“” പിന്നെ അഭിയോട് ഒറ്റക്ക് ചെല്ലാന പറഞ്ഞെ…!! കൂടെ വേറാരും വേണ്ടാന്ന് പ്രേത്യേകം പറഞ്ഞു…!!”” അത് കേട്ട ഞാൻ അവന്മാരെ ഒന്ന് നോക്കിയപ്പോ എല്ലാർക്കും അതിലൊരു സുഖക്കുറവ്വ്…!!
“”എന്ന മോളൊരു കാര്യം ചെയ്യ്, അഭിയേട്ടനെ ആർക്കേലും കാണണെങ്കി ഇങ്ങോട്ട് വരാൻ പറ…!! അല്ലാതെ കണ്ട അമ്മായിമാരെ അങ്ങോട്ട് ചെന്ന് കാണാണെനിക്ക് സൗകര്യപെടില്ലാന്നും പറഞ്ഞേക്ക്…!!”” അത് കെട്ടവൾ ഇവനെന്താ ഇങ്ങനെ എന്നൊരു നോട്ടം…!! നോക്കി നിക്കാണ്ട് പോയി പറയടി…!!
ഞാനവിടന്ന് പോവുന്നില്ലാന്ന് കണ്ടതോണ്ടാവും എന്നെ ഒന്നുകൂടി നോക്കിയശേഷം അവള് പുറത്തോട്ട് പോയി…!!
വിച്ചുവിനോട് കൊണയടിക്കുന്ന ആദർശിനെ ഒരു മയത്തിലൊക്കെ തള്ളട എന്ന് പറയാൻ പോയ ഞാൻ പെട്ടന്നാരോ ചവിട്ടി തുള്ളിവരുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയതും ഒരു ചുവപ്പ് അനാർക്കലിയും അതിനു മാച്ചായ വലപോലുള്ളൊരു ഷാളും ഇട്ടോണ്ട് ആരതി എനിക്ക് നേരെ വരുന്നു… ക്ലാസ്സിന്റെ വാതിലിനടുത്തായി അവള്ടെ കൂട്ടുകാരികളും ഉണ്ട്…!! എന്റടുത്തെത്തിയ ആരതി,
“” അഭിയേട്ടൻ ഒന്ന് പുറത്തോട്ട് വരാവോ…??? എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…!!””
ഇത്രേം ആളുകൾടെ മുന്നിൽവച്ചവളെന്നെ കളിയാക്കും പോലെ അഭിയേട്ടാന്ന് വിളിച്ചതും ഞാൻ ചെറുതായിയോന്ന് ചൂളിപ്പോയി… ക്ലാസ്സിൽ ഞങ്ങളല്ലാതെ ഒരു പത്തിരുപതു പെണ്ണുങ്ങളും പിന്നെ ഒരാറെഴു ആണ്പിള്ളേരും ഉണ്ടായിരുന്നു…!! എന്റെ ചമ്മിയ മുഖം കണ്ടയവൾ പൊട്ടി വന്ന ചിരി പുറത്തുവരാതിരിക്കാൻ ചുണ്ട് കടിച്ചെന്നെ നോക്കി…!! അവള്ടെ തന്തക്ക് പറയാൻ നിന്ന എന്നെ വിച്ചു പിന്നിൽനിന്ന് ഷർട്ടിൽ ചെറുതായി പിടിച്ചു…!!
Ithupole Ulla love after marriage story’s
Suggestion cheyyaavo
Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna
മച്ചാനെ ഉടനെ കാണില്ലേ..
Bro next part ayo