ആനയും അണ്ണാനും [Jumailath] 474

 

”ചിരിക്കെടാ രണ്ടും കൂടി. ഇങ്ങക്ക് കോമഡി. ഇതു പോലെത്തെ അവസ്ഥ വരുമ്പോ മനസ്സിലാവും”

“അയ്യോ പാവം പുതിയാപ്ല”

ഞാൻ മാനുക്കാനെ വെറുതേ ദേഷ്യം പിടിപ്പിച്ചു.

 

മട്ടൻ ബിരിയാണി തട്ടി കുറച്ച് നേരം സംസാരിച്ച് ഇരുന്ന് അവിടന്ന് ഇറങ്ങിയപ്പോ രണ്ടരയായി.  വണ്ടിയെടുത്തപ്പോ ഷഹാന വന്നു കയറി. ഉമ്മ ഉച്ച ഉറക്കത്തിന് പോയം തക്കം നോക്കി കെട്ട്യോൻ്റെ അടുത്ത് കിന്നരിക്കാനാ. കുറച്ച് ബിരിയാണി ഒരു പാത്രത്തിൽ എടുത്തിട്ടുണ്ട്.

 

“ഒന്നാ ഷോപ്പിക്കാക്കി താ കണ്ണാ. മൂപ്പര് ഉച്ചക്ക് ഒന്നും കഴിച്ച്ണ്ടാവൂല”

 

വീണ്ടും ഷോപ്പിൽ പോയി. ഭാര്യയേം ഭർത്താവിനേം അവരുടെ പാട്ടിന് വിട്ട് ഞാൻ വീട്ടിലേക്ക് വണ്ടിയോടിച്ചു. പോരുന്ന വഴിക്ക് കൊണ്ടോട്ടിയിൽ നിന്ന് ഒരു ഷവർ ഹെഡ് വാങ്ങി. ഇനിയിപ്പോ വയനാട്ടിൽ കുറേ ദിവസം നിക്കാൻ പോവല്ലേ. അത്യാവശ്യം വേണ്ട കുറച്ച്  വീട്ടു സാധനങ്ങൾ വാങ്ങി. ഒരു ഇലക്ട്രിക് കെറ്റിലും. ബാക്കിയൊക്കെ അവിടെ ചെന്നിട്ടാവാം.

വയനാട്ടിൽ ഞങ്ങൾ ആരെങ്കിലും – മിക്കവാറും ഞാൻ തന്നെ – ആഴ്ചയിലൊരിക്കൽ പോയി വീട് വൃത്തിയാക്കി കാവിൽ വിളക്ക് വെച്ച് പോരും. അവിടുത്തെ സാധനങ്ങളൊക്കെ കുറ്റിക്കാട്ടൂരിലേക്ക് പോന്നപ്പോ ഇങ്ങോട്ട് പെറുക്കി കെട്ടി കൊണ്ടുവന്നു.

 

*****

 

വീട്ടിലെത്തിയപ്പോ രേണു ഉമ്മറത്തിരിക്കുന്നുണ്ട്.

“അമ്മ കുട്ട്യേ വണ്ടി കിട്ടാൻ രണ്ട് മാസെങ്കിലും ആവും. അപ്പോ ന്നാ രണ്ട് മാസം വയനാട്ടില് അടിച്ചു പൊളിക്കാല്ലേ”?

“അയ്യോ  നിൻ്റെ നീഹക്ക് നിന്നെ കാണാതെ സങ്കടാവുല്ലോ കണ്ണാ”

The Author