നാടുമായുള്ള വേരുകൾ അറുത്ത സിബി പത്തു വർഷങ്ങൾക്കിപ്പുറം യാദൃശ്ചികമായാണ് ജോണിയെ ഹൈദരാബാദിൽ വച്ച് കണ്ടു മുട്ടുന്നത്.
നാട്ടിലെ കഥകൾ അവനിൽ നിന്നും അറിയാൻ പറ്റി. ആൻ്റണി ആനിയെ ഇറക്കി വിട്ടു അവൾ ഇപ്പോൾ തൻ്റെ വീട്ടിൽ വന്നു നിൽപ്പാണ്. അപ്പൻ മരിച്ച ആ വീട്ടിൽ ആനിയും പെങ്ങൾ ഷൈനിയും ഒറ്റക്കാണ്. ഷൈനിയെ കെട്ടാൻ ആരും വരാത്തത്കൊണ്ട് രണ്ടു പേരും പുര നിറഞ്ഞു നിൽക്കുന്നു.
അജ്ഞാത വാസം അവസാനിപ്പിക്കാൻ സമയമായി, സിബി നാട്ടിലേക്ക് പോരാൻ തീരുമാനിച്ചു.
ആനിയുടെ വീടിനു മുൻപിൽ കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവന്റെ ഹൃദയം പിടഞ്ഞു. വണ്ടിയുടെ ശബ്ദം കേട്ട് പുറത്തു വന്ന ആനി ഞെട്ടിത്തരിച്ചു. ഒരു പ്രതിമ പോലെ നിര്വികാരതയിൽ നിൽക്കുന്ന ആനിയുടെ കാൽച്ചുവട്ടിൽ വീണ് സിബി മാപ്പു പറഞ്ഞു. ആ കണ്ണുകളിലെ തീയിൽ സിബി എരിഞ്ഞു.
ഒടുവിൽ അവനെ അകത്തേക്ക് ക്ഷണിച്ചു, ചെറു പ്രായത്തിലെ അവിവേകം അവൾ പൊറുത്തു.
‘ഈ തെറ്റിന് ഞാൻ എന്ത് വേണമെങ്കിലും പകരം ചെയ്യാം. ആനിക്ക് ഒരു ജീവിതം തരാൻ ഞാൻ ഒരുക്കമാണ് ‘
തൊഴുകൈയ്യോടെ പറയുന്ന സിബിയെ നോക്കി ആനി ഒരു നിമിഷം നിന്നു.
‘നീ ഷൈനിയെ കെട്ടണം’
അതുകേട്ടു ഷൈനിയും സിബിയും ഞെട്ടി.
‘ശെരി, അങ്ങനെ ഈ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ഞാൻ ചെയ്യാം’
ഷൈനിയുടെ കണ്ണുകളിൽ ആനന്ദാശ്രു പൊഴിഞ്ഞു.
‘പിന്നെ ഞാനും നിങ്ങളുടെ കൂടെ ഒരു വീട്ടിൽ കഴിയും’
ഷൈനിയുടെ ചിരി ഒന്ന് മങ്ങിയെങ്കിലും ചേച്ചിയുടെ കഷ്ടതകൾ ഓർത്തപ്പോൾ മനസ്സ് ഒന്നടങ്ങി.

Continue