ആനയും അണ്ണാനും [Jumailath] 474

“അമ്മേനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോല്ല. അമ്മക്കേ പറഞ്ഞാ മനസ്സിലാവൂല്ല”എന്നും പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു.

****

 

കുറച്ച് നേരം കഴിഞ്ഞ് ഒരുമിച്ചിരുന്ന് ചോറുണ്ടു. രേണു കുറെ  ഡോക്യുമെൻ്റ്സും കൊണ്ട് റൂമിലേക്ക് പോയി. ഇനിയിപ്പോ വൈകുന്നേരമായിട്ട് വേണം മലപ്പുറത്ത് പോവാൻ. എന്നാപ്പിന്നെ ഇത്തിരി നേരം വീഡിയോ ഗെയിം കളിക്കാന്ന് തോന്നി.

അഞ്ചാറ് മാസം മുന്നെ വലിയ സ്ക്രീനൊക്കെ വച്ച് ഞാൻ തന്നെയുണ്ടാക്കിയ ഗെയിമിങ് പി സി യാണ്. വൺ മില്യൺ എബോവ് സബ്സ്ക്രൈബേർസുള്ള ഒരു സ്ട്രീമിങ് ചാനലുണ്ട് എനിക്ക്. അതിന് ഉണ്ടാക്കിയതാണ് ഈ ഗെയിമിങ് പി സി. പിന്നെ ഡിജിറ്റൽ പെയിൻ്റിങ്, ഫാൻഡം സ്റ്റോറി റൈറ്റിങ് അങ്ങനെ പല പരിപാടികൾ വേറെയുമുണ്ട്.പാട്രിയോൺ, ഡിസ്കോർഡ്, ടംബ്ലർ അങ്ങനെ പലടത്തും അത്യാവശ്യം ഫോളോവേർസുമുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമില്ല.

അതൊക്കെ ജംഷി.ബോഡി ബിൽഡിങ്, സൂപ്പർ ബൈക്ക്സ്, കാർ മോഡിഫൈയിങ്, ഗിറ്റാർ സോളോ  ഒക്കെയായി ഇൻസ്റ്റഗ്രാമിൽ നിറഞ്ഞു നിൽക്കുവാണ്. പോരാത്തതിന് ഇൻ്റർനാഷണൽ അണ്ടർ ട്വൻറി തയ്ക്കോണ്ട ചാമ്പ്യനാണ്. ഇപ്പോ വയസ്സ് ഇരുപത്തി ഒന്ന് കഴിഞ്ഞെന്നേയുള്ളൂ. ജംഷീയും നീഹയും കപ്പിൾസ് റീല് ചെയ്ത് യുട്യൂബിൽ ത്രീ മില്യൺ ഫോളോവേർസിനെ ഉണ്ടാക്കിയെടുത്തു.കൂടുതലും നോർത്തികളാണ്. ഞാനവരെ അത് പറഞ്ഞ് കളിയാക്കും.

ഷംസാദിന് പിന്നെ ഷെയർ മാർക്കറ്റിനോടാണ് കമ്പം. എന്നാലും കപ്പിൾസിൻ്റെ കൂടെ റീലിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഞാൻ പി സി ഓണാക്കി സ്കൈ റിം എൽഡേർസ് സ്ക്രോൾ കളിക്കാൻ തുടങ്ങി.റോൾ പ്ലെയിങ് ഗെയിംസ് എൻ്റെയൊരു വീക്നസ്സാണ്. ബെത്തീസ്ഡ ഇനി എന്നാണാവോ പുതിയത് റിലീസ് ചെയ്യുന്നത്.

The Author