ആനയും അണ്ണാനും [Jumailath] 474

“എനിക്കെന്നും എൻ്റെ രേണുവിനോട് സ്നേഹം തന്നെയല്ലേ? പിന്നെ ഇന്ന് ഇത്തിരി സ്നേഹം കൂടുതലാണ്ന്ന് തന്നെ വെച്ചോ”

“അലൻ ഡേവിഡാണോ സ്നേഹ കൂടുതലിൻ്റെ കാരണം”?

“അല്ല”

“പിന്നെ” ?

”രൂപാലി”

“ഏത്? രാവിലെ കുലുക്കി കളിച്ച ആ പെണ്ണോ? അവളെന്താ ചെയ്തത്”?

“അവള് പറയാ രേണുവിനെ കാണുമ്പോ എനിക്ക് ഭയങ്കര സന്തോഷാണ്ന്ന്. ഒരുപാട് ഇഷ്ടമുള്ള ഒരാളെ കാണുമ്പോ ഉള്ള സന്തോഷം പോലെ. വേറെയാരെയും ശ്രദ്ധിക്കാതെ ഞാൻ രേണുവിൻ്റെ അടുത്തേക്ക് ഓടി വരുന്നതൊക്കെ. രേണു ഒപ്പം ഉള്ളപ്പോ പൊട്ടന്മാരെ പോലെ പെരുമാറുന്നത്. രേണുവിനോട് എനിക്ക് അമ്മയോടുള്ളതിനേക്കാൾ കാമുകിയോടുള്ള തരം ഇഷ്ടമാണെന്നാ രൂപാലി പറഞ്ഞത്”

“ഇതൊക്കെ അവള് ശ്രദ്ധിക്കുന്നുണ്ടായിരുന്നോ “?

“ആർക്കറിയാം. ഇന്ന് രാവിലെ ഡാൻസിന് മുന്നെ ഞാൻ രേണുവിനെ തെരഞ്ഞ് നടക്കുന്നത് കണ്ടപ്പോ പറഞ്ഞതാ”

” ശരിക്കും അത് നിൻ്റെ അമ്മ തന്നെയാണോ എന്ന് ചോദിച്ചു”

“അയ്യോ ”

” രേണു പേടിക്കണ്ടാ. അവളൊരു പാവമാണ്”

“അതാ പറഞ്ഞത് പെൺകുട്ടികൾക്ക് ഒക്കെ  നിന്നോട് ഒരു സോഫ്റ്റ് കോർണറാ”

“ഇനി അതും പറഞ്ഞ് തുടങ്ങിക്കോ രേണൂ”

“ഞാൻ  ആ ആലിൻ്റെ ചോട്ടിൽ രൂപാലി പറഞ്ഞത് ഓർത്തിരുന്നതാ. അല്ലാതെ കാമുകിമാരെപ്പറ്റി ആലോചിച്ചതല്ല”

“എന്നാലേ ഇനി നമുക്കേ കിടന്നു കൊണ്ട് ആലോചിക്കാം. അതെടുത്ത് ആ ഡ്രോവറിൽ വെക്ക് ”

രേണു എഴുന്നേറ്റ് ചെന്ന് കട്ടിലിൽ കിടന്നു.

“അതേ രേണൂ മുടി കെട്ടണ്ട.കെട്ട് കൂടാവാണേൽ ഞാൻ നാളെ ചിക്കി തരാം”

രേണു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുടി വിടർത്തിയിട്ടു. ഞാൻ രേണുവിൻ്റെ അടുത്ത് കയറി കിടന്നു. ഒരു സോഫ്റ്റ് ബ്ലാങ്കറ്റ് വലിച്ചു പുതച്ചു.

The Author