ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

 

അതികം പുറത്ത് നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയത് കാരണം ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു…!! ഇത്രേം നേരമായിട്ട് അവന്മാർ അടിയേ പറ്റിയോ അവടെ നടന്ന ഒന്നിനേം പറ്റിയോ മിണ്ടിയില്ല… ഇനി ക്ലാസ്സിൽ വച്ചാവം എന്ന് തോന്നിക്കാണും….!! എന്റെ ഊഹം ശെരിയായിരുന്നു, ക്ലാസ്സിലെത്തിയപ്പോ വിച്ചു എന്നെ കൊറേ തെറിപറഞ്ഞെങ്കിലും ഞാൻ തിരിച്ചൊന്നും പറയാതെ കേട്ടിരുന്നു… ഹരിയെ നോക്കിയപ്പോ വിച്ചുവിന്റെ തെറികേട്ട് മിണ്ടാതിരിക്കുന്ന എന്നെ നോക്കി ചിരി കടിച്ചുപിടിച്ഛ് ഇരിക്കുന്നുണ്ട്… പക്ഷെ എന്താന്നറിയില്ല, ഹരിയെയും യദുനേം എനിക്ക് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു… ഒരു മുൻപരിചയവും ഇല്ലാത്ത എനിക്കുവേണ്ടി അവന്മാരെ തല്ലാൻ വന്നില്ലേ, അതും തേർഡ് ഇയറിൽ പഠിക്കുന്നവരെ…!! ഇവർ രണ്ടുപേരുടേം അടി.. അതോരൊന്നൊന്നര അടിയായിരുന്നു… കണ്ട എന്റെ കണ്ണുവരെ തള്ളിപ്പോയി…!! എന്നാൽ എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് യദുവിനെ ആയിരുന്നു, എനിക്കവന്മാരെ തല്ലണം എന്ന് പറഞ്ഞപ്പോ ആദ്യം എന്റെ കൂടെ വന്നത് അവനായിരുന്നു, ആ നന്ദി എനിക്കെപ്പഴും ഉണ്ടാവും… സത്യം….!!!
എന്നാലും എന്തിനു എന്നുള്ള ചോദ്യം ഉള്ളിലൊള്ളൊണ്ട് ഞാൻ അവനോട് ചോദിച്ചു,

 

 

“”എടാ യദു… നീ എന്തിനാ എനിക്കവരെ തല്ലണം എന്ന് പറഞ്ഞപ്പോ എന്റെ ഒപ്പം വന്നേ…??”” എന്തോ കാര്യമായ ആലോചനയിലായിരുന്ന അവനോട് ഞാൻ ചോദിച്ചതും,

 

 

“”അതെനിക്കാ സന്ദീപിനെ പിടിച്ചിടിക്കണം എന്നുണ്ടായിരുന്നു… പക്ഷെ അവൻ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല… എനിക്ക് തോന്നുന്നത് നേരത്തെ നിന്റെ ഇടികൊണ്ട് അവനെ ഹോസ്പിറ്റലിൽ എങ്ങാനും കൊണ്ടുപോയി കാണും… എന്നാലും സാരല്ല, നമ്മൾ ഇവിടെത്തന്നെയില്ലേ… എന്നെങ്കിലും അവനെ കിട്ടാതിരിക്കില്ല…”” എന്ന് പറഞ്ഞു സ്വയം ആശ്വസിക്കാനെ അവനായൊള്ളു…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *