർട്ടുകളിൽ ഇല്ലേലും കമ്പി സീൻസ് ആഡ് ചെയ്യാമായിരുന്നു
    അതായത് നോട്ടം സ്പർശനം സംസാരം ഇവയിൽ എല്ലാം ചെറുതായി ചേർക്കാൻ ശ്രമിക്കാമായിരുന്നു എന്ന് തോന്നി
    എന്നിരുന്നാലും നല്ലൊരു തുടക്കം ആയിരുന്നു ?

  5. ആത്മാവ്

    Dear, കളി ഉൾപെടുത്തിയില്ല എന്നൊരു വിഷമം മാത്രം. ബാക്കി എല്ലാം അടിപൊളി ആയിരുന്നു ?.അടിപൊളി ആയിട്ട് ഓരോ പേജുകളും, വരികളും താങ്കൾ വിവരിച്ചു ?മുൻപിലോട്ടുള്ള വരും ഭാഗങ്ങൾ അടിപൊളി ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.

  6. നിങ്ങളൂടെ “ജീവിതം മാറ്റിയ യാത്ര” എന്ന സ്റ്റോറി കൊണ്ട് വന്നുടെ നല്ല തുടക്കം ആയിരുന്നു continue cheythude

  7. കാള കൂറ്റൻ

    കഥയുടെ പേര് -ചെന്നൈ നഗരം എന്നാക്കി മാറ്റമായിരുന്നു

    1. Yes. Athe doubt enikkum thonni

    2. Exact ath thanne

    3. Yes athinte copy anu

  8. Uluppille
    It’s RAM C/O ANANTHI NOVEL

  9. ഒരു chennai കണ്ട feel?

    അടുത്ത part പെട്ടെന്നു ഇട്ടാൽ മതി

Leave a Reply

Your email address will not be published. Required fields are marked *