ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“” അതിന് അവളെ കൊണ്ടോവാൻ നമ്മളാരും അന്ന് ക്ലാസ്സിൽ വരില്ലല്ലോ…!!”” അവന്മാരോടത് പറഞ്ഞപ്പോ ഇവനെന്ത് മൈരാ ഈ പറയണേ എന്ന് മനസിലാവാതെ അവരെന്നെ നോക്കിനിന്നു,

 

 

“”നമ്മളൊരു ട്രിപ്പ്‌ പോവുന്നു… അതും ഇന്ന് വൈകീട്ട് തന്നെ …!!””

 

 

“”ട്രിപ്പൊ…?? എങ്ങോട്ട്…??”” എന്റെ ഐഡിയ കേട്ട് അവന്മാരെന്നെ അഭിമാനത്തോടെ നോക്കും എന്ന് പ്രതീക്ഷിച്ച ഞാൻ പൊട്ടനായി…!! എന്നാലും ഏത് വിധേനെയും അത് നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു…

 

 

“”ആ ട്രിപ്പ് തന്നെ… അതും ഗോവ…!! നമ്മൾ ഇന്ന് വൈകീട്ട് ഇവിടുന്ന് ഇറങ്ങുന്നു പിന്നെ വ്യാഴം വെള്ളി ശെനി ഞായർ മൊത്തം എൻജോയ് ചെയ്യുന്നു തിങ്കളാഴ്ച രാവിലെ ഇവടെ എത്തുന്ന രീതിയിൽ തിരിച്ചു വരുന്നു…!!”” പറഞ്ഞുതീർത്ത് ഒരു നൂറേ നൂറ്റിപ്പത്തിന്റെ ഒരു ചിരിയും അങ്ങ് കൊടുത്തു…!!! ട്രിപ്പ്‌ എന്ന് കേട്ടപ്പോ അജയ് ഒന്ന് ഉഷാറായെങ്കിലും യദുവും വിച്ചൂവും ചെറുതായൊന്നു എതിർപ്പ് പ്രേകടിപ്പിച്ചു…!! ഹരിയാണെങ്കി അമ്പിനും വില്ലിനും അടുക്കുന്നുമില്ല… അവസാനം കാലിൽ വീണ് കെഞ്ചിയപ്പോ അവന്മാരും യെസ് മൂളി…!!

 

 

ഒരു പെണ്ണിനെ പേടിച്ഛ് ട്രിപ്പ്‌ പോവാൻ മാത്രം ഞാനൊരു ഭീരുവായിട്ടല്ല, അവളെ കൊണ്ടുപോവാൻ സൗകര്യം തീരെ ഇല്ലാഞ്ഞിട്ട… അങ്ങനെ ഞാൻ കൊണ്ടുപോയാൽ അത് ഞാൻ തോൽവി സമ്മതിക്കുന്നതിന് തുല്യമാവും, അത് വേണ്ട… ഞാൻ സമ്മതിക്കില്ല എന്ന് അറിയാവുന്നോണ്ടവൾ ചേച്ചിയെയും കൂട്ടുപിടിച്ചു… ചേച്ചിക്കാണെങ്കി ഈ നായിന്റെ മോളെ നല്ല കാര്യോം ആണ്, ഇനി ഞാനവളെ കൊണ്ടോവില്ലാന്ന് അറിഞ്ഞ പിന്നെ മനസമാധാനം തരില്ല…!! അപ്പോ ഞാൻ നോക്കിട്ട് ഈ ഒരു വഴി മാത്രേ കാണുന്നൊള്ളു…!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *