ആനയും അണ്ണാനും [Jumailath] 474

“കല്യാണം കഴിഞ്ഞിട്ട് ഓയിൽ എഞ്ചിനീയർ ഒന്നും ചെയ്തില്ലേ”?

“അയാള് എന്നെപ്പോലത്തെ ഹൈ പ്രൊഫൈൽ ലേഡീസിനെ ടാർഗറ്റ് ചെയ്ത് കല്യാണം കഴിക്കുന്ന ഒരുത്തനായിരുന്നു കണ്ണാ.നല്ല അലയൻസാണ്. ചെറുക്കൻ സ്വീഡനിൽ ഓഫ്ഷോർ ഓയിൽ റിഗ്ഗിൽ എഞ്ചിനീയറാണ് എന്നൊക്കെ പറഞ്ഞപ്പം കല്യാണം നടത്തിയതാ. ഞാനും ആദ്യം നല്ല ആളാന്നാ കരുതിയത്.പെരുമാറ്റം ഒക്കെ നല്ലതായിരുന്നു. ശരിക്കന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ലല്ലോ. അച്ഛൻ പക്ഷാഘാതം വന്ന് തളർന്നു. അമ്മയാണെങ്കിൽ കാലൊടിഞ്ഞ് കിടപ്പിലുമായി. ആകെയുള്ള ഒരേട്ടൻ മരിക്കുകയും ചെയ്തില്ലേ. നിനക്കാണേൽ വെറും പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞിട്ടാ അയാളുടെ സ്വഭാവം മനസ്സിൽ ആയത്. പിന്നെ അലനും അയനയും കൂടിയാ അയാളെ കയ്യിന്ന് എന്നെ രക്ഷപ്പെടുത്തിയത്”

“ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ രേണൂ. എന്താ നേരത്തേ പറയാതിരുന്നത്”?

”വെറുതേ നിന്നെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതിയാ”

“ഞാൻ നിനക്ക് വേണ്ടി സ്ട്രോങ്ങായി. നിൻ്റെ അടുത്ത് തന്നെയുണ്ടാവാൻ കോഴിക്കോട് വന്നു”

“എല്ലാം ഉള്ളിലൊതുക്കി കാര്യങ്ങൾ ചെയ്തു. മനസ്സിന് എത്രയൊക്കെ ശക്തയുണ്ട് എന്ന് പറഞ്ഞാലും എല്ലാം മറന്ന് ഒരു നിമിഷമെങ്കിലും വിശാലമായ നെഞ്ചിൻ്റെ സുരക്ഷിതത്വത്തിൽ കിടക്കണമെന്ന ഒരു  ആഗ്രഹം ഉണ്ട് കണ്ണാ”

“എന്നിട്ട് അങ്ങനെത്തെ നെഞ്ചാണ് ഇത് എന്ന് രേണുവിന് എപ്പോഴാ മനസ്സിലായത്”?

“കഴിഞ്ഞ കൊല്ലം നീഹേൻ്റെ ആ ഇഷ്യൂ ഉണ്ടായപ്പോ എനിക്ക് എൻ്റെ കണ്ണൻ്റെ നെഞ്ചുറപ്പ് മനസ്സിലായി”

The Author