ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്ന രേണുവിനെ പ്രേമത്തോടെ നോക്കിയിരുന്നു. റോസ് നിറത്തിലുള്ള ചുണ്ടുകൾ രേണുവിൻ്റെ സംസാരത്തിൻ്റെ തീവ്രതക്കനുസരിച്ച് വിറക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. രേണുവിൻ്റെ പ്രേമം നേരത്തേ അറിഞ്ഞില്ലല്ലോ.
“യു ആർ മോസ്റ്റ് എലൈവ് വെൻ യു ഡു തിങ്സ് യു ആർ പാഷനേറ്റ് എബൗട്ട്. അതേ തിളക്കത്തോടെ നീ എന്നെ നോക്കുമ്പോൾ എൻ്റെ ഹൃദയം താളം കൊട്ടാൻ തുടങ്ങും. ഡു യു നോ വൈ കണ്ണാ? ബികോസ് ഐ കാൻ സീ ദാറ്റ് യു ആർ പാഷനേറ്റ് എബൗട്ട് മീ റ്റൂ”
“യെസ് ഐയാം. അതു കൊണ്ടല്ലേ എൻ്റെ രേണുവിനെേ കാണുമ്പോ ഞാൻ പോലും അറിയാത്ത മാറ്റങ്ങൾ ഉണ്ടാവുന്നത്”
“രൂപാലി പറഞ്ഞതാവും”
“രൂപാലി പറയുന്നത് വരെ അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല രേണു”
“കാൻ ഐ ഹോൾഡ് യുവർ ഹാൻഡ്”?
ഞാൻ സ്റ്റിയറിങ്ങിൽ നിന്നും ഇടതു കൈ എടുത്ത് രേണുവിൻ്റെ വലത് കയ്യിൽ വെച്ചു.
“പാട്ട് എന്തേലും വെക്ക് കണ്ണാ”
…..കൈസേ തൂ ഗുൻ ഗുനാ ഹേ മുസ്കുരാ ഹേ …..
സ്റ്റിരിയോ പാടി തുടങ്ങി.
രേണു എൻ്റെ കൈപ്പത്തിയിൽ വിരലുകൊണ്ട് താളം പിടിക്കുകയാണ്.
“ഒരു പാട്ട് പാടി ത്താ കണ്ണാ”
“എനിക്ക് പാടാനറിയില്ല രേണൂ. ജംഷിയാണെങ്കിൽ ഗിറ്റാർ വായിക്കേലും ചെയ്തേനെ’’
“നിനക്കറിയുന്ന പോലെ മതി. ഇപ്പോ കേട്ട ഗുൻ ഗുനാതി പാട്ട് എന്നെപ്പറ്റി പാടുന്ന പോലെ പാട് കണ്ണാ”
“അതിനാണോ ? ഞാൻ രേണുവിനെപ്പറ്റി ഒരു കവിതെയെഴുതി പാടിത്തരാം”
“എപ്പോ പാടിത്തരും”?
“രാവിലെ ഉണരുമ്പോ”
ഞാൻ വണ്ടി ചവുട്ടി നിർത്തി. ടയർ ഉരഞ്ഞ് വണ്ടി നിന്നു.