ആനയും അണ്ണാനും [Jumailath] 474

“എനിക്ക് നീ മാത്രം മതി കണ്ണാ”

“ജീവിതത്തിൽ ആരുമില്ലാതെ ഒറ്റക്കായി പോയ ഒരു കാലം ഉണ്ടായിരുന്നു. എനിക്കാരുല്ലേ ഞാനൊറ്റക്കാണേന്നും പറഞ്ഞ് കരഞ്ഞ രാത്രികളുണ്ടായിരുന്നു”

“ആ കാലമൊക്കെ കഴിഞ്ഞു രേണു. ഇനിയൊരിക്കലും എൻ്റെ രേണു ഒറ്റക്കാവില്ല”

ഞാൻ രേണുവിൻ്റെ നെറ്റിയിൽ ചുംബിച്ചു.

“വേറെയെന്താ രേണുവിൻ്റെ ആഗ്രഹം”?

“നിന്നെ ഭർത്താവായി കിട്ടാൻ”

ഞാൻ ചോദ്യഭാവത്തിൽ പുരികം അനക്കി.

“ശരിക്കും കണ്ണാ യു ഡു ഹാവ് എ  വെരി സ്പെസിഫിക് വേയ് ഓഫ് കംഫർട്ടിങ് അദേർസ്. അതൊക്കെ കണ്ടും നിൻ്റെ സ്നേഹം അനുഭവിച്ചറിഞ്ഞും നിന്നെ പോലെത്തെ ഒരു ഭർത്താവാണ് ഉണ്ടായിരുന്നതെങ്കിൽ ജീവിതം എന്തൊരു സന്തോഷായേനെ എന്ന് തോന്നാൻ തുടങ്ങി”

“സത്യമാണോ രേണു”?

“കണ്ണാ യൂ ആർ എ കാം പേർസൺ ആൻഡ് ഹാവ് എ കംഫർട്ടിങ് ആൻഡ് ജെൻ്റിൽ ഓറ”

”ആ ക്യാരക്ടറാണ് ഞാൻ എൻ്റെ കണ്ണനെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ കാരണം”

രേണു സംസാരം നിർത്തി മച്ചിൽ നോക്കി കുറച്ചു നേരം കിടന്നു.

”ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ”?

“സുമംഗലിയായി മരിക്കണമെന്ന് ആഗ്രഹമുണ്ട്”

“അത് വല്ലാത്തൊരു ആഗ്രഹമാണല്ലോ രേണു”

ഞാൻ രേണുവിനെ വാരി പുണർന്നു.

” ചെറുതായപ്പോ ഒരു കുസൃതികുടുക്ക ആയിരുന്നോനാ”

“ഇപ്പോഴോ”?

“ഇപ്പോ ഭയങ്കര സീരീയസല്ലേ”

“എനിക്കാരുല്ലേ ഞാനൊറ്റക്കാണേന്നും പറഞ്ഞ് കൊല്ലിയിൽ ചാടാൻ പോയ കുട്ടി തന്നെയാണോ ഇത് എന്ന് മനസ്സിലാവാത്തത്ര മാറിയിട്ടുണ്ട് കണ്ണാ നീ”.

“അത് അച്ഛച്ഛനും അമ്മമ്മയും പെട്ടെന്ന് ഒരു ദിവസം പോയപ്പോ”

“വർഗീസേട്ടൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിലോ? നീ എന്നെ ഓർത്തോ? ഞാനുണ്ടേന്നില്ലേ കണ്ണാ അന്ന് നിനക്ക്”?

The Author