ആനയും അണ്ണാനും [Jumailath] 474

“സോറി രേണു.രേണു തന്നെയാണ് എൻ്റെ അമ്മ. ഒറിജിനൽ അമ്മയേക്കാളും എടുത്ത് നടന്നതും കൊഞ്ചിച്ചതും ഒക്കെ ഈ ഡൂപ്ലിക്കേറ്റ് അമ്മ തന്നെയാ. പക്ഷേ എന്നാലും അമ്മയല്ലേ”

”പാലക്കാട്ന്ന് ഞാൻ പറഞ്ഞ് കഴിഞ്ഞിട്ടും നിനക്ക് നീഹയെ വെച്ച് എന്നെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ലായിരുന്നല്ലോ. അതൊക്കെ ഓർത്തിട്ടാ ഞാൻ അലൻ്റെ കാര്യം പറഞ്ഞ് നിന്നെ ചൂടാക്കിയത്. സത്യം പറഞ്ഞാ നിന്നെയിട്ട് കളിപ്പിക്കണമെന്ന് വിചാരിച്ചതാ”

“എന്നിട്ടെന്തേ”?

” നീ വിഷമിക്കുന്നത് കാണാൻ കഴിയില്ല എന്ന് മനസ്സിലായി.നിന്നോട് ഭയങ്കര പ്രേമമാണെന്ന് മനസ്സിലായി”

“നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല കണ്ണാ”

“നേരത്തേ പറഞ്ഞ പോലെ ഞാൻ ഹിപ്പോക്രൈറ്റല്ല കണ്ണാ. ഐയാം മാഗ്നാനിമസ്”

”രേണു ഒരാവശ്യവുമില്ലാതെ വിഷമിച്ചിരിക്കും. ഇത്രയൊക്കെ ഉണ്ടായിട്ടും ഞാൻ കണ്ടില്ലേ കുലുങ്ങാതെ നിൽക്കുന്നത്”

“ആരാ ഈ പറയുന്നത്”?

“അന്ന് ആത്മഹത്യ ചെയ്യാൻ പോയി എന്നുള്ളത് സത്യമാണ്. ഞാൻ നോക്കിയപ്പോ പട്ടി നക്കിയ ജീവിതമാണല്ലോ എന്ന് തോന്നി. ഇതെന്തൊരു തൊലിഞ്ഞ ജന്മം. മരിച്ചിട്ട് നല്ല ഒരു ജന്മം എടുത്താലെന്താ എന്ന് തോന്നി.പിന്നെ മനസ്സിലായി ഇതൊക്കെ അനുഭവിക്കാൻ ഉള്ളതാന്ന്. വേറെ ഒരു ജന്മമെടുത്താലും ഇതുപോലെ ഒക്കെയായിരിക്കും. അതിനേക്കാൾ നല്ലത് ഈ ജന്മം ജീവിച്ച് തീർക്കുന്നതാ. ആത്മാവിന് ഒരു ഗ്രോത്ത് ഓപ്പർച്യൂണിറ്റിയല്ലേ. എന്തിനാ വെറുതെ കളയുന്നതെന്ന് വിചാരിച്ചു.”

” ആൾക്കാരു പല കാര്യങ്ങൾക്കും പോയി ചാകും. ആദ്യായിട്ടാ ഞാൻ ഇങ്ങനെത്തെ ഒരു റീസൺ കേൾക്കുന്നത്. ലൈഫ് റീസെറ്റ് ചെയ്ത് വീണ്ടും സ്റ്റാർട്ട് എഗെയ്ൻ എന്നു പറഞ്ഞ് തുടങ്ങാൻ ജീവിതം വീഡിയോ ഗെയിമല്ല കണ്ണാ “

The Author