ആനയും അണ്ണാനും [Jumailath] 474

“എൻട്രൻസ് കോച്ചിങ്ങിന് പോയിട്ട് ജംഷിയും നീഹയും രണ്ട് പ്രാവശ്യമാണ് നിന്നെ മരിക്കാതെ രക്ഷിച്ചത്”

“നീഹയുടെ പപ്പയല്ലേ നിൻ്റെ കൂടെ ഹോസ്പിറ്റലിലുണ്ടായിരുന്നത്? ഞാനിവിടന്ന് കോട്ടയത്ത് എത്തുന്നേന് മുന്നെ കേസൊന്നുമാവാതെ അതൊക്കെ കൈകാര്യം ചെയ്തത്”?

“നീയങ്ങനത്തെ മാനസികാവസ്ഥയിലിരിക്കുമ്പോ ഞാനെൻ്റെ വിഷമമെങ്ങനെയാ നിന്നോട് പറയുന്നത്?”

രേണുവിൻ്റെ ശബ്ദമിടറി.

തേങ്ങലോടെയാണ് രേണു ഓരോ വാക്കും പെറുക്കി പെറുക്കി സംസാരിക്കുന്നത്. അമ്മൂമ്മയും അച്ഛച്ഛനും മരിച്ചത് എനിക്ക് ഭയങ്കര ഷോക്കായി എന്നുള്ളത് സത്യമാണ്. അന്നൊക്കെ രേണുവിന് ഒറ്റക്കിരുന്നു കരയുന്ന സ്വഭാവമായിരുന്നു. ഞാൻ ആരോടും ഒന്നും പറയാനില്ലാതെ വിഷമിച്ചു നടന്നപ്പോ അങ്ങനെ ഒക്കെയുണ്ടായി എന്നുള്ളത് സത്യമാണ്. ഒരു രണ്ട് കൊല്ലമായിട്ടേയുള്ളൂ രേണു ഇങ്ങനെ കളിച്ചു ചിരിച്ചു നടക്കാൻ തുടങ്ങിയിട്ട്.

“എന്നു തൊട്ടോ ഞാൻ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങി കണ്ണാ. നിൻ്റെ ഒപ്പം ഇരിക്കുമ്പോ, നീ ഓരോന്ന് ചെയ്യുന്ന കാണുമ്പോ, സംസാരിക്കുമ്പോ നിൻ്റെ ചുണ്ടനങ്ങുന്നത് കാണുമ്പോ, അച്ഛൻ്റെ പോലത്തെ നിൻ്റെ വിശാലമായ പുറം കാണുമ്പോ ഒക്കെ എൻ്റെ മനസ്സ് താളം കൊട്ടാൻ തുടങ്ങി. എനിക്കിനി നീ മാത്രേ ഉള്ളൂ ഈ ലോകത്ത് എന്ന് മനസ്സിലായി. അങ്ങനെ താളം കൊട്ടി താളം കൊട്ടി കുത്താമ്പുള്ളീന്ന് മനസ്സ് കൈയീന്ന് പോയി”

“എന്നിട്ടാണോ രേണു അലൻ ഡേവിഡിൻ്റെ കാര്യം പറഞ്ഞ് എന്നെ കരയിച്ചത്”?

”അത് നിന്നെ വെറുതേ ചൂടാക്കാൻ പറഞ്ഞതാ”

പെട്ടെന്നുണ്ടായ ആവേശത്തിൽ രേണുവിനെ കോരിയെടുത്ത് ഞാൻ വട്ടം കറങ്ങി. നിലത്തു നിർത്താൻ നോക്കിയപ്പോ പറ്റുന്നില്ല. ബാലൻസ് കിട്ടാതെ ഉരുണ്ട് മറിഞ്ഞ് ഞങ്ങൾ രണ്ടും കടലിൽ വീണു. കുറേ നേരം കടലിൽ കളിച്ചു.

The Author