ആനയും അണ്ണാനും [Jumailath] 474

“കണ്ണാ ന്നാ ഞാനിവളെ ഒന്നങ്ങട്ടാക്കട്ടെ”

ജംഷി ബൈക്ക് സ്റ്റാർട്ടാക്കി.

“ന്നാ ഞാനും അങ്ങട്ട് തെറിച്ചാലോ”

ഷംസാദ് എഴുന്നേറ്റു.

“ജംഷീ ഞാൻ ഷോപ്പിലുണ്ടാവും. അടുത്ത ആഴ്ച അല്ലേ ഇവൻ്റ്. വൈന്നാരം വന്നോണ്ട്”

അതും പറഞ്ഞ് ഷംസാദ് പാർക്കിങ്ങിലേക്ക് നടന്നു.

“ബൈ കണ്ണാ. അപ്പോ ഇനി ജൂലായിൽ കാണാം. ഇടുക്കിയിൽ വരുന്നുണ്ടെങ്കിൽ വീട്ടിലോട്ട് ഒക്കെ വാ”

അവര് മൂന്നും ഗേറ്റ് കടന്ന് പോയി. ഞാൻ വീണ്ടും ആലിൻ്റെ ചുവട്ടിൽ ഒറ്റക്കായി. സീനിയേർസ് മൂട്ടിൽ തീപിടിച്ച് നടക്കുന്നു.അവരുടെ അവസാന വർഷല്ലേ. ജൂനിയേർസ് കാമുകീകാമുകന്മാർ ബൈക്കിൽ പോകുന്നു. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് ബാക്കിയുള്ളവരും ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നാട് പിടിക്കും.

ഞാൻ രേണു വരുന്നതും കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കറുത്ത എക്സ് യു വി സെവൻ ഡബിൾ ഓ  ആൽമരത്തിനടുത്ത് വന്നു നിന്നു. ഞാനെഴുന്നേറ്റ് ചെന്ന് വണ്ടിയിൽ കയറി.

“എന്താ കണ്ണാ മുഖത്തൊരു സങ്കടം? നീഹ പോയിട്ടാണോ”?

നീഹയുടെ പേര് പറഞ്ഞ് കളിയാക്കുന്നത് രേണുവിൻ്റെ ഒരു ഹോബിയാണ്.

“അല്ല രേണൂ”

“പിന്നെന്താ  ഹിമാലയത്തിലെങ്ങാണ്ട് ഏതോ യോഗി ഇരിക്കുന്ന പോലെ ഇങ്ങനെ ചുരുണ്ടു മടങ്ങി ഇരിക്കുന്നത്”?

“അതൊന്നൂല്ല അമ്മെ. ഞാനിങ്ങനെ വെറുതേ കുട്ടികൾ പോവുന്നത് നോക്കി ഇരുന്നതാ”

“കണ്ടവന്മാരുടെ കൂടെ ഓരോ അവളുമാര് ബൈക്കിൽ കയറി പോകുന്നതോ? ലാബിന്ന് പാർക്കിങ്ങിലോട്ട് വന്നപ്പോഴും ഉണ്ട് കുറേയെണ്ണം കെട്ടിപ്പിടിച്ചിരിക്കുന്നു. മടിയിൽ കിടക്കുന്നു. കോഴിക്കോട് ബീച്ചാണ്ന്നാ വിചാരം”

The Author