ആരതി കല്യാണം ? 2 [അഭിമന്യു] 1185

 

കുറച്ച് നേരംകൂടി എന്റടുത്തുനിന്നോരോന്ന് ചോദിച്ച ശേഷം ഇപ്പൊ വരാന്നും പറഞ്ഞവൻ അവിടെന്നിറങ്ങി നടന്നതും അതെ സമയംതന്നെ നേരത്തെ വിച്ചു പറഞ്ഞ ആരതിടെ വാലാട്ടിപട്ടികൾ എന്നേം ആരതിയേം നോക്കി വരുന്നത് കണ്ടു… വരുന്നതിനിടെക് സന്ദീപും ആൽബിയും വിച്ചുവിനെ കലിപ്പിച്ചൊന്നു നോക്കാനും മറന്നില്ല… അവരുടെ കലിപ്പ് നോട്ടം കണ്ട വിച്ചു നിനക്കൊക്കെ കിട്ടിയതൊന്നും പോരെ എന്ന മട്ടിൽ അവനേം കടന്നുപോയ അവരെ തിരിഞ്ഞു നോക്കി….!

 

അവർ സ്റ്റേജിൽ കേറുന്നതുവരെ എന്റെ നോട്ടം മൊത്തം സന്ദീപിനേം ആൽബിയേം ആയിരുന്നു… നിലത്തിരുപ്പുണ്ടായിരുന്ന നിലവിളക്കെടുത്തു ഇവറ്റകളുടെ തലയടിച്ചു പൊളിച്ചാലോ എന്ന എന്റെ ചിന്തയെ എങ്ങനൊക്കെയോ ഞാൻ പിടിച്ചുനിർത്തി… സത്യം പറഞ്ഞ ഈ സന്ദീപ് മൈരന്റെ മോന്ത കണ്ടാൽ തന്നെ ആർക്കും ഒന്ന് പിടിച്ചടിക്കാൻ തോന്നും…

 

എന്റെമുന്നിൽ നിന്ന സന്ദീപും ആൽബിയും എന്നെ കുറച്ച് നോക്കിപേടിപ്പിക്കാൻ ശ്രേമിച്ചെങ്കിലും നമ്മളുണ്ടോ കുലുങ്ങുന്നു… പിന്നെ ഫോട്ടോയെടുക്കാൻ എന്ന പേരിൽ എന്റെ വലത് വശത്തു സന്ദീപും ആൽബിയും പിന്നെ വേറെ രണ്ടുപേരും ആരതിടെ ഇടതു വശത്തായി കല്യാണിയും ജെന്നിയും ബാക്കിപേരും നിന്നു…! ഫോട്ടോയെടുത്തു കഴിഞ്ഞതും സന്ദീപ് എനിക്ക് ഷേക്ക്‌ ഹാൻഡ് തന്നുകൊണ്ട്,

 

“”എന്താടാ അഭിരാമേ… ഞങ്ങടെ കൊച്ചിനെ കെട്ടി സുഖിക്കാന്ന് വല്ല വിചാരോം ഉണ്ടോ നിനക്ക്…?””

ആളുകളെ കാണിക്കാൻ ചിരിച്ചു കളിച്ചു സംസാരിക്കുന്നു എന്ന വ്യാജേന അവൻ പിന്നേം തുടർന്നു,

“”അങ്ങനെ അവളോട് പ്രതികാരം ചെയ്യാന്ന് നീ വിചാരിക്കണ്ട… ഞങ്ങളൊക്കെ ഇവിടൊള്ളപ്പോ അത് നടക്കാമ്പോണില്ല…”” അവന്റെ കൊണ കേട്ടെനിക്ക് പെരുത്ത്കേറി വന്നെങ്കിലും ഇപ്പൊ ഇവിടെവെച്ചൊരു പ്രശ്നം ഉണ്ടാക്കിയാൽ അതെന്റെ വീട്ടുകാർക്കും നാണക്കേടാവും എന്നോർത്തപ്പോ ഞാൻ ഒന്നോതുങ്ങി…! ശേഷം ഞാൻ,

 

“” നിനക്കൊക്കെ ഇപ്പോ ഇവളെ ഇവിടുന്ന് കൊണ്ടുപ്പോണെങ്കി കൊണ്ടുപോവാം, എനിക്ക് സന്തോഷേയൊള്ളു… അല്ലാതിവിടെ കെടന്ന് നിന്റെ ഈ പൂറ്റിലെ ഡയലോഗ് അടിക്കാനാണ് ഉദ്ദേശങ്കിൽ അറിയാലോ..!!””ഷേക്ക്‌ ഹാൻഡ് തന്ന അവന്റെ കൈ പിടിച്ചൊന്ന് അമുകികൊണ്ട് ഞാൻ പറഞ്ഞു… കുറച്ചുംകൂടി അവന്റെ അണ്ണാക്കിൽ കൊടുക്കണം എന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും കല്യാണി വന്നവനെ പിടിച്ച് മാറ്റിനിർത്തുവാണ് ചെയ്തേത്… ഇതിനിടക്ക് ആൽബിയും മറ്റു രണ്ട് വാണങ്ങളും എന്നെ നോക്കി ദഹിപ്പിക്കാൻ നിന്നെങ്കിലും തിരിച്ചൊന്നു പുച്ഛിച്ചിട്ട് ഞാൻ അവിടെ നിന്നു… സ്റ്റേജിൽ നിന്നിറങ്ങുന്നതിനു മുന്പേ കല്യാണിയും ജെനിയും ആരതിയെ കെട്ടിപിടിക്കാനും അശ്വസിപ്പിക്കാനും മറന്നില്ല അതിനോടൊപ്പം സന്ദീപും ആൽബിയും ആരതിടെ കയ്യിൽ പിടിക്കുന്നതും തൊള്ളിൽ തട്ടി സമാധാനിപ്പിക്കുന്നതും ഒക്കെ കണ്ടെനിക് ദേഷ്യം തോന്നി,ദേഷ്യം തോന്നുന്നത് അസൂയകൊണ്ടല്ല പകരം ഇവളെ വിളിച്ചിറക്കികൊണ്ട് പോവണില്ലല്ലോ എന്നാലോയ്ച്ചപ്പോഴാ … ആരതിയെ നോക്കിയെപ്പോ അവൾ സന്ദീപിനെ തുറിച്ചു നോക്കിയോ എന്നൊരു സംശയം തോന്നാതിരുന്നില്ല…! ഇനി അവളെ കൊണ്ടുപോവാത്തൊണ്ടാവോ…??

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

52 Comments

Add a Comment
  1. ഇത് വായിക്കാൻ ഞാൻ എന്തെ ഇത്ര വൈകി

  2. ‘Abhiram’ Ivante character 😂🔥

  3. Evde next part, Katta waiting anu

  4. please kurach koode pages ezhuth

  5. അഭിമന്യു

    Next part upload cheythittund

    1. Published ayittilla

    2. വന്നിട്ടില്ല

    3. Evde bro ithvare vannittilla

  6. ആദ്യത്തെ ആ ഡയലോഗ് ചത്തില്ലെങ്കിൽ പൂർത്തിയാക്കും എന്നത്. ആ കാര്യത്തിൽ ഉള്ള വിശ്വാസം ഈ സൈറ്റിലെ എഴുത്തുകാരോട് പണ്ടേ പോയതാ. ഒരു വലിയ തള്ളു തള്ളിയ കുറച്ച് പെർ ഉണ്ടായിരുന്നു. Aegon Targaryen പിന്നെ ഒരു ഗോപിക,രാമൻ, സ്മിത, മന്ദൻ രാജ ഒക്കെ. ഇപ്പൊ ഇവരുടെ ഒന്നും address പോലും ഇല്ല. അതുകൊണ്ട് പഴയ കഥ വായിച്ചു തൃപ്തി പെടുന്നു. ഇപ്പൊ ഏതെങ്കിലും കഥ വന്നാൽ വായിക്കാം എന്നെ ഉള്ളൂ. അല്ലാതെ വലിയ പ്രതീക്ഷ ഒന്നും ഇല്ല. അതുകൊണ്ട് ബ്രോ പറ്റുന്ന പോലെ എഴുതിയാൽ മതി.

  7. Bro, Next part epola release

Leave a Reply

Your email address will not be published. Required fields are marked *