ആനയും അണ്ണാനും [Jumailath] 475

“ഇല്ല രേണു”

“എൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്താന്ന് അറിയോ കണ്ണാ”?

“എന്താ രേണു”?

“ജീവിതത്തിൽ ഒരിക്കലും ഒറ്റക്കായി പോവരുത് എന്ന്. മരിക്കുന്നത് വരെയും മരിച്ചു കഴിഞ്ഞാലും ഞാൻ ഒറ്റക്കാവരുത്”.

“എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാനൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാം ഞാൻ തന്നെ ചെയ്തോളാം. വേറെയൊന്നും എനിക്ക് വേണ്ട. പക്ഷേ ഞാനൊരിക്കലും ഒറ്റക്കാവാതിരുന്നാൽ മതി. എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. സംസാരിക്കാൻ. തോളത്ത് തല വെച്ച് കെട്ടിപ്പിടിച്ചിരിക്കാൻ.കൂടെയിരിക്കാൻ. വേറെയൊന്നും വേണ്ട എന്നും ഒപ്പമുണ്ടായാൽ മാത്രം മതി”

“ഇപ്പോ ഞാൻ കൂടെയില്ലേ അമ്മ കുട്ടിക്ക്”?

ഞാൻ രേണുവിൻ്റെ തലയിൽ തലോടി.

” എത്രയൊക്കെ ബലം മനസ്സിന് ഉണ്ട്ന്ന് പറഞ്ഞാലും  ഐ ഡു ക്രേവ് ഇൻ്റിമസി കണ്ണാ. ഒരു രാത്രിയെങ്കിലും ടു ലെറ്റ് മൈ ഗാർഡ് ഡൗൺ. ടു ബി പ്രൊട്ടെക്ടഡ്. വിശാലമായ നെഞ്ചിൽ ചുരുണ്ടുകൂടി ഒന്നിനേം കുറിച്ചുമുള്ള പേടിയില്ലാതെ കുട്ടികളേപ്പോലെ ഉറങ്ങാൻ, സംരക്ഷിക്കപ്പെടാൻ, സ്നേഹിക്കപ്പെടാൻ ഒക്കെ ആഗ്രഹമുണ്ടാവില്ലേ?

ഞാൻ രേണുവിൻ്റെ കണ്ണിൽ നോക്കി പറയുന്നത് കേട്ട് കിടന്നു.

“കുറേ നാളു മുൻപ് വരെ ഞാനൊറ്റക്കായിരുന്നു.അങ്ങനെ അവസാനം എനിക്കൊരാളെ കൂട്ടിന് കിട്ടി. ജീവിതത്തിൽ ഇനിയൊരിക്കലും ഞാൻ ആരുമില്ലാത്തവളാവില്ല. ഒരിക്കലും ഒരിടത്തും ഒറ്റക്കായി പോവൂല്ല. എനിക്കെൻ്റെ കണ്ണൻ കൂടെയുണ്ടായാൽ മതി. ഇനി എത്ര ജന്മമെടുത്താലും എല്ലാ ജന്മത്തിലും നീ കൂടെ വേണം. നീയെൻ്റെ കൂടെയുള്ളിടത്തോളം കാലം ഞാൻ ഒറ്റക്കായി പോവില്ല”

The Author