ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“”അല്ലളിയ…!! ആരാ ഈ അരവിന്ദ്…??”” ഞങ്ങൾ നടന്ന് ബൈക്കിന്റെ അടുത്തെത്തിയതും ഞാൻ ചോദിച്ചു…

 

 

“” അത് ഇവടെ ഉണ്ടായിരുന്നോരുത്തന…!! അവൻ കോളേജിൽ കളിക്കണ കുത്തികഴപ്പ് ഒരു ദിവസം പുറത്തും കാണിച്ചു… അതോടെ ഞങ്ങള് വന്നോന്നു ഉമ്മേം വച്ചു…!!””

 

 

“”അളിയാ നീ മാസ്സ് ഡയലോഗടിക്കാതെ ഒന്ന് തെളിച്ചു പറ…!!”” അവന്റെ മുഖത്തുനോക്കി ഒന്ന് ഊക്കി വിട്ടതും ഒരു ചമ്മിയ ചിരി തന്ന് തുടർന്നു,

 

 

“” സംഭവം എന്താന്ന് വെച്ചാ, അവന്റെ അതെ ബാച്ചിൽ ഒരു പെണ്ണുണ്ടായിരുന്നു… പേര് ഗായത്രി…!! എന്റെ നാട്ടിലെ ഒരു ചേട്ടന്റെ പെങ്ങള…!! ഈ അരവിന്ദ് എപ്പളും ഇവള്ടെ പിന്നാലെ നടന്നു കമന്റടികലും വേണ്ടാത്ത വർത്തമാനോം ഒക്കെ പറയാൻ തൊടങ്ങി…!! ഒരു ദിവസം കോളേജ് കഴിഞ്ഞ് ആ ചേച്ചി നടന്നുവരുമ്പോ ഇവൻ കയ്യി കേറിപ്പിടിച്ചെന്തൊക്കെയോ പറഞ്ഞു…!! ഇവള് നേരെ അത് അവള്ടെ ചേട്ടനോടും പറഞ്ഞു…! പിറ്റേദിവസം ഞങ്ങള് അവനെ അവന്റെ ക്ലാസ്സികേറി തല്ലി… പിന്നെ വലിച്ചു കൊടുന്ന് ഗ്രൗണ്ടിലിട്ടും തല്ലി, അതും എല്ലാരുടേം മുമ്പിലിട്ട്… ഇനി ഈ കോളേജിൽ കേറിയ അവനെ വെട്ടിക്കൂട്ടും എന്ന് കൂടി പറഞ്ഞതോടെ ചെക്കൻ പിന്നെയി വഴിക്ക് വന്നിട്ടില്ല…!!! “” അതെന്തായാലും നന്നായി…!! അല്ലെങ്കിലും പെണ്ണിന്റെ കലത്തി കേറിപിടിച്ചാൽ നല്ല ഇടികൊടുക്കണം…!!

 

 

അവന്റെ കഥക്കെട്ട് വണ്ടിടെടുത്തെത്തിയപ്പോ അവന്മാരോട് സലാം പറഞ്ഞു ഞങ്ങളിറങ്ങി…!! പോവുന്നവഴിക്ക് നാളെ കോളേജിൽ വരുന്നതും ആരതിടെ മുന്നിൽ ഷോ ഇറക്കുന്നതും ആലോചിച്ഛ് ഞാൻ മൊത്തം കുളിരുകൊള്ളുവായിരുന്നു…!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *