ആനയും അണ്ണാനും [Jumailath] 474

“ഡ്രസ്സ് ആണെങ്കിൽ കാഞ്ചീവരം പട്ട്സാരി. ബനാറസി സാധാരണ ഡെയിലി ഉടുക്കുന്ന പോലെ തോന്നും.രേണുവിന് റീഗൽ ലുക്ക് കിട്ടാൻ കാഞ്ചീവരം സാരിയാ നല്ലത്. പിന്നെ ജീൻസ്. ജീൻസ് ജാക്കറ്റ്. ബൂട്ട്സ്. ഗൗൺ. പഞ്ചാബി പാകിസ്താനി സ്റ്റൈൽ ചുരിദാർ”

“അമ്മയുടെ പഞ്ചാബി ഡ്രസ് കണ്ടിട്ടായിരിക്കും”

“അല്ല”

“പിന്നെ”?

“രൂപാലി ഇല്ലേ രേണു”

“ഏത് രൂപാലി”?

“ഇന്നലെ  കുലുക്കി കളിച്ച പെണ്ണില്ലേ രൂപാലി. അവള് കുറെ പാകിസ്താനി സീരിയൽസ് കഴിഞ്ഞ ഓണത്തിന് പെൻഡ്രൈവിലാക്കി തന്നായിരുന്നു. വെറുതേ കാണാൻ തന്നതാ. അവള് പാകിസ്താനി സീരിയലിൻ്റെ വല്യ ഫാനാ. കണ്ട് നോക്കിയപ്പോ എനിക്ക് ഇഷ്ടപ്പെട്ടു. അവരെ ഡ്രസ് എന്ത് ഭംഗിയാന്നറിയോ?കണ്ട് കണ്ട് ഞാൻ പാകിസ്ഥാനി ഫാഷൻ്റെ ആരാധകനായി”

”ലെഹെങ്കയാണോ”?

“ലെഹെങ്ക  ഒന്നും അല്ല. സാധാരണ ഡെയിലി വെയർ. നല്ല വെളുത്ത് ഉയരമുള്ളതുകൊണ്ട് രേണുവിന് അങ്ങനെത്തെ ഡ്രസ്സൊക്കെ നന്നായി ചേരും”

“മുടി ഫ്രഞ്ച് ബ്രയിഡ് ചെയ്ത് വൈറ്റ് ലോങ് ഗൗൺ ഒക്കെ എടുത്തിട്ടു നടന്നാൽ മാലാഖയാണെന്നേ കണ്ണുള്ളവരു പറയൂ”

“ഇനി ഗൗൺ ഒന്നുമില്ലെങ്കിലും രേണു ഫ്രഞ്ച് ബ്രൈഡ് ചെയ്താ നല്ല ഭംഗിയാ കാണാൻ”

“എനിക്ക് ഫ്രഞ്ച് ബ്രയിഡൊന്നും അറിയില്ല”

“ഞാൻ കെട്ടിത്തരാം രേണുവിന്”

“നിനക്കെങ്ങനെ അറിയാം കണ്ണാ”?

“നീഹക്ക് കെട്ടി കൊടുത്തിട്ടുണ്ട്”

“ആഹാ നീഹക്ക്  മുടി കെട്ടി കൊടുക്കാൻ ഒക്കെ പറ്റും. എൻ്റെ മുടിയിൽ എന്നെങ്കിലും നീ തൊട്ട് നോക്കിയിട്ടുണ്ടോ കണ്ണാ”?

എനിക്കെന്തിൻ്റെ കേടായിരുന്നു. ഇപ്പോ നീഹയെ തോണ്ടി കൊണ്ട് വരണ്ട ഒരു കാര്യവുമില്ലായിരുന്നു.

The Author