ആനയും അണ്ണാനും [Jumailath] 475

“അമ്മേ സമയം പതിനൊന്നരയായി. വീട്ടിൽ പോവണ്ടേ”

“ഒരിത്തിരി നേരം കൂടി ഇരിക്കാം കണ്ണാ. രാത്രി നല്ല രസല്ലേ. നല്ല നിലാവ്. ഇവിടെ അധികം ആൾക്കാരൊന്നൂല്ലല്ലോ”

രേണു കുട്ടികളേപ്പോലെ വെള്ളം തെറിപ്പിച്ചു കൊണ്ട് പറഞ്ഞു.

പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പത്തു മണിക്കു ശേഷം കോഴിക്കോട് നിക്കുന്നത് അത്ര നല്ലതല്ല. പണ്ടൊരു ദിവസം ഞാനും ജംഷീയും ചാലിയത്ത് വണ്ടി നോക്കാൻ വന്നിട്ട് പോകുന്ന വഴിക്ക് ബേപ്പൂര് ബസ്റ്റാൻഡിൽ മൂത്രമൊഴിക്കാൻ കയറിയിട്ട് അവിടന്ന് മൂത്രമൊഴിക്കാതെ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് കഴിഞ്ഞ് റോഡ് സൈഡിലാ പാവം മൂത്രം ഒഴിച്ചത്.

ആ ഓർമ്മ ഉള്ളതുകൊണ്ട് രേണുവിനെ നിർബന്ധിച്ച് കരക്കു കയറ്റി. ഞങ്ങള് രണ്ടാളും നനഞ്ഞ് പുതുങ്ങിയിട്ടുണ്ട്.അങ്ങനെ തന്നെ വണ്ടി ഓടിച്ചു.

 

******

 

വീട്ടിലെത്തിയപ്പോ മണി പന്ത്രണ്ട് കഴിഞ്ഞു. കാറ്റടിച്ചിട്ടാണോ എന്തോ ഉടുപ്പൊക്കെ ഉണങ്ങിയിട്ടുണ്ട്.

“കണ്ണാ കുളിച്ചിട്ട് കിടന്നാൽ മതി. ഉപ്പുവെള്ളത്തിൽ മറിഞ്ഞതല്ലേ. തലമുടിയിലൊക്കെ മണലുണ്ടാവും. ഉടുപ്പൊക്കെ ആ ബക്കറ്റിലിട്ടാ മതി”

മുണ്ടും ഷർട്ടും ബക്കറ്റിലിട്ട് ഞാൻ കുളിക്കാൻ കയറി. രേണു ബാത്ത് റൂമിൻ്റെ വാതിലിൽ തട്ടുന്നുണ്ട്.

“കണ്ണാ വാതിൽ തുറക്ക്. ഞാൻ തലമുടി കഴുകിത്തരാം”

 

ഇന്നാളൊരു ദിവസം മാനുക്കാൻ്റെ ഥാറും കൊണ്ട് മുഴുപ്പിലങ്ങാട് ബീച്ചിലൊന്ന് പോയി. അവിടെ ഷോ കാണിച്ച് വണ്ടി മറിഞ്ഞു. അവസാനം നാട്ടുകാരൊക്കെ കൂടി ഉന്തി നിവർത്തി തന്നു. ഭാഗ്യത്തിനൊന്നും പറ്റിയില്ല.   രേണുവിനോട് ബീച്ചിൽ ഫുട്ബോൾ കളിച്ചപ്പോ വീണതാന്നാ പറഞ്ഞത്. പിന്നെ രണ്ട് ദിവസം മുടി ചീകുമ്പോഴൊക്കെ മണൽ വീഴുമായിരുന്നു.

The Author