ആനയും അണ്ണാനും [Jumailath] 474

“കാറ് വേണ്ട കണ്ണാ അതിൽ പോകാം”

രേണു പ്ലാവിൻ്റെ ചുവട്ടിൽ കിടക്കുന്ന കവസാക്കി വൾക്കൻ ചൂണ്ടി പറഞ്ഞു. പ്ലാവിൻ്റെ ചോട്ടിൽ പൂഴി മണലാണ്. മിനിഞ്ഞാന്ന് രാത്രി വൈകി ഉറക്കം തൂങ്ങി വന്നപ്പോ കൊണ്ട് വെച്ചതാണ്. അപ്പോ മണലൊന്നും നോക്കിയില്ല. പ്ലാവിൻ്റെ ചുവട്ടിന്ന് ഒരു വിധത്തിൽ മുറ്റത്തെത്തിച്ചു. വിയർത്ത് കുളിച്ചതുകൊണ്ട് വീണ്ടും ഷർട്ട് മാറ്റി.രേണുവിന് മാച്ചായിക്കോട്ടേന്ന് കരുതി ഒരു ചുവന്ന സിൽക് ഷർട്ടെടുത്തിട്ടു.

 

വണ്ടി ഓടികൊണ്ടിരിക്കുകയാണ്. രേണു ഒരു കൈ കൊണ്ട് എൻ്റെ വയറ്റത്തു കൂടെ പിടിച്ച് പുറത്തേക്ക് ചാരിയാണ് ഇരിക്കുന്നത്.

“രേണു ഉറങ്ങുവാണോ”?

“അല്ല കണ്ണാ”

“പിന്നെന്താ ചെയ്യുന്നേ”?

“ഞാനേ നിൻ്റെ ഹൃദയത്തിൻ്റെ സംഗീതം കേട്ടിരുന്നതാ”

“പുറത്ത് തല വെച്ചിട്ടോ? അതിനീ നെഞ്ചത്ത് തല വെച്ച് കിടന്നാലല്ലേ രേണു പറ്റൂ”?

“ആണോ ? എന്നാലേ ഇപ്പോ എനിക്ക് അന്ന് പാലക്കാട്ന്ന് കിടന്ന പോലെ എൻ്റെ കണ്ണൻ്റെ നെഞ്ചിൽ തല വെച്ച്  കെട്ടിപിടിച്ച് കിടക്കാൻ തോന്നുവാണ്”

രേണു ഒന്നുകൂടി മുറുക്കി പിടിച്ചു.

“ഈ നടുറോട്ടിലോ”?

“അല്ലടാ കണ്ണാ”

“എപ്പോ തൊട്ടാ രേണുവിന് തോന്നി തുടങ്ങിയേ”?

“നേരത്തേ  വെള്ള ഷർട്ടും മുണ്ടുമുടുത്ത് കണ്ടപ്പോ അന്ന് അമ്പലത്തീന്ന് കണ്ട കള്ളകാമുകൻ്റെ പോലെ തോന്നി”

”എന്നാ അപ്പോ പറയായിരുന്നില്ലേ? ഷർട്ടുമാറ്റുന്നേന് മുന്നെ”

“ഈ വേഷത്തിൽ കണ്ടാലും ഒരു പ്രൗഢിയൊക്കെയുണ്ട്”

“വെള്ള ഷർട്ടിട്ട് കണ്ടപ്പോ അച്ഛനെപ്പോലെ തന്നെ തോന്നി. ചുവന്ന ഷർട്ടിൽ കണ്ടാൽ ഒരു ആഢ്യത്തമൊക്കെയുണ്ട്. ‘യോഗ്യന്മാരൊരുപാട് പേരു വരുന്നതല്ലേ പരിപാടിക്ക്.”

The Author