സിബിയുടെ അനക്കം കേട്ട അവർ കഥ പറച്ചിൽ നിർത്തി പണി തുടർന്നു.
വരാന്തയിൽ ഒരു മൂലക്കായി ചിന്തയിൽ മുഴുകി നിൽക്കുന്ന ആനിയുടെ അടുത്തെത്തി സിബി വിളിച്ചു-
‘ചേച്ചി ഈ പൊതി ആന്റണി തന്നതാ’
‘ അയ്യോ, ഇതെന്തിനാ എൻ്റെ കൈയി തരുന്നേ, മാനേജർ ഡേവിസിന് കൊടുത്തേക്ക്’
‘ ഡേവിച്ചായനെ ഇവിടെങ്ങും കണ്ടില്ല’
മടിയോടെ ആ പൊതി വാങ്ങുമ്പോൾ അവരുടെ കൈകൾ തമ്മിൽ ഉരസി. ഷോക്കേറ്റ പോലെ ആനി കൈ വലിച്ചു, ആ കണ്ണുകളിൽ എന്തോ ഒരു തിളക്കം. സിബിയും ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി. അവരുടെ കണ്ണുകൾ ഉടക്കി. ആനിയുടെ ചുണ്ടുകളിൽ ഒരു തുടിപ്പ് സിബി കണ്ടു. പെട്ടെന്നു സ്വബോധം വീണ്ടെടുത്ത ആനി അകത്തേക്കു പോയി.
സിബിയുടെ മനസ്സിൽ ആ മുഖംവീണ്ടും മിന്നി മറഞ്ഞു, ആ കണ്ണുകളിൽ കണ്ട തിളക്കം ഓർത്തു അവൻ ചിരിച്ചു.
പിന്നീട് എന്നും അവൻ്റെ കണ്ണുകൾ ആനിയെ തിരയും. അവരുടെ കണ്ണുകൾ എന്നും പരസ്പരം കണ്ടു മുട്ടാൻ തുടങ്ങി. പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകൾ എന്തൊക്കെയോ സ്വാകാര്യം പറഞ്ഞു തുടങ്ങി. കരഞ്ഞു തളർന്ന ആനിയുടെ കണ്ണുകൾക്ക് സിബിയുടെ സാമീപ്യം വെളിച്ചം പകർന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ആന്റണി ഒരു സ്ഥലക്കച്ചവടത്തിനു ടൗണിനു പുറത്തു പോയി. പോകും മുൻപേ സിബിയോട് വീട്ടിൽ ചെന്ന് തൻ്റെ രേഖകൾ എടുത്തു കൊണ്ട് വരൻ പറഞ്ഞാണ് അയാൾ പോയത്. സമയം ഉച്ചയായിരുന്നു.
സിബിയുടെ മനസ്സ് ആനന്ദഭരിതമായി. പണിക്കാർ ഒക്കെ ഇപ്പൊ പോയിട്ടുണ്ടാകും, ഇന്നേതായാലും ആനിയോട് സംസാരിക്കണം. സിബിയുടെ ഊഹം തെറ്റിയില്ല, ആനി അവിടെ ഒറ്റക്കായിരുന്നു. സിബിയെ കണ്ട അവർ ഒന്ന് ഞെട്ടിയെങ്കിലും കാര്യം പറഞ്ഞപ്പോൾ കയറിയിരിക്കാൻ പറഞ്ഞു.

Continue