ആനയും അണ്ണാനും [Jumailath] 474

“നീ വരുന്നുണ്ടോ നീഹാ? അവൻ പിന്നെ രേണു മിസ്സിൻ്റെ കൂടെ വീട്ടിന്നേ കഴിക്കൂ”

“അത് അങ്ങനെ ഒരു അമ്മ കോന്തൻ”

നീഹ എനിക്കിട്ട് താങ്ങി.

“ഞങ്ങളു രണ്ടും എന്നാപ്പിന്നെ കാൻ്റീനിൽ പോയി തട്ടിയിട്ട് വരാം”

അവര് കാൻ്റീനിലേക്ക് പോയി. ഞാൻ ആലിൻ്റെ  ചുവട്ടിലേക്ക് നടന്നു. അരമണിക്കൂറായി ഞാൻ ഇതിൻ്റെ ചോട്ടിൽ ഇരിക്കുകയാണ്.

ദൂരെ ബാസ്കറ്റ് ബോൾ കോർട്ടിൽ ലാസ്റ്റ് യെർ മെക്ക് ബോയ്സ് എന്തൊക്കെയൊ ചെയ്യുന്നുണ്ട്. ലാസ്റ്റ് യെർ അല്ലേ. ആകെ തിരക്കാകും. പ്രൊജക്ട് എന്തോ സെറ്റ് ചെയ്യുവാണെന്ന് തോന്നുന്നു. ഡോക്ടർ.മധുസൂദനൻ സാറും ഒപ്പമുണ്ട്. എന്തെങ്കിലും ഡെമോൺസ്ട്രേഷൻ ആവും.

നീഹാരികയും ഷംസാദും വരുന്നുണ്ട്. നീഹ തുള്ളിച്ചാടി വന്ന് അടുത്ത് കയറി ഇരുന്നു.  അരമണിക്കൂറ് എടുത്ത് മന്തി അടിച്ചു കേറ്റിയിട്ട് വരുന്ന വഴിയാണ്.

“ഇങ്ങനെ തിന്നു കേറ്റിയാൽ എൻ്റെ നീഹാ നീ ചെറുപ്രായത്തിൽ ഹാർട്ട് അറ്റാക്ക് വന്നു കാഞ്ഞു പോകുട്ടോ”.

“എന്നാപ്പിന്നെ പ്ലാൻ്റർക്ക് നല്ല ലാഭാവും. അങ്ങേരിവളുടെ ആർത്തി കാരണം കുത്തുപാളയെടുക്കാനായീന്നാ ഞാനറിഞ്ഞത്”  ഷംസാദാണ്.

“ടാ കണ്ണാ ആ വണ്ടീടെ ബാക്ക് പണിഞ്ഞ് വെച്ചത് നോക്കെടാ ”

 

പെട്ടെന്ന് ഒരശരീരി കേട്ടു. ഒരു ബ്ലാക്ക് ഇസുസു ഡി മാക്സ് ഗേറ്റ് കടന്നു പോയി. ഫോർത്ത് യെർ മെക്കിലെ അരവിന്ദിൻ്റെയാണ്. മെക്കാനിക്കൽ എക്യുപ്മെൻ്റ്സൊക്കെയുണ്ട് അതിൻ്റെ ബെഡിൽ. അവരെ  ഡെമോൺസ് ട്രേഷൻ കഴിഞ്ഞ് സാധനം കൊണ്ടുപോവുന്നതാണ്.

 

അശരീരി  മാത്രമല്ല സുന്ദരമായ ശരീരവും തൊട്ടുപുറകെ ആലിൻ ചുവട്ടിലെത്തി.

The Author