ഞാൻ രണ്ടിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും കാബൂളിൽ വെച്ച് മരിക്കുന്നത്. അതത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. അച്ഛച്ഛൻ്റെയും അമ്മമ്മയുടെയും കൂടെയായിരുന്നു ചെറുപ്പംതൊട്ട്. അതുകൊണ്ടാവും. അമ്മൂമ്മയുടെ കാലും ഒടിഞ്ഞതോടെ കാര്യങ്ങളൊക്കെ ഞാൻ ചെയ്യാൻ തുടങ്ങി. അച്ഛച്ഛൻ വലിയ മന്ത്രവാദി ആയതു കൊണ്ട് പറമ്പിലെ പണിക്കൊക്കേ ആൾക്കാരു ഉണ്ടായിരുന്നുള്ളൂ. വീട്ടിലും വീടിൻ്റെ പരിസരത്തും ആരും വരില്ലായിരുന്നു. സർപ്പ കാവും വെച്ചാരാധനയുമൊക്കെയുണ്ട്. കുറേ ചിട്ട വട്ടങ്ങളൊക്കെ നോക്കേണ്ടത് കൊണ്ട് വീട്ടിലെ കാര്യങ്ങളൊക്കെ അമ്മൂമ്മ തന്നെയാണ് കാലൊടിയുന്നത് വരെ ചെയ്തു കൊണ്ടിരുന്നത്. അത് കൊണ്ട് ഒരു മെച്ചമുണ്ടായത് എന്താന്ന് വെച്ചാൽ വീട്ടുകാര്യങ്ങളൊക്കെ എനിക്ക് നന്നായി ചെയ്യാനറിയാം.
”നീ അതൊക്കെ ചെയ്യുന്നത് കണ്ട് എപ്പോഴോ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങി”
“ഇന്ന് തന്നെ ഞാൻ പറയാതെ തന്നെ നീ കൊണ്ടോട്ടീന്ന് സാധനങ്ങൾ വാങ്ങി വന്നില്ലേ? യു ജസ്റ്റ് നോ ദീസ് തിങ്സ്. ചിലർക്ക് എല്ലാം കണ്ടറിഞ്ഞ് ചെയ്യാൻ കഴിയും. വേറെ ചിലര് ഒരു കഴകത്തുമില്ലാത്തവരായിരിക്കും”
“യു ആർ ദ ഫെസ്റ്റ് കൈൻഡ്. ഇടക്ക് ഫോൺ വിളിക്കുമ്പോഴൊക്കെ അമ്മക്ക് നിന്നേപ്പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. എൻ്റെ കാലം കഴിഞ്ഞാലും തറവാടും കാവും ഒക്കെ കണ്ണൻ കൊണ്ട് നടന്നോളും ന്നാ അച്ഛൻ എല്ലാരോടും പറഞ്ഞേന്നത്”
“എന്നിട്ടാണോ രേണു ആ ഓയിൽ എഞ്ചിനീയറെ കല്യാണം കഴിച്ചത്”?
“ടാ പൊട്ടാ അന്ന് നിന്നോട് ആ ഇഷ്ടം അല്ലായിരുന്നു”