ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

പിന്നേം ഒരുത്തന്റെ മുക്കിനിട്ട് ഒന്ന് കൊടുത്തതും ഞാൻ ആരതിയെ ഒന്ന് നോക്കി…!! അവളാണെങ്കി എന്നെ മാത്രേ നോക്കുന്നോള്ളൂ എന്ന് കണ്ടപ്പോ എന്റെ ഉള്ള് കൊടുംബിരി കൊണ്ടു , ഹായ് എന്തൊരു മനസുഖം…!! അപ്പോഴാണ് ആരതിടെ സൈഡിലായി ഒരുത്തൻ പേടിച്ഛ് നിൽക്കുന്നത് കണ്ടത്… പടച്ചോനെ ഇതവൾടെ ബെസ്റ്റി ആവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ഛ് അവനു നേരെ ചെന്നതും അടുത്തെത്തിയ ഞാൻ അവന്റെ താടിയെല്ല് നോക്കി ഒന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു….!!! ഇതിനിടയിൽ ഞാനൊരു കാര്യം പറയാൻ മറന്നു…, ഞാനും വിച്ചൂവും എട്ടാം ക്ലാസ്സ്‌ തൊട്ട് ചെറുതായിട്ട് ബോക്സിങ് ഒക്കെ പഠിക്കാൻ പോയിട്ടുണ്ട്… അപ്പൊ അതിന്റെ ഒരു കുത്തികഴപ്പ് സ്വാഭാവികമായും എനിക്കുണ്ടാവോലോ, അതിന്റെ കൂടെ നാടൻ തല്ലിന്റെ എക്സ്പീരിയൻസും…!!

 

 

താടിക്ക് അടികൊണ്ട അവൻ പിന്നിലേക്ക് വീഴാൻ പോവുന്നതിനു മുൻപേ ഞാൻ അവന്റെ ഷർട്ടിൽ പിടുത്തമിട്ട് നേരെ ആരതിയുടെ മുമ്പിൽ നിർത്തി, എന്നിട്…!!

 

 

“” ഞങ്ങളെല്ലാവരും ഇവടെ കെടന്ന് തല്ലിമറിയുമ്പോ നീ മാത്രം ഇങ്ങനെ പെണ്ണുങ്ങളുടെ പിന്നിലോളിച്ച ശെരിയാവോട നായിന്റെ മോനെ….!!”””‘ എന്നും പറഞ്ഞ് കൈ തളർത്തി അവന്റെ മോന്തക്കോരടി കൊടുത്തതും ആ ശബ്ദം എന്റെ കാതുകളെ പുളകം കൊള്ളിച്ചു….!! ആഹ് അന്ത സത്തോ …!!! ഇടയ്ക്ക് ഞങ്ങൾക്കും ഓരോന്ന് കിട്ടാതിരുന്നില്ല, പക്ഷെ കൂടുതലും കിട്ടിയത് അവർക്ക് തന്നെയായിരുന്നു…!! ഇവള്ടെ ക്ലാസ്സിൽ അതികം ആണ്പിള്ളേർ ഇല്ലാതിരുന്നത് നന്നായി, അല്ലെങ്കി കുറച്ച് കഷ്ടപ്പെട്ടേനെ…!!! എന്നാലും എന്നെ അത്ഭുതപെടുത്തിയത് അതൊന്നുമല്ല, വെറും മുപ്പതു മിനിറ്റിന്റെ പരിജയം മാത്രമുള്ള രണ്ടുപേർ, അവന്മാരെണെങ്കിൽ എനിക്ക് വേണ്ടി അവരെ ആത്മാർഥമായി തല്ലുന്നു…!!! എനിക്കൊരുപാട് സന്തോഷം തോന്നി, ക്ലാസ്സ്‌ തൊടങ്ങിയ അന്ന് തന്നെ നമ്മുടെ വൈബിനു പറ്റിയ രണ്ടുപേരെ കിട്ടിയല്ലോ…!!! ശെയ്യ്..!! സാഹചര്യം ഇതല്ലായിരുന്നെങ്കിൽ സന്തോഷത്തിന്റെ രണ്ടുത്തുള്ളി കണ്ണുനീർ പൊഴിക്കാമായിരുന്നു….!!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *