ആനയും അണ്ണാനും [Jumailath] 474

“രേണു ഭർത്താവിൻ്റെ കൂടെ കണ്ണൂരായിരുന്നില്ലേ”?

“ഭർത്താവിൻ്റെ കാര്യം ഓർമ്മിപ്പിക്കല്ലേ കണ്ണാ. ഞാൻ ഒരുപാട് അനുഭവിച്ചു”

“സോറി രേണു”

”ന്നാലും കഴിഞ്ഞ രണ്ട് കൊല്ലായിട്ട് നീ ഒരു പാട് മാറിയിട്ടുണ്ട് കണ്ണാ. ജംഷീറും നീഹയും ഒപ്പം ഉള്ളതുകൊണ്ടാവും”

രേണു ഇടത് വശത്തേക്ക് ചെരിഞ്ഞു വലതു കൈ കൊണ്ടെൻ്റെ മുഖത്ത് തലോടി.

“ആണോ രേണൂ” ?

രേണു എൻ്റെ കണ്ണിലേക്ക് കുറേ നേരം നോക്കി.

“നീ ഇപ്പോഴും പഴയ മണ്ണാങ്കട്ട തന്നെയാടാ. ഒക്കെ ഉള്ളിലൊതുക്കി നടക്കാണ്ന്ന് എനിക്ക് നിൻ്റെ ഈ കണ്ണിൽ കാണാം. സാധാരണ മണ്ണാങ്കട്ടയേക്കാൾ കുറച്ചു കൂടി സ്ട്രക്ചറൽ ഇൻ്റഗ്രിറ്റി ഉണ്ടെന്നേയുള്ളൂ. ഇത്തിരി നേരം മഴ കൊള്ളാം. പക്ഷേ നല്ലൊരു മഴ പെയ്താല് അലിഞ്ഞു പോവും”

“അതിനല്ലേ രേണു എൻ്റെ കൂടെയുള്ളത്”?

“അതേ കണ്ണാ, നല്ലൊരു പേമാരിയും കാറ്റും വന്നാലേ നമ്മള് രണ്ടും ഒലിച്ചുപോവും”

“എൻ്റെ പൊട്ടത്തി രേണൂ  പേമാരിയിൽ ഒലിച്ചുപോകും എന്ന് പേടിയുള്ളവര് പേമാരിയിൽ ഇറങ്ങി നടക്കാതിരിക്കണം. അതാ വിവരമുള്ളവര് ചെയ്യാ”

രേണു മലർന്ന് കിടന്ന് കുലുങ്ങി ചിരിക്കാൻ തുടങ്ങി.

“എന്താ രേണൂ”?

“നിൻ്റെ സൊലൂഷൻ കേട്ടിട്ട് ചിരിച്ചതാ”.

”ഇവിടെ ഈ തണുപ്പില്ലാത്ത രാത്രിയിൽ തണുത്ത റൂമിൽ കിടന്ന് വേറെ പലതും ചെയ്യേണ്ട നേരത്ത് മണ്ണാങ്കട്ടയുടെ കഥ എഴുന്നെള്ളിച്ചുകൊണ്ട് വന്നത് രേണുവല്ലേ”?

“അത് പിന്നെ നീയല്ലേ സ്നേഹം തുടങ്ങിയതിനേപ്പറ്റി ചോദിച്ചത് “?

“എന്നാ ഇനി സ്നേഹിച്ചു കൊണ്ട് രേണുവിൻ്റെ പ്രേമം തുടങ്ങിയതിനെപ്പറ്റി പറയാം”

The Author