ആരതി കല്യാണം ? 2 [അഭിമന്യു] 1185

 

“”ഇതെന്താടാ ഇത്!!!??? ഏഹ്…?? ഇതെന്താ പ്രശ്നം…??”” എന്നവൻ വെപ്രാളംത്തോടെ ചോദിച്ചപ്പോ,

 

“”പ്രശ്നം ന്ന് പറഞ്ഞ ഭയങ്കര തമാശയാ, എന്റെ കല്യാണം കഴിഞ്ഞു…..!!”” എന്നോരോഞ്ഞ ചിരിയോടെ പറയാനാണെനിക് തോന്നിയത് …!ഇപ്പൊ എനിക്കൊരു കാര്യം മനസ്സിലായി, ഇന്നെന്റെ കല്യാണമാണെന്ന് അറിയാത്ത രണ്ടേ രണ്ടുപേരെ ഇവിടൊള്ളു, ഒന്ന് ഞാനും രണ്ട് ഇവനും…!

 

“”നീ ഇത്രേം നേരം എവിടായിരുന്നു…!!!?? “” പിന്നെ അമ്മായിയെയും കണ്ടില്ല, എന്തെ, എന്റെ തള്ള നിങ്ങളെ കല്യാണം വിളിച്ചില്ലേ..!?? “” എന്തോ ആലോചിച്ചുനിന്ന അവനോട് ഞാൻ ചോദിച്ചതും,

 

“” എടാ ഞാനും അമ്മേം ഇവിടെയിലായിരുന്നു… അച്ഛമ്മക്ക് എന്തോ വയ്യാന്നു പറഞ്ഞോണ്ട് അവരെ കാണാൻ വല്യച്ഛന്റെ വീട്ടിക്ക് പോയതാ …!! പക്ഷെ എനിക്കിന്നലെ മുതലേ എന്റെ തള്ളേടെ പെരുമാറ്റം കണ്ട് എന്തോ ഒരു ഡൌട്ട് അടിച്ചതാണ് , ഇപ്പഴാ ഇതാണ് കാരണം ന്ന് മനസ്സിലായെ….!!”” എന്നവൻ പറഞ്ഞപ്പോ ഇനി അവനെ മനപ്പൂർവം മാറ്റിനിർത്തിയതാണോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല…!! കാരണം വേറെ ആരെയൊക്കെ എന്റമ്മേം ചേച്ചിയും കയ്യിലെടുക്കാൻ നോക്കിയാലും ഇവനെ അങ്ങനെ പറ്റിലാന്ന് അവർക്കറിയാം…!! ഇവനീ കല്യാണത്തിനെ പറ്റി എന്തേലും ഒരു സൂചന കിട്ടിയിരുന്നേൽ അവൻ അപ്പൊ തന്നെ എന്നെ അറിയിച്ചേനെ…!!

 

“”മറ്റവന്മാരും അവളുമാരും വന്നിട്ടുണ്ടല്ലോ…!”” സ്വകാര്യം പറയുമ്പോലെ അവനെന്റെ ചെവികടുത്തു വന്നുനിന്ന് പറഞ്ഞതും ആരെന്ന രീതിയിൽ ഞാനവനെ പുരികം പൊക്കിനോക്കി, ശേഷം ആരതിയെ ഒന്ന് നോക്കിയ അവൻ,

 

“” എടാ ആ സന്ദീപും ആൽബിയും പിന്നെ ഇവള്ടെ കൂടെണ്ടായിരുന്ന ബാക്കി ശിങ്കിടികളില്ലേ..? കല്യാണി, മഞ്ജിമ, ജെന്നി,, ഇവരെയൊന്നും മറന്നിട്ടില്ലല്ലോ നീ….! “” എന്നവൻ ചോദിച്ചതും ഇല്ലെന്ന് ഞാൻ തലയാട്ടി….!

 

“” എന്നാൽ അവറ്റകൾ എല്ലാം പൊറത്തുനിപ്പുണ്ട്…!”” അവൻ പറഞ്ഞുനിർത്തിയതും അവിരിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ എന്നൊരു ചിന്തയെന്നിലുണ്ടായി….! ഇനി ഇവളെ എങ്ങാനും കൊണ്ടുപോവാനായിരിക്കോ..? ആയാൽമതിയായിരുന്നു… നമ്മുടെ പിള്ളേരെ എല്ലാവരേം വിളിച്ഛ് ഇവരെ പൂട്ടാണോ എന്ന അവന്റെ ചോദ്യത്തിന് ഇപ്പൊ വേണ്ടെന്നാണ് ഞാൻ മറുപടി പറഞ്ഞത്, കാരണം ഇനി ഞാൻ വിചാരിക്കുന്നപോലെ ഇവളെ കൊണ്ടുപോവാനാണ് അവർ വന്നതെങ്കിൽ അങ്ങനെയാവട്ടെ എന്ന് ഞാനും കരുതി, ഈ ശല്യം ഒഴിവാവോലോ…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

52 Comments

Add a Comment
  1. ഇത് വായിക്കാൻ ഞാൻ എന്തെ ഇത്ര വൈകി

  2. ‘Abhiram’ Ivante character 😂🔥

  3. Evde next part, Katta waiting anu

  4. please kurach koode pages ezhuth

  5. അഭിമന്യു

    Next part upload cheythittund

    1. Published ayittilla

    2. വന്നിട്ടില്ല

    3. Evde bro ithvare vannittilla

  6. ആദ്യത്തെ ആ ഡയലോഗ് ചത്തില്ലെങ്കിൽ പൂർത്തിയാക്കും എന്നത്. ആ കാര്യത്തിൽ ഉള്ള വിശ്വാസം ഈ സൈറ്റിലെ എഴുത്തുകാരോട് പണ്ടേ പോയതാ. ഒരു വലിയ തള്ളു തള്ളിയ കുറച്ച് പെർ ഉണ്ടായിരുന്നു. Aegon Targaryen പിന്നെ ഒരു ഗോപിക,രാമൻ, സ്മിത, മന്ദൻ രാജ ഒക്കെ. ഇപ്പൊ ഇവരുടെ ഒന്നും address പോലും ഇല്ല. അതുകൊണ്ട് പഴയ കഥ വായിച്ചു തൃപ്തി പെടുന്നു. ഇപ്പൊ ഏതെങ്കിലും കഥ വന്നാൽ വായിക്കാം എന്നെ ഉള്ളൂ. അല്ലാതെ വലിയ പ്രതീക്ഷ ഒന്നും ഇല്ല. അതുകൊണ്ട് ബ്രോ പറ്റുന്ന പോലെ എഴുതിയാൽ മതി.

  7. Bro, Next part epola release

Leave a Reply

Your email address will not be published. Required fields are marked *