ആനയും അണ്ണാനും [Jumailath] 474

“അതെന്തെങ്കിലുമാകട്ടെ. പക്ഷേ ഞാൻ വേഗം റിക്കവർ ചെയ്തല്ലോ. രേണു ഇപ്പോഴും അതോർത്ത് വിഷമിച്ചിരിക്കുവല്ലേ? രേണുവിന് അലനും അയന മിസ്സും ഉണ്ടായിരുന്നില്ലേ? ഞാൻ ഉണ്ടായിരുന്നില്ലേ? എന്നാലും രേണു ഞാൻ ഒറ്റക്കാണേന്ന് പറഞ്ഞ് കരയും.എനിക്ക് ഒരു കൂട്ടുണ്ടായത് കോച്ചിങ് സെൻ്ററിന്ന് അവരെ പരിചയപ്പെട്ടിട്ടല്ലേ”

“അപ്പോ കാർത്തികയോ”?

“അത് ഒരു സ്പെഷ്യൽ ആളല്ലേ രേണൂ”?

“ഞാനുള്ളപ്പോ ഇനി നിനക്ക് വേറെ സ്പെഷ്യലൊന്നും വേണ്ട.”

“ശരി രേണു.”

“ചില ആളുകൾക്ക് ഇമോഷണൽ സസെപ്റ്റിബിലിറ്റി കൂടുതലാവും കണ്ണാ. നീ കുറച്ചു കൂടി റാഷണൽ ആണെന്നേയുള്ളൂ”

“അത് ഞാൻ സമ്മതിച്ചു. രേണു കുറച്ച് കൂടുതൽ സെൻസിറ്റീവാണ്”

“വേറെയെന്താ ഞാൻ മാറ്റേണ്ടത്”?

“രേണു പതിനെട്ടാം നൂറ്റാണ്ടിലെ ഒക്കെപ്പോലെ ഒരു പെക്യുലിയർ സ്റ്റൈലിലാണ് സംസാരിക്കുന്നത്”

“അത് ഞാൻ മാറ്റാം നോക്കാം കണ്ണാ”

” രേണു ഒരു ബന്ധവുമില്ലാത്ത ഫിലോസഫി എഴുന്നെള്ളിക്കും. ഞാൻ പല പ്രാവശ്യം ചോദിക്കണമെന്ന് വിചാരിച്ചതാ. ഐ ഐ ടി യിൽ ഫിലോസഫിയും റൊമാൻ്റിക് ലിറ്ററേച്ചുമാണോ രേണു മൈനർ എടുത്തത്? റൊമാൻ്റിക് ആവുമ്പോ ആൾക്കാര് പലതും പറയും. അത് സ്വഭാവികം എന്ന് വിചാരിക്കാം. പക്ഷേ ഫിലോസഫിക്കൽ പോയിൻ്റ്സ് ഒരു ബന്ധവുമില്ല രേണു. അങ്ങനെ സാധാരണ ആരും സംസാരിക്കേയില്ല”

“അത് എങ്ങനെയാ മാറ്റേണ്ടത് എന്ന് അറിയില്ല കണ്ണാ. ജീവിതാനുഭവങ്ങൾ കൊണ്ടാകും”

” രേണു അങ്ങനെ പറയുന്നത് കൊണ്ടാ ഞാനും അതേ മീറ്ററിൽ സംസാരിക്കുന്നത്.രേണു മനസ്സിൽ തോന്നുന്നത് ചെറിയ വാക്യങ്ങളിൽ പറഞ്ഞാൽ മതി.  ആനയേം അണ്ണാനേം ഒന്നും കൂട്ടുപിടിക്കാതിരുന്നാ മതി”

The Author