ആരതി കല്യാണം 4
Aarathi Kallyanam Part 4 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
നിങ്ങൾ തരുന്ന സപ്പോർട്ടിനു നന്ദി… ഈ ഭാഗം എത്രത്തോളം നന്നായിയെന്ന് അറിയില്ല… എന്തായാലും നിങ്ങൾക് ഇഷ്ടപെടും എന്ന് വിചാരിക്കുന്നു….
നിങ്ങളുടെ അഭിപ്രായം കമന്റ്റിലൂടെ അറിയിക്കുക, എന്നാലേ കഥ നന്നാക്കാൻ പറ്റു…
ലൈക് ❤️ ആൻഡ് കമന്റ് പ്ലീസ്…!!
അവന്മാരെയെല്ലാം വീട്ടിലാക്കി ഞാൻ തിരിച്ചെന്റെ വീട്ടിലെത്തുമ്പോ ഉച്ച കഴിഞ്ഞിരുന്നു…! നാല് ദിവസം കുത്തിമറിഞ്ഞതിന്റെ ക്ഷീണം ചെറുതായിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാകാതെ വണ്ടിയും പോർച്ചിലിട്ട് അകത്തേക്ക് കേറി, മേലെ എത്തി എന്റെ റൂമിലോട്ട് കേറാൻ വേണ്ടി വാതിൽ തുറക്കാൻ പോയതും,
“”ഡാ…!!”” ന്നുള്ള ചേച്ചിയുടെ പാറപ്പുറത്ത് ചിരട്ടവെച്ചുരക്കുന്നത് പോലത്തെ ശബ്ദം കേട്ട് ഞാൻ ഞെട്ടി പോയി…!! ഈ പന്നിക്ക് വയ്യേ…?? എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ ഞാൻ
“”എന്താ ചേച്ചി…!!”” എന്നെക്കൊണ്ടാവുന്നവിതം
നിഷ്കളകത അഭിനേയിച്ഛ് ചോദിച്ചതും ചേച്ചിയെന്നെ ചൂഴ്ന്നൊന്ന് നോക്കി…!!
“”എന്താടാ മുഖത്തൊരു കള്ളലക്ഷണം…!!”” ന്ന് ചോദിച്ച് ചേച്ചി എന്റെ അടുത്തേക്ക് വന്നപ്പോ ഇത് കള്ളലക്ഷണം അല്ല ചേച്ചി, നിഷ്കളങ്കതയാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ മോന്തായം മൊത്തം കൈകൊണ്ട് ഒന്ന് തുടച്ചു, ഇനി മുഖത്തെന്തെങ്കിലും ഉണ്ടെങ്കി അതങ്ങ് പൊക്കോട്ടെ…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo