ആനയും അണ്ണാനും [Jumailath] 475

ഞാനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. അത് കണ്ടിട്ട് രേണു ചിരിക്കുന്നുണ്ട്. അപ്പോ തന്നെ ഷവർ ഹെഡ് പിടിപ്പിച്ചു.

സാധനങ്ങൾ കൊണ്ട് പോവാൻ സൗകര്യം ടൊയോട്ട ഹൈലക്സ് ആയതു കൊണ്ട് കാർ അടുക്കളക്ക് പിന്നിലുള്ള ഷെഡ്ഡിൽ വെച്ച് വൃത്തിയായി മൂടിയിട്ടു. ബൈക്കും എടുത്ത് വെച്ചു. ലഗേജ് കുത്തി കയറ്റുമ്പോ ഉണ്ട് രേണു അടപ്പൊക്കെയുള്ള ഒരു കുഴലൻ പാത്രം കൊണ്ട് വരുന്നു.

“ഇത് കൂടെ മറിഞ്ഞു വീഴാത്ത പോലെ വെക്കണേ കണ്ണാ. രാവിലത്തെ ദോശമാവാണ്”

അപ്പോ ഇന്ന് രാത്രി ദോശ തന്നെ. രേണു വേറേം എന്തൊക്കെയാ ലൊട്ടുലൊടുക്ക് സാധനങ്ങൾ കൊണ്ട് വന്ന് വെച്ചു. ഒരു ദിവസത്തെ ട്രിപ്പിനു പോലും ഒരു ലോഡ് സാധനങ്ങൾ കൊണ്ട് പോവുന്ന ആളാണ്. അപ്പോ പിന്നെ രണ്ട് മാസത്തിന് എന്നു പറയുമ്പോ ഈ വീട് തന്നെ രേണു വയനാട്ടിലേക്ക് കൊണ്ട് പോവും.

 

രേണു ഇന്ന് രാവിലെ തൊട്ട് നല്ല റൊമാൻ്റിക് മൂഡിലാണ്. ഉമ്മറത്തൂന്ന് വണ്ടി നിർത്തിയ ഷെഡ് വരെ ഒരു പത്തമ്പത് വാര ദൂരമുണ്ടാവും. വാതിൽ പൂട്ടിയിറങ്ങി കൈ കോർത്ത് പിടിച്ചാണ് ട്രക്കിൻ്റെ അടുത്തേക്ക്  നടക്കുന്നത്.

കൊടുവള്ളി താമരശ്ശേരി പിടിച്ചാൽ ഏഴ് മണിയാവുമ്പോ ലക്കിടിയെത്തും. ഞാൻ കണക്കുകൂട്ടി.

“എന്തിനാ കുന്ദമംഗലത്തിന് തിരിക്കുന്നേ? കോടഞ്ചേരി വഴി പോകാം കണ്ണാ. ഒഴിഞ്ഞ റോഡാവും. നല്ല ഭംഗിയുള്ള സ്ഥലങ്ങളും”

“അത് രേണു കോടഞ്ചേരി റ്റു അടിവാരം റോഡ് പണിഞ്ഞോണ്ടിരിക്കാവും”

“അത് കഴിഞ്ഞ കൊല്ലം തുടങ്ങിയതല്ലേ? ഇപ്പോ തീർന്നിട്ടുണ്ടാവും”

“എന്നാലും”

“ഹൈലക്സല്ലേ. ഇനിയിപ്പോ റോഡ് മൊത്തം മാന്തിയിട്ടതാണെങ്കിലും ഒരു കുഴപ്പവുമില്ല. ഏലിയാമ്മച്ചേടത്തി ഒരു സാധനം തരാന്ന് പറഞ്ഞിട്ടുണ്ട് മോനേ”

The Author