ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“” കവിളിനെന്ത് പറ്റി ബ്രോ…?? “” അവന്റെ ബെഞ്ചിൽ കേറിയിരുന്നു വിച്ചു അത് ചോദിച്ചതും അവൻ തിരിഞ്ഞ് യദുവിനെ ചൂഴ്ന്നൊന്ന് നോക്കിയശേഷം,

 

 

“” നീയെന്തിനാ നാറി എന്നെ തല്ലിയെ…!!??? “” അവന്റെ ചോദ്യം കേട്ട യദു ഞാനോ എന്ന രീതിയിൽ ഞങ്ങളെ എല്ലാവരേം ഒന്ന് നോക്കി… എന്നിട്ട്,

 

 

“” പൊന്നു ചെങ്ങായി…!! ഞാൻ എപ്പഴാ നിന്നെ തല്ലിയെ…!!?? “”

 

 

“” അവിടെ കെടന്ന് അടി കൂടിയ നിങ്ങളെ ഞാൻ പിടിച്ചുമാറ്റാൻ വന്നപ്പോ നീ എന്നെ തല്ലിയില്ലെടാ…!!?? “” കവിളും പൊത്തിയുള്ള അവന്റെയാ സംസാരം കേട്ടതും എനിക്ക് ചിരി പൊട്ടി…പിന്നെ പൂരചിറിയായിരുന്നു… അല്ലെങ്കിലും ആസ്ഥാനത്തു ചിരിക്കുന്നത് എനിക്ക് പണ്ടുതൊട്ടെ ഉള്ള വൃത്തികെട്ട സ്വഭാവമാണ്… ഒരിക്കൽ അമ്മേടെ കൂടെ ഏതോ ഒരു മരണവീട്ടിൽ പോയ ഞാൻ സ്വന്തം കെട്ടിയോൻ മരിച്ച സങ്കടത്തിൽ നെഞ്ചും തല്ലി മൂക്കളയും ഒലിപ്പിച്ചു കരഞ്ഞിരുന്ന അമ്മാമേയും നോക്കി ഒരു കാര്യോം ഇല്ലാതെ പൊട്ടി പൊട്ടി ചിരിച്ചത്രേ… അവസാനം ഒരു യുവബാല്യം നാട്ടുകാരുടെ തല്ലും കൊണ്ട് വീരമൃത്യു വരികണ്ടല്ലോ എന്ന് വിചാരിച്ച് അമ്മ എന്നേം കൊണ്ടവിടന്നു പോയി… അല്ലെങ്കി ഇവടെകിടന്ന് ഇങ്ങനെ കോണക്കാൻ ഞാൻ ഉണ്ടാവില്ലായിരുന്നു…!! അപ്പോഴാണ് നേരത്തെ ആരതിടെ ക്ലാസ്സിൽ തല്ലുനടക്കുന്ന സമയത്ത് ഒരുത്തൻ യദുവിനെ പിടിച്ചുമാറ്റാൻ വന്നതും അവന്റെ മോന്തക്ക് യദു അടിച്ചതും ഓർമ വന്നത്….

 

 

ഒടുവിൽ എങ്ങനൊക്കെയോ അവനെ സമാധാനിപ്പിച്ചു അവനേം ഞങ്ങടെ കൂട്ടത്തിൽ കൂട്ടി… അവന്റെ പേര് അജയ് ബാബു… സ്ഥലം അങ്കമാലി… ഇവടെ കോളേജ് ഹോസ്റ്റലിൽ ആണ് താമസം… വീട്ടിൽ അച്ഛൻ അമ്മ ഒരനിയൻ… അച്ഛന് പന്നി കച്ചോടം ആണ്… അമ്മ വീട്ടമ്മ… അനിയൻ പത്താം ക്ലാസ്സ്‌… ഒട്ടുമിക്ക ആണുങ്ങളേം പോലെ അവനും അച്ഛനെ പേടിച്ഛ് ജീവിക്കുന്നു…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *