“വൈകുന്നേരം വരെ തെരഞ്ഞ് നടക്കാൻ നല്ല രസാവും.നീ എന്തിനാ എന്നെ അന്വേഷിച്ചത് കണ്ണാ”?
“അതേ അമ്മേ ഡാൻസും പരിപാടിയുമൊക്കെയായി ഇത് നാല് മണി വരെയുണ്ടാകും. നീഹ ആണേൽ ഉച്ചക്കത്തെ ട്രെയിനിനും പോകും. അപ്പോ പിന്നെ നമുക്കും ഉച്ചക്കു മുന്നേ അങ്ങട്ട് പോയാലോ “?
“എന്നാ കണ്ണാ ഞാൻ ഓഫീസിൽ പോയിട്ട് ഒക്കെ ശരിയാക്കിയിട്ടു വരാം. ഇനി ജൂലായിൽ വന്നാൽ മതിയല്ലോ ”
“രേണൂ ഞാനേ ആ ഗേറ്റിൻ്റടുത്തുള്ള ആൽച്ചുവട്ടിലുണ്ടാകും”
രേണു ഓഫീസിലേക്ക് പോയി. ഞാൻ നീഹയുടെ അടുത്ത് ചെന്നു.
“നീഹാ ഞാൻ പുറത്ത് ആലിൻ്റെ ചുവട്ടിലിരിക്കാൻ പോവാ.ഇതിൻ്റെ ഉള്ളിൽ നിന്നിട്ട് എന്തോ പോലെ. നീ ഡാൻസൊക്കെ കണ്ടിട്ട് പോവാൻ നേരത്ത് അങ്ങോട്ട് വന്നാൽ മതി”
“നിക്കെടാ. ഡാൻസൊന്നും ഒരു സുഖല്ല.ഞാനും വരാം നിൻ്റെ കൂടെ ”
ഞങ്ങൾ രണ്ടും പുറത്തെറങ്ങി. ഓൾഡ് ബ്ലോക്കിൻ്റെ മുറ്റത്തെത്തിയപ്പോൾ സ്റ്റോർ റൂമിനടുത്ത് ഷംസാദിനെ കണ്ടു. അവൻ വെട്ടുകത്തിയോ കോടാലിയോ എന്താണ്ടൊക്കെ എടുത്ത് അഭിഷേകിൻ്റെ കൈയിൽ കൊടുത്തു വിടുന്നുണ്ട്. ഞങ്ങളെ കണ്ടതും ഓടി വന്നു.
” ഇതെങ്ങനെ ചാടി “?
“ടൂൾസെടുക്കാനാന്ന് പറഞ്ഞ് ഊരിയതാ മോനെ “.
“അഭിയെ അയാളെ മുന്നിലിട്ടു കൊടുത്തല്ലോടാ കണ്ണിൽ ചോരയില്ലാത്തവനെ.”
“അഭി പഠിപ്പി അല്ലേടാ. അവനെങ്ങനെയെങ്കിലുമൊക്കെ ഊരിക്കോളും ”
”ജംഷി എവിടെ “?
“ജംഷി ഇപ്പോഴും അവിടെ ഡീസൽ ജനറേറ്റർ പണിഞ്ഞോണ്ടിരിക്കാണ്”
“പാവം”
“രാവിലെ തൊട്ട് പണിഞ്ഞിട്ടാണെന്ന് തോന്നുന്നു ഭയങ്കര വിശപ്പ്”
“ആ കാണും. വല്ലപ്പോഴുമൊക്കെയല്ലേ മേലനങ്ങി പണിയെടുക്കുന്നത്”