ആനയും അണ്ണാനും [Jumailath] 474

“അവരു വാറ്റു അടിച്ച് രാത്രി കാവൽ കെടക്കുമ്പോ തിന്നാൻ കുറേ എടുത്തോണ്ടു പോയി. ബാക്കി ഉള്ളതാ ഇത്”

ഏലിയാമ്മ ചേടത്തി ഒരു ചാക്കിൽ കാച്ചിൽ, ചേമ്പ്,താറാവ് മുട്ട ഇത്യാദി തന്നു വിട്ടു. ഒരു വെളിച്ചെണ്ണ കന്നാസിൽ പനങ്കള്ളും.

വണ്ടി ചുരം കയറാൻ തുടങ്ങി. രേണു എന്നെ നോക്കിയിരിക്കുകയാണ്.

“പനങ്കള്ളും മയിലെറെച്ചിയും. അപ്പോ വെറുതേ കാഴ്ച കാണാൻ മാത്രല്ല കോടഞ്ചേരിക്ക് വന്നതല്ലേ. പിന്നെ രേണു ആരെങ്കിലും പറഞ്ഞ് പുറത്തറിഞ്ഞാ വകുപ്പ് പലതും പെടലിക്ക് വന്നു വീഴുട്ടോ. ഫിസിക്സ് എച്ച് ഒ ഡി യു ടെ കയ്യീന്ന് കള്ളവാറ്റും മയിലെറച്ചിയും പിടിച്ച കേസു വന്നാ നല്ല രസമാകും”

“ഒന്ന് പോടാ വെറുതേ മനുഷ്യനെ പേടിപ്പിക്കാതെ”

ഞാൻ വണ്ടി നിർത്തി. ഡോറ് തുറന്ന് രേണുവിനെ കൈ പിടിച്ചിറക്കി.

“എന്തു ഭംഗിയാല്ലേ രേണു രാത്രി ചുരം കാണാൻ”

രേണു താഴോട്ട് നോക്കി. രണ്ടായിരത്തി അറുനൂറ് അടി ഉയരത്തിലാണ് ഞങ്ങൾ. നീണ്ട നിരയായി പോകുന്ന വണ്ടികളുടെ ലൈറ്റ് ചുരത്തിൻ്റെ രാത്രി കാഴ്ചക്ക് കൂടുതൽ മിഴിവേകി.

“അതേ രേണുവിന് കുടിക്കാൻ ആഗ്രഹമുണ്ടേൽ പറഞ്ഞാ പോരായിരുന്നോ. ഇന്നലെ മഹാറാണിയിൽ പോകാരുന്നല്ലോ”

“എനിക്ക് അതൊന്നും ഇഷ്ടമില്ല കണ്ണാ. ഇത് പിന്നെ പനങ്കള്ള് ആയോണ്ടാ ”

“പണ്ട് തറവാട്ടിലെ പടിഞ്ഞാറു ഭാഗത്തെ പുല്ലുമൂടിയ മൊട്ടപ്പറമ്പിൽ മുഴുവൻ പനയായിരുന്നു. അന്നൊക്കെ ഊരിന്ന് ആൾക്കാര് അവിടെ കള്ളുചെത്താൻ വരും.ചെത്തി കഴിഞ്ഞ് പോകുമ്പോൾ കുറച്ച് അച്ഛന് കൊടുക്കും. അച്ഛന് രാത്രി പൂജണ്ടാവും. ഞാനും ഏട്ടനും പൂജ കഴിഞ്ഞാൽ മൂർത്തിക്ക് കൊടുക്കാൻ സങ്കൽപ്പിച്ച് വെച്ചതെടുത്ത് കുടിക്കും. നാടൻ കോഴിയും ഉണ്ടാകും”

The Author