ആനയും അണ്ണാനും [Jumailath] 474

“വെറുതെയല്ല എൻ്റെ മോൻ ആലിൻ്റെ ചോട്ടിൽ കാമുകിയെ ഓർത്ത് ഇരുന്നത്”

“എൻ്റെ രേണൂ  നീഹ എൻ്റെ കൂട്ടുകാരിയല്ലേ?  ഞാൻ എൻട്രൻസ് കോച്ചിങ്ങിന് പോയപ്പം ജംഷീറിൻ്റൊപ്പം അവിടെ ഉണ്ടായിരുന്നതല്ലേ.രേണുവിനറിയുന്നതല്ലേ. അന്നു തൊട്ടുള്ള കൂട്ടല്ലേ”

“പിന്നെ അവളിവിടെ തന്നെ വന്ന് ജോയിൻ ചെയ്തതോ ? അതും ഒരേ ബ്രാഞ്ചിൽ”

“സത്യം പറ കണ്ണാ. നിങ്ങൾ മൂന്നും കൂടെ ഒത്തുകളിച്ച് പ്ലാൻ ചെയ്ത് ചേർന്നതല്ലേ ഇവിടെ? എന്നിട്ട് അമ്മയെ പിരിഞ്ഞിരിക്കാൻ വയ്യ എന്നൊക്കെ പറഞ്ഞ് എൻ്റെ കണ്ണിൽ പൊടിയിടുകേം ചെയ്തു”

“ആ നടക്കട്ടെ മോനേ. നിഖിലിൻ്റെ നീഹാന്നും പറഞ്ഞ് നടക്കുന്നത് ആരും അറിഞ്ഞില്ലാന്ന് കരുതരുത്”

“നിഖിലിൻ്റെ നീഹയോ? അതെപ്പോ”?

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“എൻ്റെ രേണു എന്തൊക്കെയാ മെനഞ്ഞുണ്ടാക്കിയേ”?

“ഇതും ചാരന്മാർ അറിയിച്ചതാകും. അപ്പോ ഇതാല്ലേ കുറേ ദിവസായിട്ട് രേണുവിൻ്റെ മനസ്സിൽ”?

“എനിക്ക് ചാരന്മാരൊന്നുമില്ല”

രേണു ശബ്ദം താഴ്ത്തി പറഞ്ഞു.

“പിന്നെങ്ങനാ എല്ലാം രേണു അറിയുന്നത്”?

“ഞാൻ നിന്നെ ഒരുപാട് നാളായില്ലേ മോനേ കാണാൻ തുടങ്ങീട്ട്. നിൻ്റെ മനസ്സിലുള്ളത് എന്താന്ന് വരെ എനിക്കറിയാം”

“എന്നാലേ നീഹേൻ്റെ കാര്യം മാത്രം തെറ്റിപ്പോയി. ഞാനും അവളും എൻട്രൻസ് കോച്ചിങ് കാലം തൊട്ടേ ബെസ്റ്റ് ഫ്രണ്ട്സാ”

“ബെസ്റ്റ് ഫ്രണ്ട്സാണ്  മോനേ പിന്നെ ബെസ്റ്റ് കപ്പിൾസാവുന്നത്”

രേണു പുറത്തേക്ക് നോക്കി ആത്മഗതമെന്നോണം പറഞ്ഞു വണ്ടി നിർത്തി.

“എന്താ നിർത്തിയേ”?

“മോനെ കണ്ണാ വീടെത്തി. അതെങ്ങനെയാ നീഹയെ ഓർത്തിരുന്ന് വീടെത്തിയത് പോലും അറിഞ്ഞില്ല പാവം”.

The Author