“അവളെ അച്ഛന് കണ്ണടക്കുന്നതിനു മുന്നേ മകളുടെ കല്യാണം കഴിഞ്ഞാ മതീന്നായതു കൊണ്ട് ഇപ്പോ സമ്മതിച്ചു”
“അവളുടെ ആ ചെക്കനാണ് നമ്മുടെ കളക്ടർ അലൻ ഡേവിഡ്. അലൻ്റെ മമ്മയും പപ്പയുമൊക്കെ മരിച്ചിട്ട് കൊല്ലങ്ങളായി. അലനാണേൽ ഒറ്റമോനാ. ഇനിയിപ്പോ ചോദിക്കാനും പറയാനുമൊന്നും ആരുമില്ല”
“ഈ വരുന്ന ഓഗസ്റ്റിലാ അവരെ കല്യാണം”
“ശ്ശെ. കളക്ടറെ വെറുതെ തെറ്റിദ്ധരിച്ചു. കാമുകിയുടെ ഡാൻസ് കാണാൻ വന്നതാല്ലേ പാവം”
“പക്ഷേ രേണു ഞാൻ ഇതുവരെ ഇങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടില്ലല്ലോ”
“അലൻ സിംഗപ്പൂര് ഒരു ബാങ്കിലായിരുന്നു. പഠിത്തം കഴിഞ്ഞ ഉടനെ ജോലി കിട്ടി പോയതാണ്.പിന്നെ അതൊക്കെ രാജിവെച്ച് ഐ എ എസ് എടുത്തതാണ്”
“അപ്പോ ഓഗസ്റ്റിൽ ഒരു കല്യാണം അല്ലേ രേണു”?
“നമ്മള് ചെക്കൻ്റ ആളായിട്ട് പോണം”
“ഞാനെന്തിനാ വരുന്നത്? രേണുവിൻ്റെ ബെസ്റ്റ് ഫ്രണ്ട്സല്ലേ”?
“അതു തന്നെയാ കാരണം. ഞാനെല്ലാം അവളോട് പറയാറുണ്ട്. നിന്നേം അവൾക്കറിയാം. നമ്മുടെ ജീവിതത്തിൽ നടന്ന ട്രാജഡികളുമറിയാം”
“എല്ലാം പറഞ്ഞോ”?
“പിന്നെ പറയാതെ.ഒക്കെ ഒറ്റക്ക് ഉള്ളിലൊതുക്കി ആരോടും ഷെയർ ചെയ്യാനില്ലാതെ നടക്കുന്നവരാണ് പ്രഷർ താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നത്. അന്ന് അവളും അലനും സപ്പോർട്ട് ചെയ്തതു കൊണ്ടാ നമ്മള് രണ്ടും ജീവിച്ചിരിക്കുന്നത്”
“കണ്ണാ നീ അമ്മൂമ്മയും അച്ഛച്ഛനും മരിച്ചിട്ട് എനിക്കിനി ആരും ഇല്ലേന്ന് പറഞ്ഞ് കൊല്ലീന്ന് ചാടി മരിക്കാൻ പോയതോർമ്മണ്ടോ”?
“അന്ന് വർഗീസേട്ടൻ കണ്ടതുകൊണ്ട് ഇപ്പോഴും ജീവനോടെ ഉണ്ട്”
“പിന്നേം എത്ര പ്രാവശ്യം നീ ആത്മഹത്യക്ക് ശ്രമിച്ചു”?