ആരതി കല്യാണം 3 [അഭിമന്യു] 1235

 

 

എന്നെ വീട്ടിലാക്കി വിച്ചു എന്നോട് ജിമ്മിൽ വെച്ച് കാണാന്നും പറഞ്ഞു തിരിച്ചുപോയി…!! പിന്നെ കുളിയെലാം കഴിഞ്ഞ് പ്രോട്ടീനും എടുത്ത് ജിമ്മിലേക്ക് വിട്ടു ഒന്ന് നന്നായി കളിച്ചു…!! പത്താം ക്ലാസ്സുത്തോട്ടെ ഞാനും വിച്ചൂവും ജിമ്മിൽ പോവാന്തുടങ്ങിയിരുന്നു…!! ഞങ്ങടെ ആശാൻ മനാഫിക്ക എന്നെ മിസ്റ്റർ മലപ്പുറത്തിന് ട്രെയിൻ ചെയാൻ നോക്കിയതാ..! അത് ഏറെകൊറേ മുന്നോട്ടുപോവേം ചെയ്തു…!!

 

 

പക്ഷെ എന്റെ കുത്തികഴപ്പ് കാരണം വാട്ടർ കട്ടിങ് തുടങ്ങിയപ്പോ എന്നെ കൊണ്ടുപറ്റിലാന്ന് എനിക്ക് മനസ്സിലായി…!! ഒന്ന് രണ്ടാഴ്ച വെള്ളം കുടിക്കാണ്ട് നിൽക്കാന്നൊക്കെ പറഞ്ഞ നമ്മളെകൊണ്ട് കൂട്ടിയാകൂടില്ല…!! അതോണ്ട് ഞാനോരോ കാരണം പറഞ്ഞ് പിന്മാറി..!! അതിന് ശേഷം മനാഫിക്ക എന്നോട് കൊറേ കാലത്തിനു മിണ്ടിയില്ല…!! പാവം…!!

 

 

തിരിച്ച് വീട്ടിലെത്തി നേരെ പോയൊരു കുളി പാസാക്കി… പിന്നെ താഴെച്ചെന്ന് തള്ളയോട് തിന്നാൻ തരാനും പറഞ്ഞവടെ ഇരുന്നു…

 

 

“”നീ ഇന്ന് ആരതിയെ കണ്ടോടാ…??”” പട്ടിയെ അഴിച്ചുവിട്ടമാതിരി ചേച്ചി ടേബിളിന് ചുറ്റും മണത് നടന്ന് അവസാനം എന്റെ അടുത്തായി വന്നു ചോദിച്ചതും തിന്നോണ്ടിരുന്ന ചോറ് തരിപ്പിക്കേറി… ഞാൻ ചുമക്കുന്നത് കണ്ട ചേച്ചി ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് തന്ന് മെല്ലെ തിന്നട അത് വേറാരും കൊണ്ടോവില്ല എന്ന ഫ്രഷ് കമന്റും അടിച്ഛ് സ്വയം ചിരിച്ചു… തരിപ്പിക്കേറ്റി കൊല്ലാൻ നോക്കിയതും പോരാ എന്നിട്ട് കെടന്ന് കിണ്ണിക്കുന്നോടി എന്ന് ചോദിക്കാൻ പോയതാ ഞാൻ, ചോദിച്ചാൽ മേലുവേദനിക്കും എന്നറിയാവുന്നോണ്ട് ചോദിച്ചില്ല…!! ഇനി അവള് വെല്ലോം പറഞ്ഞിട്ടൊണ്ടാവോ…?? ഏയ്യ്…!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *