ആനയും അണ്ണാനും [Jumailath] 474

രേണു ഒരു കണ്ണിറുക്കി കാണിച്ചു. എന്തോ കൊനഷ്ട് പരിപാടിയാന്ന് മനസ്സിലായി. ചൂരമുണ്ടയിൽ പോയിട്ട് അല്ലെങ്കിലും കുറേ കാലമായി. രാത്രി ചെന്നാല് ഇനി ആ തള്ള വിടൂല്ല. രേണുവിന് എന്ത് കൊടുക്കാനാണാവോ അങ്ങട്ടുണ്ടാക്കാൻ പറഞ്ഞത്.

കെട്ടാങ്ങൽ കഴിഞ്ഞ് ഞാൻ നോക്കുമ്പോ രേണു ഡാഷിൽ ചാരി എൻ്റെ മുഖത്തോട്ട് നോക്കിയിരിക്കുകയാണ്.

“എന്തേലും പറ കണ്ണാ”

“ഞാനെന്ത് പറയാനാ? രേണുവല്ലേ ഓരോന്ന് സംസാരിച്ച് തുടങ്ങുന്നത്”?

“നിന്നോട് ഒന്നും പറയാനില്ലെങ്കിലും വെറുതെ എന്തെങ്കിലുമൊക്കെ ഇങ്ങനെ പറഞ്ഞിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ കണ്ണാ. ഇനീപ്പോ ഒന്നും പറയാനില്ലെങ്കിലും നിൻ്റെടുത്ത് എനിക്ക് എപ്പോഴും എന്തെങ്കിലും ഒക്കെ പറയാനുണ്ടാവും”

“ഇതൊക്കെ എന്നു തുടങ്ങി രേണു”?

“തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. ഇത്രേം മൂത്തത് ഇപ്പോഴാ”

” കുത്താമ്പുള്ളിന്ന് സാരി ഉടുപ്പിച്ചപ്പോഴാ മൂത്തു തുടങ്ങിയേ”?

”അത് പിന്നെ നീ ഓരോന്ന് ചെയ്ത്‌ എന്നെ വശീകരിച്ചിട്ടല്ലേ”

“ഒരു കാമുകൻ കലാകാരനേപ്പോലെയാ രേണൂ”

“കലാകാരൻ തൊട്ടുണർത്തിയതല്ലേ എൻ്റെ മനസ്സ്. അപ്പോ ഉറങ്ങാതെ നോക്കേണ്ടതും കലാകാരൻ തന്നാ”

“എന്തിനേപ്പറ്റിയാ പറയേണ്ടത്?

“നിനക്കേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളേപ്പറ്റി പറഞ്ഞാൽ മതി കണ്ണാ. ദാറ്റ്സ് വെൻ യുവർ ഐസ് ലൈറ്റ് അപ്പ്”

“വീഡിയോ ഗെയിം കളിക്കുമ്പോൾ, ടീമിനെ  ലീഡ് ചെയ്യുമ്പോ ഒക്കെ ഒരു പ്രത്യേക തിളക്കമുണ്ടാവും നിൻ്റെ കണ്ണിൽ. വണ്ടിയിൽ ഓരോന്ന് ചെയ്യുമ്പോ, ഓഫ് റോഡ് ഇവൻ്റിൽ വണ്ടിയോടിക്കുമ്പോ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, ഇഷ്ടപ്പെട്ട കാര്യങ്ങളേക്കുറിച്ച് സംസാരിക്കുമ്പോൾ ഒക്കെ അതേ തിളക്കമുണ്ടാവും”

The Author